കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമപ്രവര്‍ത്തകയുടെ ആരോപണം പദവിക്ക് ക്ഷതമേല്‍പ്പിച്ചു: മീടൂവില്‍ പ്രിയ രമണിക്കെതിരെ എംജെ അക്ബര്‍

  • By Desk
Google Oneindia Malayalam News

ദില്ലി: മീടൂ വെളിപ്പെടുത്തലില്‍ മാധ്യമപ്രവര്‍ത്തക പ്രിയ രമണിക്കെതിരെ മുന്‍ കേന്ദ്രമന്ത്രി എംജെ അക്ബര്‍. പ്രിയ രമണിയുടെ ലൈംഗികാരോപണം തന്റെ പദവിക്ക് ക്ഷതമേല്‍പ്പിച്ചുവെന്നാണ് എംജെ അക്ബര്‍ ആരോപിക്കുന്നത്. പ്രിയ രമണിക്കെതിരെ നല്‍കിയ അപകീര്‍ത്തിക്കേസില്‍ മൊഴി രേഖപ്പെടുത്താന്‍ എത്തിയപ്പോഴാണ് എംജെ അക്ബറിന്റെ പ്രതികരണം. ദില്ലി ഹൈക്കോടതി ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് സമര്‍ വിശാലിന് മുമ്പാകെയാണ് എംജെ അക്ബറിന്റെ മൊഴി രേഖപ്പെടുത്തിയത്. താന്‍ എഡിറ്റര്‍ എന്ന നിലയിലും എഴുത്തുകാരന്‍ എന്ന നിലയിലും മികച്ച പദവിയിലിരുന്ന ആളായിരുന്നുവെന്നും തന്റെ പുസ്തകങ്ങള്‍ സഹിതം എംജെ അക്ബര്‍ കോടതിയെ ബോധിപ്പിച്ചു.

2014ല്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചതിനെക്കുറിച്ചും 2015ല്‍ ബിജെപിയുടെ ദേശീയ വക്താവായതിനെക്കുറിച്ചും എംജെ അക്ബര്‍ വിവരിച്ചു. നിലവില്‍ മധ്യപ്രദേശില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ്. പ്രിയ രമണി തനിക്കെതിരെ ഉന്നയിച്ച ആരോപണത്തിന്റെയും പരാതിയുടേയും സ്വഭാവത്തെക്കുറിച്ചും ട്വീറ്റുകളെക്കുറിച്ചും എംജെ അക്ബര്‍ സംസാരിച്ചു.

mj-akbar-06-146


പ്രമുഖ മാധ്യമപ്രവര്‍ത്തക പ്രിയ രമണിയുടെ വെളിപ്പെടുത്തതിന് പിന്നാലെ പത്തിലധികം വനിതകളാണ് എംജെ അക്ബറിനെതിരെ മീടൂ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. തനിക്കെതിരെ 11 ഓളം സ്ത്രീകളില്‍ നിന്നുയര്‍ന്ന ലൈംഗികാരോപണങ്ങള്‍ എംജെ അക്ബര്‍ തള്ളിക്കളഞ്ഞിരുന്നു. തുടര്‍ന്ന് ആരോപണം ഉന്നയിച്ച പ്രിയ രമണിക്കെതിരെ ക്രിമിനല്‍ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ആരോപണം ഉയര്‍ന്നതോടെ എംജെ അക്ബര്‍ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞെങ്കിലും കേന്ദ്ര വിദേകാര്യസഹമന്ത്രി പദവി രാജിവെച്ചിരുന്നു.

വോഗ് മാസികയില്‍ വെച്ച് തനിക്ക് എംജെ അക്ബറില്‍ നിന്ന് നേരിടേണ്ടി വന്ന അനുഭവത്തെക്കുറിച്ചാണ് പ്രിയ ട്വീറ്റ് ചെയ്തത്. ലോകത്തിലെ ഹാര്‍വി വെസ്റ്റൈനുമാര്‍ക്ക് എന്ന തലക്കെട്ടില്‍ പ്രിയ വോഗില്‍ എഴുതിയ ലേഖനത്തില്‍ ഇതേക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. തനിക്ക് കുടിക്കാന്‍ സോഫ്റ്റ് ഡ്രിങ്ക്സ് നല്‍കിയ ശേഷം അദ്ദേഹം തൊട്ടടുത്ത് ഇരിക്കാന്‍ ആവശ്യപ്പെട്ടെന്നാണ് പ്രിയ കുറിച്ചത്. തൊഴില്‍ സംബന്ധമായി എംജെ അക്ബറിനെ കാണാനെത്തിയപ്പോഴായിരുന്നു ഇതെന്നും അവര്‍ കുറിച്ചു.

പ്രിയ ഇക്കാര്യം ട്വീറ്റ് ചെയ്തതോടെ സമാന രീതിയില്‍ ദുരനുഭവം നേരിട്ട സ്ത്രീകള്‍ കൂടി #metoo ഹാഷ്ടാഗ് ക്യാമ്പയിനില്‍ എംജെ അക്ബറിനെതിരെ വെളിപ്പെടുത്തല്‍ നടത്തുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് അന്ന് താന്‍ ആ മുറിയില്‍ നിന്ന് രക്ഷപ്പെട്ടതെന്നാണ് പ്രിയ കുറിച്ചത്. അധികാരം ഉപയോഗിച്ച് സ്ത്രീകളെ ഏത് തരത്തിലും ഉപദ്രവിക്കുന്ന വ്യക്തി എന്ന നിലയിലാണ് സ്ത്രീകള്‍ അക്ബറിനെ വിലയിരുത്തുന്നത്.

English summary
MeToo in India: Priya Ramani's allegations did 'immediate damage' to my reputation, MJ Akbar tells court; calls allegations baseless
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X