കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രശാന്ത് കോണ്‍ഗ്രസില്‍ ചേരേണ്ടതായിരുന്നു, വേണ്ടെന്ന് തീരുമാനിച്ചു, വെളിപ്പെടുത്തി പ്രിയങ്ക

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ കോണ്‍ഗ്രസിലെത്തിക്കാന്‍ ശ്രമിച്ചിരുന്നതായി പ്രിയങ്ക ഗാന്ധി. നേരത്തെ വന്ന അഭ്യൂഹങ്ങള്‍ ശരിയായിരുന്നുവെന്ന് ശരിവെച്ചിരിക്കുകയാണ് പ്രിയങ്ക. ഒരു ഘട്ടത്തില്‍ പ്രശാന്ത് കോണ്‍ഗ്രസില്‍ ചേരുമെന്ന അവസ്ഥ ഉണ്ടായിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ വേണ്ട തലത്തിലേക്ക് ഉയര്‍ന്നില്ലെന്നും പ്രിയങ്ക പറഞ്ഞു. പല കാരണങ്ങള്‍ കൊണ്ടാണ് പ്രശാന്ത് കോണ്‍ഗ്രസിലേക്ക് വരുന്നത് മുടങ്ങിയതെന്ന് പ്രിയങ്ക പറഞ്ഞു. അതില്‍ ചില കാരണങ്ങള്‍ പ്രശാന്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതാണ്. ചിലത് ഞങ്ങളില്‍ നിന്നുണ്ടായി. അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്നും പ്രിയങ്ക വ്യക്തമാക്കി.

സിദ്ദീഖിന്റെ പേര് പറഞ്ഞിട്ടുണ്ട്, ഗൂഢാലോചന നടന്നത് ആലുവയില്‍ ഹോട്ടലിലെന്ന് പള്‍സര്‍ സുനിയുടെ അമ്മസിദ്ദീഖിന്റെ പേര് പറഞ്ഞിട്ടുണ്ട്, ഗൂഢാലോചന നടന്നത് ആലുവയില്‍ ഹോട്ടലിലെന്ന് പള്‍സര്‍ സുനിയുടെ അമ്മ

1

പ്രശാന്ത് പറഞ്ഞ കാര്യങ്ങളില്‍ ചില കാര്യങ്ങളോട് യോജിക്കുക ബുദ്ധിമുട്ടായിരുന്നു. അതാണ് ചര്‍ച്ചകള്‍ മുന്നോട്ട് പോകുന്നതിന് തടസ്സമായത്. പുറത്ത് നിന്നുള്ള ഒരാള്‍ കോണ്‍ഗ്രസിലേക്ക് വരുന്നത് തടയുന്നതിന് വേണ്ടിയാണ് പ്രശാന്തിനെ തഴഞ്ഞതെന്ന വാദത്തെ പ്രിയങ്ക തള്ളി. അത്തരമൊരു കാര്യം മനസ്സിലുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും ചര്‍ച്ചകള്‍ പോലുമുണ്ടാവുമായിരുന്നില്ല. നേരത്തെ സോണിയയുമായും രാഹുലുമായും പ്രിയങ്കയുമായും പ്രശാന്ത് കിഷോര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ പ്രശാന്ത് ഉന്നയിച്ച സമ്പൂര്‍ണ നിയന്ത്രണത്തോട് യോജിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതോടെയാണ് തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള ബന്ധത്തിലേക്ക് പ്രശാന്ത് മാറിയത്.

കഴിഞ്ഞ 25 വര്‍ഷമായി യുപി ജനതയുടെ ആവശ്യങ്ങള്‍ക്കായി പോരാടുന്നത് കോണ്‍ഗ്രസ് മാത്രമാണെന്ന് പ്രിയങ്ക പറയുന്നു. ഉന്നാവോ ആയാലും സോനഭദ്രയായാലും, പൗരത്വ സമരമായാലും അത് അങ്ങനെ തന്നെ. കോണ്‍ഗ്രസ് എപ്പോഴും തെരുവിലുണ്ട്. 31 വര്‍ഷമായി ഞങ്ങള്‍ യുപിയില്‍ അധികാരത്തില്‍ ഇല്ല. എന്നിട്ടും പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്ക് ആളുകളുണ്ട്. പലരും ഇപ്പോഴും കോണ്‍ഗ്രസിനെ ഉയര്‍ത്തിപിടിക്കുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പ് വരെ ഞങ്ങളുടെ സംഘടന വളരെ മോശമായിരുന്നു. അക്കാര്യം സമ്മതിക്കുന്നു. എന്നാല്‍ ഞാന്‍ യുപിയില്‍ എത്തിയ ശേഷം പാര്‍ട്ടിയുടെ അടിത്തറ വര്‍ധിപ്പിക്കാനാണ് ശ്രമിച്ചത്. കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്കുള്ളില്‍ അല്ല കോണ്‍ഗ്രസിന്റെ തകര്‍ച്ച ആരംഭിച്ചതെന്ന് ആലോചിക്കണമെന്നും പ്രിയങ്ക പറഞ്ഞു.

യുപിയില്‍ ഞാനായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് നിങ്ങള്‍ ചിന്തിക്കാന്‍ കൂടി പാടില്ല. ഞാന്‍ യുപിയുടെ ജനറല്‍ സെക്രട്ടറിയാണ്. അതിന്റെ ഉത്തരവാദിത്തം എനിക്കാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാരാണെന്ന കാര്യം ഒരു ചോദ്യമാണ്. തീര്‍ച്ചയായും യുപിയില്‍ വികസനവും ഒപ്പം തൊഴിലും കൊണ്ടുവരാനാണ് ഞങ്ങള്‍ ആലോചിക്കുന്നത്. കോണ്‍ഗ്രസിന് ഇപ്പോള്‍ ഒരു സാധ്യത യുപിയിലുണ്ട്. തീര്‍ച്ചയായും അതില്‍ നിന്നുകൊണ്ടായിരിക്കും ഞങ്ങള്‍ പൊരുതുക. സംഘടനാ പ്രവര്‍ത്തനം നല്ല രീതിയില്‍ തന്നെ നടക്കുന്നുണ്ട്. തീര്‍ച്ചയായും മുന്നേറ്റമുണ്ടാക്കാനാവുമെന്ന് തന്നെയാണ് വിശ്വാസമെന്നും പ്രിയങ്ക പറഞ്ഞു.

Recommended Video

cmsvideo
ബിജെപിയെ തടയാനാവുക അവര്‍ക്ക് മാത്രം| Oneindia Malayalam

ബിജെപിയെ തടയാനാവുക അവര്‍ക്ക് മാത്രം, കോണ്‍ഗ്രസിനെ പിന്നിലാക്കി പ്രാദേശിക പാര്‍ട്ടികളെന്ന് സര്‍വേബിജെപിയെ തടയാനാവുക അവര്‍ക്ക് മാത്രം, കോണ്‍ഗ്രസിനെ പിന്നിലാക്കി പ്രാദേശിക പാര്‍ട്ടികളെന്ന് സര്‍വേ

English summary
priyanka gandhi, admits congress tries to bring prashant kishor into party but failed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X