ഗൂഗിള്‍ സെര്‍ച്ചില്‍ ഒന്നാമത്!!! കണ്ണിറുക്കി പ്രിയ വാര്യര്‍ പുതിയ റെക്കോര്‍ഡില്‍...
2018 ലെ സൂപ്പര്‍ താരം ആരെന്ന് ചോദിച്ചാല്‍ ഉത്തരങ്ങള്‍ പലതുണ്ടാകാം. എന്നാല്‍ 2018 ല്‍ ഗൂഗിളില്‍ ഏറ്റവും അധികം തിരഞ്ഞത് ആരെ എന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേ ഉണ്ടാകൂ... ആ റെക്കോര്‍ഡ് ഇത്തവണ മലയാളിക്ക് സ്വന്തം.
മറ്റാരുമല്ല, ഒറ്റ കണ്ണിറുക്കലിലൂടെ അന്താരാഷ്ട്ര പ്രശസ്തി നേടിയ പ്രിയ പ്രകാശ് വാര്യര്‍ തന്നെ. ഗൂഗിള്‍ ഇന്ത്യ ആണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവീ എന്ന ഗാനത്തിലെ ഒരു രംഗത്തില്‍ ആയിരുന്നു പ്രിയ വാര്യരുടെ കണ്ണിറുക്കള്‍. ഇത് ഇന്റര്‍നെറ്റില്‍ സെന്സേഷന് ആവുകയായിരുന്നു.

ഗൂഗിളില്‍ തിരഞ്ഞവരുടെ കണക്കില്‍ രണ്ടാം സ്ഥാനത്തെത്തിയ ആളുടേയും അപ്രതീക്ഷിത എന്‍ട്രി തന്നെ ആയിരുന്നു. പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവ് നിക്ക് ജോനസ് ആണ് രണ്ടാമതത്തെത്തിയത്. ഗൂഗിള്‍ പുറത്ത് വിട്ട പട്ടിക പ്രകാരം പ്രിയങ്ക ചോപ്ര ഈ വര്‍ഷം തിരഞ്ഞവരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ്.
നര്‍ത്തകിയായ സപ്ന ചൗധരിയാണ് ഏറ്റവും അധികം തിരഞ്ഞവരുടെ പട്ടികയിലെ മൂന്നാം സ്ഥാനക്കാരി. സോനം കപൂറിന്റെ ഭര്‍ത്താവ് ആനന്ദ് അഹൂജ അഞ്ചാം സ്ഥാനത്താണ്. ഈ വര്‍ഷം ഇന്ത്യയില്‍ ഗൂഗിളില്‍ ഏറ്റവും അധികം തിരഞ്ഞവരുടെ കൂട്ടത്തില്‍ ഹാരി രാജകുമാരനെ വിവാഹം ചെയ്ത മേഗനും ഉള്‍പ്പെട്ടിട്ടുണ്ട്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications