Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്തഫ രാജുമായുള്ള വിവാഹം; പ്രിയാമണിക്ക് പറയാനുള്ളത് ഇതാണ്... ഞങ്ങളുടെ ബന്ധത്തിന്റെ ശക്തി

നടി പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹത്തിന്റെ നിയമസാധുത ചോദ്യം ചെയ്ത് കഴിഞ്ഞ ദിവസം മുസ്തഫയുടെ ആദ്യ ഭാര്യ ആയിഷ രംഗത്തുവന്നിരുന്നു. രണ്ടു പരാതികളാണ് ഇവര്‍ നല്‍കിയിട്ടുള്ളത്. വിഷയത്തില്‍ പ്രതികരിച്ച് മുസ്തഫയും രംഗത്തുവന്നു. മക്കള്‍ക്ക് ചെലവിന് പണം കൊടുക്കുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മുസ്തഫയുമായുള്ള ബന്ധവും സൗഹൃദവും സംബന്ധിച്ച് പ്രതികരിച്ചിരിക്കുകയാണിപ്പോള്‍ പ്രിയാമണി. 2017ലായിരുന്നു പ്രിയാമണി-മുസ്തഫ രാജ് വിവാഹം. മുസ്തഫ ഇപ്പോള്‍ അമേരിക്കയിലാണെന്ന് പ്രിയാമണി പറയുന്നു...

1

കഴിഞ്ഞ ദിവസം ആയിഷയുടെ പ്രതികരണം വന്നതോടെയാണ് പ്രിയാമണി-മുസ്തഫ രാജ് വിവാഹം ചര്‍ച്ചയായത്. മുസ്തഫയും താനും തമ്മിലുള്ള വിവാഹം നിയമപരമായി വേര്‍പ്പെടുത്തിയിട്ടില്ലെന്ന് ആയിഷ പറയുന്നു. അതുകൊണ്ടുതന്നെ പ്രിയാമണി-മുസ്തഫ വിവാഹം നിയമവിരുദ്ധമാണ് എന്ന് ആയിഷ വാദിക്കുകയും ചെയ്യുന്നു.

2

മുസ്തഫയുടെയും പ്രിയാമണിയുടെയും വിവാഹത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് ആയിഷ. മുസ്തഫയ്‌ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് മറ്റൊരു കേസും നല്‍കിയിട്ടുണ്ട്. മുസ്തഫ-ആയിഷ ദമ്പതികള്‍ക്ക് രണ്ടു മക്കളാണുള്ളത്. ഇവര്‍ ആയിഷയ്ക്ക് ഒപ്പമാണത്രെ. ഇവര്‍ക്കുള്ള ചെലവിന് പണം കൃത്യമായി നല്‍കുന്നുണ്ടെന്ന് മുസതഫ പറയുന്നു.

3

2010ലാണ് ആയിഷയുമായി മുസ്തഫ രാജ് പിരിഞ്ഞത്. 2013ല്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തി. 2016 മെയ് മാസത്തിലായിരുന്നു മുസ്തഫയുടെയും പ്രിയാമണിയുടെയും വിവാഹ നിശ്ചയം. വിവാഹം 2017 ആഗസ്റ്റിലും. ബെംഗളൂരു ജയനഗറിലെ രജിസ്ട്രാര്‍ ഓഫീസില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. പിന്നീട് ഹോട്ടലില്‍ സല്‍ക്കാരം സംഘടിപ്പിക്കുകയും ചെയ്തു.

4

മുസ്തഫ ഇപ്പോഴും തന്റെ ഭര്‍ത്താവാണ് എന്ന് ആയിഷ ഇടൈംസിനോട് പറഞ്ഞു. തനിക്കെതിരായ ആരോപണം തെറ്റാണെന്ന മുസ്തഫ രാജ് പ്രതികരിച്ചു. തന്റെ പണം അപഹരിക്കാനുള്ള ശ്രമമാണ് ആയിഷ നടത്തുന്നതെന്നും ഇത്രയും കാലം എന്തുകൊണ്ട് മൗനം പാലിച്ചുവെന്നും മുസ്തഫ ചോദിച്ചു. രമ്യമായ പരിഹരത്തിന് ഏറെ ശ്രമിച്ചുവെന്നും നടക്കാത്തതിനാലാണ് മറ്റുവഴികളിലേക്ക് കടന്നത് എന്ന് ആയിഷ മറുപടി നല്‍കി.

Recommended Video

cmsvideo
    Priyamani's reply to fan who asked about her husband's religion | Oneindia Malayalam
    5

    താനും മുസ്തഫ രാജും തമ്മിലുള്ള ബന്ധം സുരക്ഷിതമാണെന്ന് പ്രിയാമണി പ്രതികരിച്ചു. മുസ്തഫ ജോലി ആവശ്യാര്‍ഥം ഇപ്പോള്‍ അമേരിക്കയിലാണ്. എല്ലാ ദിവസവും ഞങ്ങള്‍ പരസ്പരം സംസാരിക്കും. അല്ലെങ്കില്‍ ചാറ്റ് ചെയ്യും. എത്ര തിരക്കാണെങ്കിലും പരസ്പരം കമ്യൂണിക്കേറ്റ് ചെയ്യും. ഇതു തന്നെയാണ് ഏതൊരു ബന്ധത്തിന്റെയും പ്രധാന വശം എന്നും പ്രിയാമണി പ്രതികരിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+