കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ ആദ്യ പ്രതികരണവുമായി പ്രിയങ്ക; എല്ലാം ചെയ്തത് ഭരണഘടനാ വിരുദ്ധമായ വഴിയില്‍

Google Oneindia Malayalam News

ദില്ലി: കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഭരണഘടനാ വിരുദ്ധമായ വഴിയിലാണ് മോദി സര്‍ക്കാര്‍ കശ്മീരില്‍ നീങ്ങിയതെന്ന് അവര്‍ കുറ്റപ്പെടുത്തി. ജനാധിപത്യ തത്വങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്നും ഉംബയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ പ്രിയങ്ക പറഞ്ഞു.

06

ഉത്തര്‍ പ്രദേശിലെ സോന്‍ഭദ്രയിലുള്ള ഉംമ്പയില്‍ 10 ആദിവാസികളെ വെടിവച്ചുകൊന്ന പ്രദേശം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പ്രിയങ്ക. ഒരു സംസ്ഥാനത്ത് കേന്ദ്രം ഇടപെടുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ ലംഘിക്കപ്പെട്ടു. എല്ലാത്തിനും നിയമവശമുണ്ട്. അത് കശ്മീരില്‍ പാലിക്കപ്പെട്ടില്ല. കോണ്‍ഗ്രസ് എപ്പോഴും ഭരണഘടന അനുസരിച്ചാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും പ്രിയങ്ക പറഞ്ഞു.

കശ്മീരില്‍ രണ്ടാംദൗത്യത്തിന് അമിത് ഷാ; 15ന് ശ്രീനഗറിലെത്തും, വന്‍ മുന്നൊരുക്കങ്ങളുമായി പോലീസ്കശ്മീരില്‍ രണ്ടാംദൗത്യത്തിന് അമിത് ഷാ; 15ന് ശ്രീനഗറിലെത്തും, വന്‍ മുന്നൊരുക്കങ്ങളുമായി പോലീസ്

അതേസമയം, ആഭ്യന്തര മന്ത്രി അമിത് ഷാ 15ന് കശ്മീരിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാല്‍ ചൗക്കില്‍ പതാക ഉയര്‍ത്തിയേക്കും. ലഡാക്കില്‍ 16, 17 തിയ്യതികളില്‍ സന്ദര്‍ശിക്കുമെന്നും സൂചനയുണ്ട്. ശ്രീനഗറിലെ വന്‍ തിരക്കേറിയ സ്ഥലങ്ങളിലൊന്നാണ് ലാല്‍ ചൗക്ക്. അമിത് ഷാ ഇവിടെ പതാക ഉയര്‍ത്തിയാല്‍ മോദി സര്‍ക്കാരിന്റെ മറ്റൊരു ചരിത്ര നീക്കമാകും.

കശ്മീര്‍ താഴ്‌വരയിലെ സ്ഥിതിഗതികള്‍ കേന്ദ്രസര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കശ്മീരിലുണ്ട്. പുതിയ സാഹചര്യത്തില്‍ ലാല്‍ ചൗക്കില്‍ പതാക ഉയര്‍ത്തരുതെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. കശ്മീരികളെ പ്രകോപിപ്പിക്കുന്ന നീക്കത്തില്‍ നിന്ന് അമിത് ഷാ പിന്‍മാറണമെന്ന് എന്‍സിപി നേതാവ് മജീദ് മേമന്‍ ആവശ്യപ്പെട്ടു.

English summary
Priyanka First Response on Kashmir: Special status scrapped in unconstitutional manner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X