പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി അന്തരിച്ചു: കോണ്‍ഗ്രസ് നേതാവിന്‍റെ മരണം രോഗശയ്യയില്‍
കൊല്‍ക്കത്ത: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി അന്തരിച്ചു. 72 കാരനായിരുന്ന അദ്ദേഹം 2008 ല്‍ സ്ട്രോക്കിനെ തുടര്‍ന്ന് പക്ഷാഘാതം വന്ന് കിടപ്പിലായിരുന്നു. മുന്‍ പാര്‍ലമെന്‍ററി കാര്യ മന്ത്രിയായിരുന്ന മുന്‍ഷി പശ്ചിമ ബംഗാളിലെ റായ്ഗഞ്ചില്‍ നിന്നുള്ള എംപിയായിരുന്നു. അദ്ദേഹത്തിന്‍റെ ഭാര്യ ദീപയാണ് ഇപ്പോള്‍ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ബംഗാളില്‍ നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന മുന്‍ഷി 1971 ലാണ് എംപിയായി തിരഞ്ഞെടുക്കുപ്പെടുന്നത്.

2008ല്‍ പക്ഷാഘാതം ഉണ്ടായതിനെ തുടര്‍ന്ന് കിടപ്പിലായ മുന്‍ഷിയുടെ സംസാര ശേഷി നഷ്ടമായിരുന്നു. തലച്ചോറിലേയ്ക്കുള്ള രക്തയോട്ടത്തിന് പ്രശ്നങ്ങള്‍ നേരിട്ടതോടെ ശ്വസിക്കുന്നതിനും ഭക്ഷണം നല്‍കുന്നതിനും കൃത്രിമ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പ്രിയദീപ് ദാസ് മുന്‍ഷിയാണ് മകന്‍.












Click it and Unblock the Notifications