ചന്ദ്രശേഖര്‍ ആസാദിനെ എത്രയും പെട്ടെന്ന് ദില്ലി എയിംസിലേക്ക് മാറ്റണമെന്ന് പ്രിയങ്ക ഗാന്ധി
ദില്ലി: തീഹാര്‍ ജയിയില്‍ റിമാന്‍ഡില്‍ കഴിയുന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ എത്രയും പെട്ടെന്ന് ദില്ലി എംയിസിലേക്ക് മാറ്റണമെന്ന് ഐഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പ്രതിഷേധങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കുമെതിരെ നാണംകെട്ട മനുഷ്യത്വ രഹിതമായ നടപടികളാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി ട്വിറ്ററിലൂടെ ആരോപിച്ചു. സര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങളെല്ലാം ഭീരുത്വം നിറഞ്ഞതാണെന്നും അവര്‍ ആരോപിച്ചു.
The government’s policy of oppressing all expressions of dissent and protest has reached the point of cowardice. The lack of basic humanity in their actions is shameful. There are absolutely no grounds to keep Chandrashekhar in jail, let alone to deny him medical treatment..1/2
— Priyanka Gandhi Vadra (@priyankagandhi) January 5, 2020
ചന്ദ്രശേഖര്‍ ആസാദിന് ഹൃദയാഘാതം വരെ ഉണ്ടായേക്കാമെന്ന് അദ്ദേഹത്തിന്‍റെ ഡോക്ടര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 'ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന ചന്ദ്രശേഖര്‍ ആസാദിന് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ഹൃദയാഘാതം വരെ ഉണ്ടായേക്കാം'-ആസാദിന്‍റെ ഡോക്ടറായ ഹര്‍ജിത് സിങ് ഭട്ടി ട്വീറ്റ് ചെയ്തു.
ഫ്ളെബോടോമി രോഗ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി ചന്ദ്രശേഖര്‍ ആസാദ് ചികിത്സയിലാണ്. ദില്ലി എംയിസിലാണ് അദ്ദേഹത്തെ ചികിത്സിച്ചു കൊണ്ടിരിക്കുന്നത്. ആഴചയില്‍ രണ്ട് ദിവസം അദ്ദേഹത്തിന് രക്ഷം മാറ്റേണ്ടതുണ്ട്. ഇത് ചെയ്തില്ലെങ്കില്‍ രക്തം കട്ടപിടിച്ച് ഹൃദയാഘാതം സംഭവിക്കാനും സാത്യയുണ്ടെന്നും. ഡോ. ഹര്‍ജിത് സിങ് ഭട്ടി വ്യക്തമാക്കി.

അസാദിനെ മികച്ച ചികിത്സക്കായി ദില്ലി എംയിസില്‍ പ്രവേശിപ്പിക്കണമെന്നും ട്വിറ്ററിലൂടെ ഡോക്ടര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടിരുന്നു. പൗരത്വ ഭേദഗതിയ്‌ക്കെതിരായി ഡല്‍ഹി ജുമാ മസ്ജിദില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയായിരുന്നു ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റിലായത്.












Click it and Unblock the Notifications