കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ കോണ്‍ഗ്രസിലേക്ക് പുതിയ സഖ്യകക്ഷി... പ്രിയങ്കയുടെ വരവിന് പിന്നാലെ പിന്തുണ!!

Google Oneindia Malayalam News

Recommended Video

cmsvideo
യുപിയില്‍ കോണ്‍ഗ്രസിലേക്ക് പുതിയ സഖ്യകക്ഷി | Oneindia Malayalam

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രിയങ്കാ ഗാന്ധിയുടെ വരവിന് പിന്നാലെ ശക്തി വര്‍ധിപ്പിച്ച് കോണ്‍ഗ്രസ്. ഒബിസി വിഭാഗത്തിലെ സുപ്രധാന പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായിരിക്കുകയാണ്. പ്രിയങ്കയുടെ പ്രവര്‍ത്തനത്തില്‍ ഈ പാര്‍ട്ടി സംതൃപ്തി അറിയിച്ചു. മഹാന്‍ദള്‍ എന്ന ഒബിസി പാര്‍ട്ടിയാണ് കോണ്‍ഗ്രസ് സഖ്യത്തിലെത്തിയത്. ഇവരെ നേരത്തെ ബിജെപി സ്വന്തം പാളയത്തിലെത്തിക്കാന്‍ ശ്രമിച്ചിരുന്നു. ഇവരുമായി തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് പ്രിയങ്ക പ്രഖ്യാപിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് വലിയ നീക്കങ്ങള്‍ക്കാണ് യുപിയില്‍ ഒരുങ്ങുന്നതെന്നാണ് വ്യക്തമാകുന്നത്.

1

അതേസമയം ബിഎസ്പിയുടെയും എസ്പിയുടെയും വോട്ടുബാങ്കാണ് ഒബിസി വിഭാഗം. ഇതില്‍ വിള്ളല്‍ വീഴ്ത്താന്‍ മഹാന്‍ദളിന് സാധിക്കും. ഇവര്‍ക്ക് രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസ് നല്‍കുമെന്നാണ് സൂചന. മഹാന്‍ദളിന്റെ കേശവ് ദേവ് മൗര്യ സംസ്ഥാനത്ത് അറിയപ്പെടുന്ന നേതാവാണ്. അദ്ദേഹം രാഹുലിനും പ്രിയങ്കയ്ക്കും പിന്തുണ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഏറ്റവും മികച്ച പോരാട്ടം യുപിയില്‍ കാഴ്ച്ചവെക്കുമെന്നാണ് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പറഞ്ഞത്. നേരത്തെ യുപിഎ സഖ്യത്തിന്റെ ഭാഗമായിരുന്നു മഹാന്‍ദള്‍.

ബ്രാഹ്മണ വോട്ടുബാങ്ക് അല്ലാതെ പ്രതിപക്ഷ കക്ഷികളുടെ വോട്ടുബാങ്കിലും വിള്ളല്‍ വീഴ്ത്താനാണ് പ്രിയങ്കയുടെ വരവെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. മൗര്യ, കുശ്വാഹ വിഭാഗങ്ങള്‍ക്കിടയില്‍ നല്ല സ്വാധീനമുള്ള പാര്‍ട്ടിയാണ് മഹാന്‍ദള്‍. ബിജെപിയുടെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ വിഭാഗത്തിനിടയിലും ഇവര്‍ക്ക് നല്ല സ്വാധീനമുണ്ട്. ഇതിലൂടെ ദീര്‍ഘകാല പദ്ധതികളാണ് പ്രിയങ്ക മുന്നില്‍ കാണുന്നത്. മുന്നോക്ക വോട്ടുകളും പിന്നോക്ക വോട്ടുകളും ഒരുപോലെ ഏകീകരിക്കാനായാല്‍ 2019ല്‍ അധികാരം നേടുക മാത്രമല്ല, 2022ല്‍ സംസ്ഥാന ഭരണം പിടിക്കാനും കോണ്‍ഗ്രസിന് സാധിക്കും.

ശബരിമല മുഖ്യതിരഞ്ഞെടുപ്പ് വിഷയമാകും.... ജനപ്രീതി ഉള്ള നേതാവ് ഉമ്മന്‍ച്ചാണ്ടി!!ശബരിമല മുഖ്യതിരഞ്ഞെടുപ്പ് വിഷയമാകും.... ജനപ്രീതി ഉള്ള നേതാവ് ഉമ്മന്‍ച്ചാണ്ടി!!

English summary
priyanka finds new ally in uttar pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X