കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക ചോപ്രയ്ക്ക് പുതിയ ദൗത്യം! അസം ടൂറിസത്തിന്റെ മുഖമാവാന്‍ പിസി

അസം ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡറുടെ റോളാണ് ഇനി പ്രിയങ്കയ്ക്ക്. ഇതുമായി ബന്ധപ്പെട്ട കരാറില്‍ പ്രിയങ്ക ഒപ്പുവച്ചു. രണ്ടു വര്‍ഷത്തേക്കാണ് കരാര്‍.

  • By Gowthamy
Google Oneindia Malayalam News

ഗുവാഹത്തി : ബോളിവുഡില്‍ ഒരു പിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച ശേഷം ഹോളിവുഡില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന നടി പ്രിയങ്ക ചോപ്രയ്ക്ക് പുതിയ ദൗത്യം. അസം ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡറുടെ റോളാണ് ഇനി പ്രിയങ്കയ്ക്ക്. ഇതുമായി ബന്ധപ്പെട്ട കരാറില്‍ പ്രിയങ്ക ഒപ്പുവച്ചു. രണ്ടു വര്‍ഷത്തേക്കാണ് കരാര്‍.

അസം ടൂറിസത്തിന്റെ അംബാസിഡറാകാന്‍ ആദ്യം ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കറെയാണ് സമീപിച്ചതെന്ന് അസം ടൂറിസം മന്ത്രി ഹിമാന്ത ബിസ്വ ശര്‍മ പറഞ്ഞു. എന്നാല്‍ അദ്ദേഹം അസൗകര്യം അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം.

Priyanka chopra

ഇതിനെ തുടര്‍ന്ന് പല സെലിബ്രിറ്റികളെയും സമീപിച്ചുവെന്നും ഒടുവില്‍ പ്രിയങ്കയുമായി കരാര്‍ ഒപ്പിടുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതേസമയം സച്ചിന്‍ അസൗകര്യം അറിയിച്ചതിന്റെ കാരണം വ്യക്തമല്ല.

പ്രിയങ്കയുമായുള്ള കരാറിന് പണം നല്‍കുന്നില്ലെന്നും ഷൂട്ടിങ് സമയത്ത് മാത്രമാണ് പണം നല്‍കുന്നതെന്നും അദ്ദേഹം. അസം ടൂറിസത്തിന്റെ മുഖമാകുന്നതിന്റെ ഭാഗമായി പ്രിയങ്ക ഡിസംബര്‍ 24ന് ഗുവാഹത്തിയില്‍ എത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അമേരിക്ക, യുകെ, ജപ്പാന്‍, ജര്‍മനി എന്നിവിടങ്ങളില്‍ പ്രൊമോഷന്റെ ഭാഗമായി പ്രിയങ്കയും ടൂറിസം പ്രതിനിധികളും പോകുമെന്നും അദ്ദേഹം.

പ്രിയങ്കയുടെ സാന്നിധ്യം അസം ടൂറിസത്തിന് ഉണര്‍വേകുമെന്നും അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടാന്‍ ഇത് സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

English summary
Assam government today said Bollywood star Priyanka Chopra would be the brand ambassador of the state's tourism for two years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X