കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയാ ദത്ത് മുംബൈയില്‍ മത്സരിക്കും.... മഹാരാഷ്ട്രയില്‍ കരുത്ത് കാണിക്കാന്‍ കോണ്‍ഗ്രസ്

Google Oneindia Malayalam News

Recommended Video

cmsvideo
മഹാരാഷ്ട്രയില്‍ BJPയെ പൂട്ടാൻ കോണ്‍ഗ്രസ് | Oneindia Malayalam

മുംബൈ: രാഹുല്‍ ഗാന്ധിയുടെ വരവോടെ മുംബൈയിലെ കോണ്‍ഗ്രസ് ഘടകം തിരഞ്ഞെടുപ്പ് ചൂടിലേക്ക് വീണിരിക്കുകയാണ്. നിര്‍ണായകമായ കാര്യങ്ങള്‍ അദ്ദേഹം തീരുമാനിച്ചിരിക്കുകയാണ്. ഇത്തവണ മത്സരരംഗത്തുണ്ടാവില്ലെന്ന കരുതിയ പ്രിയ ദത്ത് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരിക്കുന്നത്. മുംബൈയില്‍ അവരേക്കാള്‍ ശക്തയായ സ്ഥാനാര്‍ത്ഥി വേറെയില്ലെന്നാണ് വിലയിരുത്തല്‍.

അതേസമയം മഹാരാഷ്ട്രയില്‍ മെയ്ഡ് ഇന്‍ ഇന്ത്യയാണ് രാഹുല്‍ ഗാന്ധി അവതരിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്ത മെയ്ക്ക് ഇന്‍ ഇന്ത്യ എത്ര പൊള്ളയാണെന്നും കഴിഞ്ഞ ദിവസം രാഹുല്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് മോദിയെ നേരിടാനാവുമെന്ന ആത്മവിശ്വാസം നേടുകയായിരുന്നു. പുതിയ സഖ്യങ്ങള്‍ക്കായും കോണ്‍ഗ്രസ് ശക്തമായി ശ്രമിക്കുന്നുണ്ട്.

പ്രിയദത്ത് മത്സരക്കും

പ്രിയദത്ത് മത്സരക്കും

ഇത്തവണ മത്സരിക്കാനില്ലെന്നായിരുന്നു പ്രിയ ദത്ത് പറഞ്ഞത്. സംസ്ഥാന നേതൃത്വം പുതിയൊരു സ്ഥാനാര്‍ത്ഥിയെ ഇവരുടെ മണ്ഡലത്തില്‍ മത്സരിപ്പിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഇവരെ അനുനയിപ്പിക്കാന്‍ രാഹുല്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന രാഷ്ട്രീയവും ദേശീയ രാഷ്ട്രീയവും ഒരുപോലെ മാറി മറിഞ്ഞ സാഹചര്യത്തില്‍ ഒരു പരീക്ഷണം വേണ്ടെന്നാണ് രാഹുലിന്റെ തീരുമാനം.

വിജയിക്കാനുള്ള സാധ്യത

വിജയിക്കാനുള്ള സാധ്യത

പ്രിയ ദത്ത് മുംബൈ സെന്‍ട്രലില്‍ നിന്ന് മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ മത്സരിച്ചാല്‍ വിജയിക്കാനുള്ള സാധ്യത കൂടുതലാണ്. ശിവസേനയും ബിജെപിയും ഇവിടെ പ്രതിരോധത്തിലാണ്. അതുകൊണ്ട് പ്രിയ ദത്ത് വിജയിക്കുമെന്ന് രാഹുല്‍ പറയുന്നു. ശക്തനായ സ്ഥാനാര്‍ത്ഥി ഇവിടെ ആവശ്യമാണെന്ന് രാഹുലിന്റെ ടീമും നിര്‍ദേശിച്ചിരുന്നു. അതാണ് പ്രിയ ദത്തിനെ തന്നെ മത്സരിപ്പിക്കാനുള്ള നീക്കത്തിന് പിന്നിലുള്ളത്.

അഞ്ച് സീറ്റുകള്‍

അഞ്ച് സീറ്റുകള്‍

പ്രിയ ദത്ത് അടക്കം അഞ്ച് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. മുംബൈ നോര്‍ത്ത് വെസ്റ്റില്‍ സംസ്ഥാന അധ്യക്ഷന്‍ സഞ്ജയം നിരുപം മത്സരിക്കുമെന്ന് തീരുമാനിച്ചിട്ടുരണ്ട്. സൗത്ത് മുംബൈയില്‍ മുന്‍ എംപി മിലിന്ദ് ദിയോറ മത്സരിക്കും. സൗത്ത് സെന്‍ട്രല്‍ സീറ്റിനായി രണ്ട് പേര്‍ രംഗത്തുണ്ട്. എക്‌നാഥ് ഗെയ്ക്‌വാദും ബാലചന്ദ്ര മുംഗേക്കറുമാണ് മുന്നിലുള്ളത്. ഗെയ്ക്‌വാദിനാണ് സാധ്യത.

പ്രിയ ദത്തിന്റെ മണ്ഡലം

പ്രിയ ദത്തിന്റെ മണ്ഡലം

പ്രിയ ദത്തിന്റെ മണ്ഡലമായ നോര്‍ത്ത് സെന്‍ട്രലില്‍ കൃപാശങ്കര്‍ സിംഗിനെ മത്സരിപ്പിക്കാനായിരുന്നു സംസ്ഥാന നേതൃത്വം കരുതിയിരുന്നു. എന്നാല്‍ അദ്ദേഹം പിന്‍മാറിയിരിക്കുകയാണ്. ദേശീയ നേതൃത്വം അദ്ദേഹത്തോട് തങ്ങളുടെ താല്‍പര്യത്തെ കുറിച്ച് പറഞ്ഞിരുന്നു. അതേസമയം എന്‍സിപിയുമായുള്ള സീറ്റ് ചര്‍ച്ച പൂര്‍ണമായാല്‍ കോണ്‍ഗ്രസ് എല്ലാ സീറ്റിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും.

പുതിയ സഖ്യങ്ങള്‍

പുതിയ സഖ്യങ്ങള്‍

മഹാരാഷ്ട്രയില്‍ പുതിയ സഖ്യങ്ങള്‍ ഉണ്ടാക്കണമെന്നാണ് രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നത്. ദളിത് നേതാവ് പ്രകാശ് അംബേദ്ക്കറുമായി സഖ്യമാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. അംബേദ്ക്കര്‍ കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 12 സീറ്റുകളാണ് ഇവര്‍ ആവശ്യപ്പെട്ടത്. ആര്‍എസ്എസിന്റെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്ന് കോണ്‍ഗ്രസ് വിശദീകരിക്കുകയും വേണം.

ബാലക്കോട്ട് ആക്രമണത്തില്‍ മസൂദ് അസ്ഹര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്, സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹം</a><a class=" title="ബാലക്കോട്ട് ആക്രമണത്തില്‍ മസൂദ് അസ്ഹര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്, സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹം" />ബാലക്കോട്ട് ആക്രമണത്തില്‍ മസൂദ് അസ്ഹര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്, സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹം

English summary
priya dutt likely to be congress candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X