ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹമെന്ന് പ്രിയങ്ക ചോപ്ര
മുംബൈ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് നടി പ്രിയങ്ക ചോപ്ര. ദി സണ്‍ഡേ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്ക തന്റെയും ഭര്‍ത്താവ് നിക്ക് ജോണ്‍സിന്റെയും രാഷ്ട്രീയ മോഹങ്ങള്‍ വെളിപ്പെടുത്തിയത്. എനിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ട്. നിക്കിന് ഇന്ത്യന്‍ പ്രസിഡന്റിന് വേണ്ടിയും പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുണ്ട്. ഇതായിരുന്നു പ്രിയങ്കയുടെ വാക്കുകള്‍.
രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചൊന്നും എനിക്ക് അറിയില്ല. പക്ഷേ ഞങ്ങള്‍ രണ്ടു പേരും ചേര്‍ന്ന് ഒരു മാറ്റത്തിനായി പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുന്നു. പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. 26 വയസ്സ് മാത്രമുള്ള ഭര്‍ത്താവ് നിക്ക് ഒരു വലിയ നേതാവാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

'ഫെമിനിസ്റ്റ് എന്ന വാക്കുപയോഗിക്കാന്‍ നിക്ക് ഭയപ്പെടുന്നില്ലെന്നും അതില്‍ താന്‍ സന്തോഷവതിയാണെന്നും പ്രിയങ്ക പറയുന്നു. 2018 ഡിസംബറിലാണ് നിക്കും പ്രിയങ്കയും വിവാഹിതരാകുന്നത്.












Click it and Unblock the Notifications