പ്രിയങ്ക ചോപ്ര മൂന്നാം തവണയും ഏഷ്യയിലെ സെക്‌സിയസ്റ്റ് വനിത
മുംബൈ: ബോളിവുഡ്താരം പ്രിയങ്ക ചോപ്ര മൂന്നാംതവണയും ഏഷ്യയിലെ സെക്‌സിയസ്റ്റ് വനിതയെന്ന പട്ടത്തിന് അര്‍ഹയായി. ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പത്രമായ ഈസ്റ്റേണ്‍ ഐ ലോകമെമ്പാടുമുളള ലക്ഷക്കണക്കിന് പ്രേക്ഷകരില്‍ നിന്നും സോഷ്യല്‍മീഡിയവഴിയാണ് സെക്‌സിയസ്റ്റ് വനിതയെ തെരഞ്ഞെടുത്തത്.
ഏഷ്യയിലെ 50 സെക്‌സിയസ്റ്റ് വനിതകളില്‍ നിന്നാണ് പ്രിയങ്ക മൂന്നാംതവണയും ഒന്നാംസ്ഥാനം നിലനിര്‍ത്തിയത്. ഇത്തരമൊരു കിരീടം നിലനിര്‍ത്താനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് പ്രിയങ്ക ചോപ്ര പ്രതികരിച്ചു. സെക്‌സിയായി തുടരുകയെന്നത് എളുപ്പമല്ല. പ്രേക്ഷകരുടെ ഇഷ്ടത്തിനൊപ്പം ആ സ്ഥാനത്ത് തുടരാനായതില്‍ സന്തോഷമുണ്ടെന്നും തന്നെ തെരഞ്ഞെടുത്തവരോട് നന്ദിയുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയായ ക്വാണ്ടിക്കോയില്‍ മിന്നുന്ന പ്രകടനമാണ് പ്രിയങ്കയുടേത്. 2014ലെ മേരികോം, 2015ലെ ദില്‍ ധട്കനെ ദോ തുടങ്ങിയ സിനിമകളും പ്രിയങ്കയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി. ടെലിവിഷന്‍താരം സനയ ഇറാനിയാണ് പ്രിയങ്കയ്ക്ക് തൊട്ടുപിന്നിലായി സ്ഥാനമുറപ്പിച്ചത്. മറ്റൊരു ടെലിവിഷന്‍താരമായ ദ്രഷ്ടി ധമി മൂന്നാംസ്ഥാനവും നേടി.
ബോളിവുഡ് സുന്ദരികളായ ദീപിക പദുക്കോണ്‍(4), കത്രിന കൈഫ്(5), നില ശര്‍മ(6), കരീന കപൂര്‍(7), ഗൗഹര്‍ ഖാന്‍(8), സോനം കപൂര്‍(9), പാക്കിസ്ഥാന്‍ താരം മഹിര ഖാന്‍(10) എന്നിങ്ങനെയാണ് ആദ്യ പത്തിലെത്തിയ പ്രമുഖര്‍. പ്രിയങ്കയുടെ പ്രകടനം അതിശയിപ്പിക്കുന്നതാണെന്നും അവര്‍ ഇന്ത്യയുടെ അഭിമാനമാണെന്നുമാണ് സംഘടകരുടെ പ്രതികരണം.












Click it and Unblock the Notifications