വീൽചെയർ അടക്കം എല്ലാം ഒരുക്കി! ഐവി ശശിയുടെ മരണം ഓസ്ട്രേലിയൻ യാത്രക്ക് മണിക്കൂറുകൾ ബാക്കിനിൽക്കെ
ഓസ്ട്രേലിയയിൽ താമസിക്കുന്ന മകൾ അനുവിനെ സന്ദർശിക്കാനാണ് ഐവി ശശി ചൊവ്വാഴ്ച യാത്രതിരിക്കേണ്ടിയിരുന്നത്.
ചെന്നൈ: പ്രശസ്ത സംവിധായകൻ ഐവി ശശിയെ മരണം തട്ടിയെടുത്തത് ഓസ്ട്രേലിയൻ യാത്രയ്ക്കുള്ള ഒരുക്കം പൂർത്തിയായപ്പോൾ. ചൊവ്വാഴ്ച രാത്രി ഓസ്ട്രേലിയയിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഐവി ശശിക്ക് അസുഖം മൂർച്ഛിച്ചതെന്ന് സംവിധായകൻ പ്രിയദർശൻ പറഞ്ഞു.
ഓസ്ട്രേലിയയിൽ താമസിക്കുന്ന മകൾ അനുവിനെ സന്ദർശിക്കാനാണ് ഐവി ശശി ചൊവ്വാഴ്ച യാത്രതിരിക്കേണ്ടിയിരുന്നത്. ഇതിനായുള്ള വിമാന ടിക്കറ്റും, വീൽചെയർ ഉൾപ്പെടെയുള്ള സംവിധാനങ്ങളും നേരത്തെ ഒരുക്കിയിരുന്നു. അർബുദ ബാധിതനായിരുന്ന ഐവി ശശിക്ക് ചൊവ്വാഴ്ച രാവിലെയോടെയാണ് അസുഖം മൂർച്ഛിച്ചത്. തുടർന്ന് ആശുപത്രിയിലേക്കുള്ള യാത്രമദ്ധ്യേയാണ് മരണം സംഭവിച്ചത്.

യാത്രയ്ക്കുള്ള ഒരുക്കം...
അർബുദ രോഗ ബാധിതനായിരുന്നെങ്കിലും, ഓസ്ട്രേലിയയിൽ താമസിക്കുന്ന മകൾ അനുവിനെ സന്ദർശിക്കാൻ ഐവി ശശി നേരത്തെ തീരുമാനമെടുത്തിരുന്നു.

എല്ലാം പൂർത്തിയായി...
ഓസ്ട്രേലിയയിൽ പോകനുള്ള വിമാന ടിക്കറ്റ് നേരത്തെ എടുത്തിരുന്നു. യാത്രയ്ക്കായി വീൽചെയർ അടക്കമുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിരുന്നു.

മകൻ...
ന്യൂസിലാൻഡിലായിരുന്ന മകൻ അനി തിങ്കളാഴ്ച രാത്രിയാണ് ചെന്നൈയിലെ വീട്ടിലെത്തിയത്. മകനോടൊപ്പം അദ്ദേഹം ഏറെനേരം ചെലവഴിച്ചതായും സംവിധായകൻ പ്രിയദർശൻ പറഞ്ഞു.

ആശുപത്രിയിലേക്ക്...
ചൊവ്വാഴ്ച രാത്രി ഓസ്ട്രേലിയയിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെ, രാവിലെയാണ് അദ്ദേഹത്തിന് അസുഖം മൂർച്ഛിക്കുന്നത്. തുടർന്ന് ആശുപത്രിയിലേക്കുള്ള യാത്രമദ്ധ്യേയാണ് മരണം സംഭവിച്ചത്.

മരണസമയത്ത്...
നടിയും ഭാര്യയുമായ സീമയും മകനും മരണസമയത്ത് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നുവെന്നും പ്രിയദർശൻ മാധ്യമങ്ങളോട് പറഞ്ഞു.

മകൾ എത്തിയ ശേഷം...
ഓസ്ട്രേലിയയിലുള്ള മകൾ ചെന്നൈയിലെത്തിയ ശേഷമേ സംസ്കാര ചടങ്ങുകൾ നിശ്ചയിക്കുകയുള്ളു. മകൾ നാട്ടിലേക്ക് വരാനുള്ള തിരക്കുകളിലാണെന്നും ഐവി ശശിയുടെ അടുത്ത സുഹൃത്തും സംവിധായകനുമായ പ്രിയദർശൻ വ്യക്തമാക്കി.












Click it and Unblock the Notifications