'പ്രധാനമന്ത്രിയാകുന്നതിനെ പ്രിയങ്കയും രാഹുലും എതിർത്തു', വെളിപ്പെടുത്തലുമായി സോണിയാ ഗാന്ധി

ന്യൂ ഡല്‍ഹി: താന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരുന്നതിനോട് മക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിര്‍പ്പായിരുന്നുവെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. തന്റെ ആത്മകഥയായ ബിലോംഗിംഗ്: എ ജേര്‍ണി ഓഫ് ലവ് എന്ന പുസ്തകത്തിലാണ് സോണിയാ ഗാന്ധിയുടെ വെളിപ്പെടുത്തല്‍. 2004ല്‍ യുപിഎ ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയിച്ചതിന് പിന്നാലെ പ്രധാനമന്ത്രി പദവിയിലേക്ക് എത്താന്‍ സോണിയാ ഗാന്ധിക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു.

''തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് തന്നെ മക്കളും താനുമായി പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരാനുളള സാധ്യതകളെ കുറിച്ച് സംസാരിച്ചിരുന്നു. പാര്‍ട്ടി തിരഞ്ഞെടുപ്പ് ജയിച്ചാല്‍ പ്രധാനമന്ത്രി പദവി സ്വീകരിക്കുമോ എന്ന് മക്കളില്‍ ഒരാള്‍ എന്നോട് നേരെ ചോദിക്കുകയും ചെയ്തു. ഒരിക്കലും ഇല്ല, എന്നായിരുന്നു എന്റെ മറുപടി. ഉറപ്പാണോ എന്ന് അവര്‍ വീണ്ടും ചോദിച്ചു. അക്കാര്യത്തില്‍ യാതൊരു സംശയവും ഇല്ലെന്ന് താന്‍ പറഞ്ഞു. രാഹുലിനോ പ്രിയങ്കയ്‌ക്കോ ഞാന്‍ പ്രധാനമന്ത്രിയാകണം എന്ന് ആഗ്രഹം ഇല്ലായിരുന്നു'', സോണിയാ ഗാന്ധി പുസ്തകത്തില്‍ കുറിക്കുന്നു.

Priyanka

മുത്തശ്ശി ഇന്ദിരാ ഗാന്ധിയും അച്ഛന്‍ രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി പദവിയിലിരിക്കുമ്പോള്‍ കൊല്ലപ്പെട്ട സംഭവങ്ങള്‍ മക്കളുടെ ജീവിതത്തിലുണ്ടാക്കിയ ആഘാതം കാരണമായിരുന്നു താന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരുന്നതിനോട് അവര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നതെന്നും സോണിയാ ഗാന്ധി വെളിപ്പെടുത്തുന്നുണ്ട്.

മുത്തശ്ശിയുടേയും അച്ഛന്റേയും ക്രൂരമായ മരണങ്ങളുടെ കടുത്ത വേദനയിലായിരുന്നു അവര്‍ ജീവിച്ച് പോന്നിരുന്നത്. അവരുടെ മനസ്സില്‍ പ്രധാനമന്ത്രി പദവി എന്നത് വലിയ അപകടം പിടിച്ച ഒന്നായിരുന്നു. ആദ്യമായി പ്രധാനമന്ത്രി പദവിയെ കുറിച്ചുളള തീരുമാനം തുറന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് ആശ്വാസമായി, തനിക്കും മനസ്സ് ലഘുവായതായി തോന്നി, സോണിയാ ഗാന്ധി കുറിച്ചു.

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നിലനില്‍പ്പിന് വേണ്ടി പൊരുതുന്ന സമയത്ത് നേതൃത്വം സംബന്ധിച്ച് പ്രതിസന്ധിയുണ്ടാകരുത് എന്ന് കരുതി തന്റെ തീരുമാനം പ്രചാരണ സമയത്ത് മനസ്സില്‍ തന്നെ വെക്കുകയായിരുന്നുവെന്നും സോണിയാ ഗാന്ധി പറയുന്നു. ''ഞങ്ങള്‍ നിലനില്‍പ്പിന് വേണ്ടിയുളള പോരാട്ടത്തിലായിരുന്നു. എന്റെ പാര്‍ട്ടിയെ എനിക്ക് ഒരുമിച്ച് നിര്‍ത്തണമായിരുന്നു. ആ സമയത്ത് നേതൃത്വത്തെച്ചൊലി പാര്‍ട്ടിക്കുള്ളില്‍ നേതാക്കള്‍ തമ്മില്‍ പ്രശ്‌നമുണ്ടാകാനുളള സാഹചര്യമൊരുക്കുക എന്നത് ഒരിക്കലും ഉണ്ടാകില്ല''.

''എന്റെ മനസ്സിന്റെ ഒരു ഭാഗം പ്രധാനമന്ത്രിയാവുക എന്ന ആശയത്തെ പൂര്‍ണമായും തള്ളിക്കളഞ്ഞു. അതേസമയം മറുവശം പാര്‍ട്ടിയോടും പ്രവര്‍ത്തകരോടുമുളള ഉത്തരവാദിത്തം ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു. താന്‍ പദവി നിരസിക്കുന്നത് പാര്‍ട്ടി അണികളെ വല്ലാതെ വേദനിപ്പിക്കുമെന്നതും ഓര്‍ത്തു. എന്റെ വികാരങ്ങള്‍ ഓരോ നിമിഷവും മാറിക്കൊണ്ടിരുന്നു. ചിലപ്പോള്‍ എല്ലാം വ്യക്തം, തൊട്ടടുത്ത നിമിഷം ഞാന്‍ ആശയക്കുഴപ്പത്തിലുമായി'', സോണിയാ ഗാന്ധി കുറിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma