കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ പ്രിയദര്‍ശനി രാജയുടെ സ്ഥാനാര്‍ത്ഥിത്വത്തിനായി പോരാട്ടം.... പ്രിയങ്കയുടെ പിന്തുണ!!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ ജോതിരാദിത്യ സിന്ധ്യയുടെ അസാന്നിധ്യം കോണ്‍ഗ്രസിനെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബാധിക്കാതിരിക്കാന്‍ രാഹുല്‍ ഗാന്ധി മുന്‍കരുതലെടുക്കുന്നുണ്ട്. സിന്ധ്യയുടെ ഭാര്യ പ്രിയദര്‍ശിനിയെ രംഗത്തിറക്കിയിരിക്കുകയാണ് രാഹുല്‍. അതേസമയം നേരത്തെ തന്നെ പ്രിയദര്‍ശനി രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോഴത് വാസ്തവമാകുകയാണ്. ജോതിരാദിത്യ സിന്ധ്യയും ഇത് സംബന്ധിച്ച് സൂചനകള്‍ നല്‍കി കഴിഞ്ഞു.

അതേസമയം ഭോപ്പാലിലും ഗുണയിലും പ്രിയദര്‍ശിനിക്കുള്ള സ്വാധീനം ബിജെപിയെ ഭയപ്പെടുത്തുന്നതാണ്. രാഹുല്‍ ഇത് മുന്‍കൂട്ടി കണ്ടാണ് പ്രിയദര്‍ശിനിയെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവരുന്നതിന് മുമ്പ് തന്നെ അവര്‍ മണ്ഡലത്തില്‍ വമ്പന്‍ പ്രചാരണം ആരംഭിച്ച് കഴിഞ്ഞു. സംസ്ഥാനത്ത് കമല്‍നാഥിനെതിരെ ഒരു മുഴം മുന്നേ ഏറിയുകയാണ് പ്രിയദര്‍ശിനിയെന്നാണ് സൂചന.

ഗുണയില്‍ പോരാട്ടം

ഗുണയില്‍ പോരാട്ടം

ജോതിരാദിത്യ സിന്ധ്യ ഗുണയില്‍ നിന്ന് ഇത്തവണ മത്സരിക്കില്ലെന്നാണ് സൂചന. അങ്ങനെ വന്നാല്‍ പ്രിയദര്‍ശിനിയെ മത്സരിപ്പിക്കാനാണ് ഹൈക്കമാന്‍ഡിന്റെതീരുമാനം. ബറോഡയിലെ രാജകുമാരിയാണ് പ്രിയദര്‍ശനി. ഗ്വാളിയോര്‍ രാജകുടുംബത്തിന്റെ സ്വാധീനവും പ്രിയദര്‍ശിനിക്ക് അനുകൂലമാണ്. അതേസമയം ഇതേ രാജകുടുംബത്തില്‍ നിന്ന് എത്തുന്ന നാലാമത്തെ രാജകുമാരിയാണ് അവര്‍. നേരത്തെ വിജയരാജ സിന്ധ്യ, വസുന്ധര രാജ സിന്ധ്യ, യശോദരരാജ സിന്ധ്യ എന്നിവര്‍ രാഷ്ട്രീയത്തില്‍ എത്തിയവരാണ്.

സിന്ധ്യ യുപിയില്‍

സിന്ധ്യ യുപിയില്‍

ഉത്തര്‍പ്രദേശിന്റെ ചുമതല ലഭിച്ചതിനാല്‍ ജോതിരാദിത്യ സിന്ധ്യ ഇത്തവണ മത്സരിക്കില്ല. പകരം അദ്ദേഹം നിയമസഭയിലേക്ക് മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതേസമയം സിന്ധ്യ വിട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ ബിജെപി ശക്തമായ പോരാട്ടത്തിനാണ് ഭോപ്പാലിലും ഗുണയിലും ഒരുങ്ങുന്നത്. സംസ്ഥാന ഭരണം കിട്ടിയ സാഹചര്യത്തില്‍ ഭോപ്പാല്‍ നഷ്ടപ്പെട്ടാല്‍ അത് കോണ്‍ഗ്രസിന് നാണക്കേടാണ്. പ്രിയദര്‍ശിനിയേക്കാള്‍ മികച്ച നേതാവിനെ ഇവിടെ കോണ്‍ഗ്രസിന് ലഭിക്കില്ലെന്ന് രാഹുല്‍ പറയുന്നു.

പ്രിയങ്കയുടെ ഇടപെടല്‍

പ്രിയങ്കയുടെ ഇടപെടല്‍

കോണ്‍ഗ്രസിന് വനിതാ സ്ഥാനാര്‍ത്ഥികളുടെ കുറവുണ്ടെന്ന് പ്രിയങ്ക ഗാന്ധിയാണ് ചൂണ്ടിക്കാണിച്ചത്. പ്രിയദര്‍ശിനിയെ നിര്‍ദേശിച്ചതും അവരാണ്. അതേസമയം സിന്ധ്യയുമായി അടുത്ത ബന്ധമുള്ളത് കൊണ്ട് പ്രിയദര്‍ശിനിയെ പ്രിയങ്കയ്ക്ക് നേരിട്ടറിയാം. പ്രവര്‍ത്തകരെ ഏകോപിപ്പിക്കുന്ന കാര്യമടക്കം പ്രിയദര്‍ശിനിയുടെ പ്രവര്‍ത്തന മികവ് പ്രിയങ്ക നേരിട്ട് കണ്ടിട്ടുണ്ട്. ഇതാണ് അവരെ മത്സരിപ്പിക്കാന്‍ പ്രിയങ്ക നേരിട്ട് നിര്‍ദേശിച്ചത്. ജോതിരാദിത്യ സിന്ധ്യക്ക് മുഖ്യമന്ത്രി പദം നല്‍കാത്തത് കൊണ്ടുള്ള പ്രശ്‌നങ്ങള്‍ ഇതിലൂടെ ഇല്ലാതാക്കാനാവുമെന്നും പ്രിയങ്ക പറയുന്നു.

പാര്‍ട്ടിക്കുള്ളില്‍ വെല്ലുവിളി

പാര്‍ട്ടിക്കുള്ളില്‍ വെല്ലുവിളി

പ്രിയദര്‍ശിനിക്ക് വലിയ വെല്ലുവിളിയാണ് ഗുണയില്‍ ഉണ്ടാവാന്‍ പോകുന്നത്. ദിഗ്വിജയ് സിംഗും സിന്ധ്യയുമായുള്ള പ്രശ്‌നങ്ങള്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല. എന്തുവ ില കൊടുത്തും പ്രിയദര്‍ശിനിയെ പരാജയപ്പെടുത്താനാണ് സിംഗ് ലക്ഷ്യമിടുന്നത്. സംസ്ഥാന രാഷ്ട്രീയത്തില്‍ സിന്ധ്യ വേണ്ടെന്നാണ് ദിഗ്വിജയ് സിംഗിന്റെ നിലപാട്. അദ്ദേഹത്തെ യുപിയുടെ ചുമതലയിലേക്ക് മാറ്റിയതിന് പിന്നില്‍ സിംഗിന്റെ തന്ത്രങ്ങളാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കും.

ഇന്ത്യയിലെ 50 സുന്ദരിമാര്‍

ഇന്ത്യയിലെ 50 സുന്ദരിമാര്‍

പ്രിയദര്‍ശിനി അഖിലേന്ത്യാ തലത്തില്‍ വലിയ ആരാധകരുണ്ട്. വെര്‍വെയുടെ ബെസ്റ്റ് ഡ്രെസ്ഡ് സെലിബ്രിറ്റിയായി 2008ല്‍ പ്രിയദര്‍ശിനിയെ തിരഞ്ഞെടുത്തിരുന്നു. 2012ല്‍ ഇന്ത്യയിലെ 50 അതിസുന്ദരിമാരുടെ പട്ടികയില്‍ ഫെമിന പ്രിയദര്‍ശിനിയെയും ഉള്‍പ്പെടുത്തിയിരുന്നു. ഇത്തരം പ്രതിച്ഛായയെല്ലാം അവര്‍ക്ക് സംസ്ഥാന രാഷ്ട്രീയത്തില്‍ വേരോട്ടമുണ്ടാക്കിയിരുന്നു. അതേസമയം കമല്‍നാഥിനെയും ദിഗ്വിജയ് സിംഗിനെയും നേരിടാന്‍ രാഹുലിന്റെയും പ്രിയങ്കയുടെയും പിന്തുണ അവര്‍ക്കുണ്ട്.

മണ്ഡല പര്യടനം

മണ്ഡല പര്യടനം

സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതിന് മുന്നേ അവര്‍ മണ്ഡലത്തില്‍ വമ്പന്‍ പ്രചാരണം ആരംഭിച്ച് കഴിഞ്ഞു. 9 ദിവസത്തെ വലിയൊരു പര്യടനമാണ് അവര്‍ നടത്തിയത്. ശിവപുരി, ബദര്‍വാസ്, കൊലാറസ്, പിച്ചോര്‍, അശോക് നഗര്‍, എന്നീ നഗര-ഗ്രാമീണ മേഖലയില്‍ വന്‍ സ്വീകരണമാണ് അവര്‍ക്ക് ലഭിച്ചത്. ഇവിടെ നിന്നുള്ള ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ഇവര്‍ ജയിക്കുമെന്ന് ഉറപ്പാണ്. ശിവപുരിയില്‍ കുട്ടികളോടൊപ്പം ബാഡ്മിന്റണും ടേബിള്‍ ടെന്നീസും കളിച്ചാണ് അവര്‍ ജനപ്രീതി നേടിയത്.

സിന്ധ്യയുടെ പ്രതികരണം

സിന്ധ്യയുടെ പ്രതികരണം

വനിതാ ബില്‍ പാസാക്കുമെന്ന പ്രഖ്യാപനത്തിനിടെയായിരുന്നു സിന്ധ്യ ഭാര്യയുടെ സ്ഥാനാര്‍ത്ഥിത്വ പരാമര്‍ശം നടത്തിയത്. ബില്‍ പാസാക്കിയാല്‍ ജനങ്ങളുടെ മുന്നില്‍ എംപിയുടെ ഭര്‍ത്താവായി എത്തുമെന്നാണ് സിന്ധ്യ പറഞ്ഞു. എന്നേക്കാള്‍ യോഗ്യത അവര്‍ക്കുണ്ടെന്നും സിന്ധ്യ വ്യക്തമാക്കി. കോണ്‍ഗ്രസ് വക്താവ് പങ്കജ് ചതുര്‍വേദിയും പ്രിയദര്‍ശിനിയെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സിന്ധ്യ ഗുണയില്‍ നിന്ന് ഗ്വാളിയോറിലേക്ക് തന്റെ മണ്ഡലം മാറാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഗുണയില്‍ നിന്ന് സിന്ധ്യയുടെ ഭാര്യ മത്സരിക്കുമെന്നാണ് ഇതോടെ വ്യക്തമാകുന്നത്.

വെല്‍ഫെയര്‍ സ്റ്റേറ്റ്..... കോണ്‍ഗ്രസിന്റെ മിഷന്‍ യുപിയുടെ പേര് ഇങ്ങനെ, സിന്ധ്യക്ക് ചുമതല!!വെല്‍ഫെയര്‍ സ്റ്റേറ്റ്..... കോണ്‍ഗ്രസിന്റെ മിഷന്‍ യുപിയുടെ പേര് ഇങ്ങനെ, സിന്ധ്യക്ക് ചുമതല!!

English summary
priyadarshini may contest from guna
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X