കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഗിള്‍ സെര്‍ച്ചില്‍ ഒന്നാമത്!!! കണ്ണിറുക്കി പ്രിയ വാര്യര്‍ പുതിയ റെക്കോര്‍ഡില്‍...

Google Oneindia Malayalam News

2018 ലെ സൂപ്പര്‍ താരം ആരെന്ന് ചോദിച്ചാല്‍ ഉത്തരങ്ങള്‍ പലതുണ്ടാകാം. എന്നാല്‍ 2018 ല്‍ ഗൂഗിളില്‍ ഏറ്റവും അധികം തിരഞ്ഞത് ആരെ എന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേ ഉണ്ടാകൂ... ആ റെക്കോര്‍ഡ് ഇത്തവണ മലയാളിക്ക് സ്വന്തം.

കണ്ണിറുക്കി ഹിറ്റായ പ്രിയ കുട്ടൂസ് ഇനി പേടിക്കണ്ട... അറസ്റ്റും കേസും ഇനിയില്ല, സുപ്രീം കോടതി റദ്ദാക്കികണ്ണിറുക്കി ഹിറ്റായ പ്രിയ കുട്ടൂസ് ഇനി പേടിക്കണ്ട... അറസ്റ്റും കേസും ഇനിയില്ല, സുപ്രീം കോടതി റദ്ദാക്കി

മറ്റാരുമല്ല, ഒറ്റ കണ്ണിറുക്കലിലൂടെ അന്താരാഷ്ട്ര പ്രശസ്തി നേടിയ പ്രിയ പ്രകാശ് വാര്യര്‍ തന്നെ. ഗൂഗിള്‍ ഇന്ത്യ ആണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവീ എന്ന ഗാനത്തിലെ ഒരു രംഗത്തില്‍ ആയിരുന്നു പ്രിയ വാര്യരുടെ കണ്ണിറുക്കള്‍. ഇത് ഇന്റര്‍നെറ്റില്‍ സെന്‍സേഷന്‍ ആവുകയായിരുന്നു.

Priya Prakash Warrier

ഗൂഗിളില്‍ തിരഞ്ഞവരുടെ കണക്കില്‍ രണ്ടാം സ്ഥാനത്തെത്തിയ ആളുടേയും അപ്രതീക്ഷിത എന്‍ട്രി തന്നെ ആയിരുന്നു. പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവ് നിക്ക് ജോനസ് ആണ് രണ്ടാമതത്തെത്തിയത്. ഗൂഗിള്‍ പുറത്ത് വിട്ട പട്ടിക പ്രകാരം പ്രിയങ്ക ചോപ്ര ഈ വര്‍ഷം തിരഞ്ഞവരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ്.

നര്‍ത്തകിയായ സപ്‌ന ചൗധരിയാണ് ഏറ്റവും അധികം തിരഞ്ഞവരുടെ പട്ടികയിലെ മൂന്നാം സ്ഥാനക്കാരി. സോനം കപൂറിന്റെ ഭര്‍ത്താവ് ആനന്ദ് അഹൂജ അഞ്ചാം സ്ഥാനത്താണ്. ഈ വര്‍ഷം ഇന്ത്യയില്‍ ഗൂഗിളില്‍ ഏറ്റവും അധികം തിരഞ്ഞവരുടെ കൂട്ടത്തില്‍ ഹാരി രാജകുമാരനെ വിവാഹം ചെയ്ത മേഗനും ഉള്‍പ്പെട്ടിട്ടുണ്ട്.

English summary
Priya Prakash Warrier, the wink sensation tops Google's most searched personality in 2018
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X