ആ ഫോട്ടോ കെണിയായി... നടിക്ക് പൊങ്കാല ഇട്ട് ദേശസ്നേഹികൾ...! ഇത് രണ്ടാമത്തെ പുലിവാൽ...!
മുംബൈ: സിനിമാ താരങ്ങളുടെ വിശേഷങ്ങള്‍ക്ക് എന്നും കേള്‍വിക്കാര്‍ കൂടുതലാണ്. സ്വകാര്യ വിശേഷങ്ങള്‍ ആയാലും ഗോസിപ്പുകള്‍ ആയാലും വിവാദം ആയാലും കേള്‍വിക്കാര്‍ കൂടും. പ്രസ്താവനകള്‍ കൊണ്ടും പ്രവൃത്തികള്‍ കൊണ്ടും സിനിമാ താരങ്ങള്‍ പുലിവാല് പിടിക്കുന്നത് ആദ്യമല്ല. സ്വാതന്ത്ര്യദിനത്തില്‍ പണി കിട്ടിയിരിക്കുന്നത് ഒരു സൂപ്പര്‍ ഹോട്ട് നടിക്കാണ്. എന്താണെന്നല്ലേ..

പ്രിയങ്ക വിവാദത്തിൽ
ബോളിവുഡില്‍ നിന്നും ഹോളിവുഡിലെത്തി രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ താരമാണ് പ്രിയങ്ക ചോപ്ര. നടിയായും ഗായികയായും ഒക്കെ തിളങ്ങുന്നു പ്രിയങ്ക. ഇടയ്ക്കിടെ താരത്തിനെ പക്ഷേ വിവാദങ്ങള്‍ പിടികൂടുന്നുമുണ്ട്.

പണി ഇൻസ്റ്റഗ്രാം വഴി
നമ്മുടെ രാജ്യത്ത് അടുത്ത കാലത്തായി കാണുന്ന ഒരു പ്രതിഭാസമാണ് രാജ്യസ്നേഹവും ദേശസ്നേഹവുമൊക്കെ ചിലര്‍ കുത്തകയാക്കി വെച്ചിരിക്കുന്നതും അതിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതും. ഈ വകുപ്പില്‍ തന്നെയാണ് പ്രിയങ്ക ചോപ്രയ്ക്കും പണി കിട്ടിയിരിക്കുന്നത്.

ദുപ്പട്ടയാണ് വില്ലൻ
താരം തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതില്‍ നിന്നാണ് തുടക്കം. ത്രിവര്‍ണ്ണത്തിലുള്ള ഒരു ദുപ്പട്ട കഴുത്തില്‍ ചുറ്റിയുള്ളതാണ് പ്രിയങ്കയുടെ ചിത്രം. ഇതാകട്ടെ വന്‍ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്.

അപമാനിച്ചുവെന്ന്
പ്രിയങ്ക ചോപ്ര ദേശീയ പതാകയെ അപമാനിച്ചു എന്നാണ് ഒരു കൂട്ടര് വിമര്‍ശിക്കുന്നത്. ദേശീയ പതാക വസ്ത്രമാക്കി ഉപയോഗിച്ചുവെന്ന് ആരോപിച്ച് കമന്റുകളുടെ പെരുമഴയാണ് പ്രിയങ്കയുടെ ചിത്രത്തിന് താഴെ.

പിന്തുണയുമുണ്ട്
പ്രിയങ്കയെ പിന്തുണയ്ക്കുന്നവരും രംഗത്തുണ്ട്. താരം ഉപയോഗിച്ചത് പതാക അല്ലെന്നും ത്രിവര്ണ്ണമുള്ള തുണി മാത്രമാണെന്നും വാദിക്കുന്നവരുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിവര്‍ണ്ണത്തിലുള്ള തുണി ഉപയോഗിച്ച് മുഖം തുടച്ചതും ചിലര്‍ ഓര്‍മ്മിപ്പിക്കുന്നു.

വിവാദം പുത്തരിയല്ല
നേരത്തെയും പ്രിയങ്ക ഇത്തരത്തില്‍ വിവാദത്തില്‍ അകപ്പെട്ടിരുന്നു. ജര്‍മ്മനിയില്‍ വെച്ച് മോദിയെ കണ്ടപ്പോള്‍ പ്രിയങ്ക ധരിച്ച വസ്ത്രത്തെച്ചൊല്ലിയായിരുന്നു അന്ന് വിവാദം. നഗ്നമായ കാലുകളായിരുന്നു വിവാദം വിഷയം.

കലക്കൻ മറുപടി
കപട സദാചാരബോധവും കൊണ്ട് തനിക്ക് ക്ലാസ്സ് എടുക്കാന്‍ വന്നവര്‍ക്ക് മുന്നില്‍ താരം പക്ഷേ ചൂളിയതേ ഇല്ല. നല്ല കലക്കനൊരു മറുപടിയും കൊടുത്തു. അമ്മയ്ക്കൊപ്പം കാലു കാണുന്ന വസ്ത്രമിട്ട് ഫോട്ടോയായിരുന്നു പ്രിയങ്കയുടെ ആ കിടിലന്‍ മറുപടി.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications