മോദിക്ക് മുന്നില്‍ നഗ്നമായ കാല് കാട്ടി പ്രിയങ്ക...സങ്കികള്‍ക്ക് പിടിച്ചില്ല..വായടപ്പിച്ച് മറുപടി...!

  • By: Anamika
Subscribe to Oneindia Malayalam

ദില്ലി: ബോളിവുഡില്‍ തുടങ്ങി തന്റെ സാന്നിധ്യം അങ്ങ് ഹോളിവുഡ് വരെ അറിയിച്ച് താരമാണ് പ്രിയങ്ക ചോപ്ര. ജര്‍മ്മനിയില്‍ തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന് എത്തിയ പ്രിയങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയുടെ ചിത്രം ഇന്‍സ്‌ററഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു. അതിപ്പോള്‍ താരത്തിന് കുരിശായിരിക്കുകയാണ്.

Read More: എന്റെ തല..എന്റെ ഫിഗര്‍...! അര്‍ണബിനെ ട്രോളി ലല്ലുവും ഗോപീകൃഷ്ണനും..! വീഡിയോ സൂപ്പര്‍ഹിറ്റ്...!!

മോദിക്കൊപ്പം

വിദേശസന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബെര്‍ലിനില്‍ വെച്ചാണ് പ്രിയങ്ക കണ്ടത്. മോദിക്കൊപ്പം ഇരിക്കുന്ന ചിത്രം താരം ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ക്കൊപ്പം പങ്കുവെയ്ക്കുകയും ചെയ്തു.

 പ്രധാനമന്ത്രിക്ക് നന്ദി

തനിക്കൊപ്പം അല്‍പസമയം ചിലവഴിക്കാന്‍ തയ്യാറായ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞുകൊണ്ടാണ് താരം ചിത്രമിട്ടത്. അതിന് പിന്നാലെ സദാചാരപ്പടയും പ്രിയങ്കയ്ക്ക് ചുററും വട്ടമിട്ട് പറന്നു തുടങ്ങി.

കാല് കണ്ടുവത്രേ

പ്രധാനമന്ത്രിക്ക് ഒപ്പമിരിക്കുന്ന ചിത്രത്തില്‍ പ്രിയങ്കയുടെ കാല് കാണുന്നുവെന്നതാണ് സങ്കികളെ അലോസരപ്പെടുത്തിയ വിഷയം. പ്രിയങ്കയുടെ വസ്ത്രത്തിന് ഇറക്കം കുറഞ്ഞുപോയത് ശരിയായില്ലത്രേ.

ഉപദേശകപ്പട

പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ പ്രമുഖനായ ഒരാളെ കാണാന്‍ ചെല്ലുമ്പോള്‍ മാന്യമായ വസ്ത്രമല്ലേ്രത നടി ധരിച്ചത്. വസ്ത്രം കൊള്ളില്ലെങ്കിലും കാലെങ്കിലും മറയ്ക്കണമായിരുന്നുവെന്ന ചിലര്‍.

വേഷം മോശം

പ്രിയങ്കയുടെ ആരാധകര്‍ക്ക് ഈ വേഷം ഇഷ്ടപ്പെടുമായിരിക്കും. പക്ഷേ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ ഇത് നല്ലതല്ല എന്നിങ്ങനെ ഉപദേശങ്ങള്‍ അനവധിയാണ്. പ്രിയങ്ക കാലിന് മേലെ കാല്‍ വെച്ചിരുന്നതും ആര്‍ക്കും ദഹിച്ചില്ല.

കപട സദാചാരം

കപട സദാചാരബോധവും കൊണ്ട് തനിക്ക് ക്ലാസ്സ് എടുക്കാന്‍ വന്നവര്‍ക്ക് മുന്നില്‍ താരം പക്ഷേ ചൂളിയതേ ഇല്ല. നല്ല കലക്കനൊരു മറുപടിയും കൊടുത്തു. അമ്മയ്‌ക്കൊപ്പം കാലു കാണുന്ന വസ്ത്രമിട്ട് ഫോട്ടോയായിരുന്നു പ്രിയങ്കയുടെ ആ കിടിലന്‍ മറുപടി.

ലെഗ്‌സ് ഫോര്‍ ഡെയ്‌സ്

ബെര്‍ലിനിലെ ഒരു പാര്‍ട്ടിയില്‍ പ്രിയങ്ക അമ്മയക്കൊപ്പം ഇരിക്കുന്ന ചിത്രമായിരുന്നു അത്. ഇറക്കം കുറഞ്ഞ വസ്ത്രമാണ് അമ്മ മധു ചോപ്രയും ധരിച്ചിരിക്കുന്നത്. ലെഗ്‌സ് ഫോര്‍ ഡെയ്‌സ് എന്നാണ് അടിക്കുറിപ്പ്. ഇതിലും നല്ലൊരു മറുപടി കപട സദാചാരക്കാര്‍ക്കില്ല.

English summary
Bollywood actress Priyanka Chopra gives reply to Moral police
Please Wait while comments are loading...