ഇത് പെണ്‍കരുത്ത് ; പ്രിയങ്ക ചോപ്ര
ഇടിക്കൂട്ടിലെ വിജയനായികയ്ക്ക് അഭ്രപാളിയിലെ മേരി കോമിന്റെ അഭിനന്ദനപ്രവാഹം. വെളളിത്തിരയില്‍ മേരി കോമിനെ അവതരിപ്പിച്ച പ്രിയങ്ക ചോപ്ര ഏറെ സന്തോഷത്തോടെയാണ് ജീവിതത്തിലെ നായികയുടെ സുവര്‍ണനേട്ടത്തിന് അഭിനന്ദനം അറിയിച്ചത്.
'' ഇതാണ് യഥാര്‍ത്ഥ പെണ്‍കരുത്ത്. നിങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ത്തന്നെ അഭിമാനം തോന്നുന്നു. പരാജയമില്ലാത്ത യഥാര്‍ത്ഥ ചാമ്പ്യനാണ് നിങ്ങള്‍. ഇന്ത്യയ്ക്ക് എന്നും അഭിമാനിക്കാനാകുന്ന നേട്ടമാണ് നിങ്ങളുടേത്.'' തന്റെ ട്വിറ്റര്‍ പേജില്‍ പ്രിയങ്ക ചോപ്ര കുറിച്ചിട്ട വാക്കുകള്‍.

ബോക്സിങ് താരം മേരി കോമിന്റെ ജീവിതകഥ പറയുന്ന മേരി കോം എന്ന ബോളിവുഡ് ചിത്രം ബോക്സ് ഓഫീസില്‍ വിജയം നിറയ്ക്കുമ്പോള്‍ ഇടിക്കൂട്ടിലെ നായിക മേരി കോം ഇഞ്ചിയോണില്‍ സുവര്‍ണ്ണനേട്ടം കൊയ്യുകയായിരുന്നു. ജീവിതത്തില്‍ വല്ലപ്പോഴും മാത്രം വീണുകിട്ടുന്ന അവിചാരിത നിമിഷങ്ങളില്‍ ഒന്ന്.
കഥാപാത്രത്തോട് ഇഴുകിച്ചേരാനുളള ശ്രമത്തിന്റെ ഭാഗമായി പ്രിയങ്ക മേരി കോമിന്റെ നാടായ മണിപ്പൂര്‍ സന്ദര്‍ശിച്ചിരുന്നു. അവര്‍ തമ്മില്‍ നല്ലൊരു സൗഹൃദവും ഇപ്പോഴുണ്ട്. ഇരട്ടക്കുട്ടികളുടെ അമ്മയായ മേരി കോം വീട്ടമ്മയുടെ വേഷം ഭംഗിയായി ചെയ്തുകൊണ്ടുതന്നെ എങ്ങനെ രാജ്യത്തിന്റെ അഭിമാനമായി മാറി എന്ന കഥയാണ് ചിത്രം പറയുന്നത്. പ്രിയങ്കയുടെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായാണ് മേരി കോമിനെ വിലയിരുത്തുന്നത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications