കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമ്പത്ത് വ്യവസ്ഥ മാന്ദ്യത്തിന്‍റെ അഗാധ ഗര്‍ത്തങ്ങളിലേക്ക് കൂപ്പ് കുത്തുകയാണെന്ന് പ്രിയങ്ക ഗാന്ധി

Google Oneindia Malayalam News

ദില്ലി: സാമ്പത്തിക മാന്ദ്യത്തില്‍ മോദി സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ കടുപ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സമ്പദ് വ്യവസ്ഥ മാന്ദ്യത്തിന്‍റെ അഗാധ ഗര്‍ത്തത്തിലേക്ക് കൂപ്പ് കുത്തുകയാണ്. എപ്പോഴാണ് സര്‍ക്കാര്‍ കണ്ണ് തുറക്കുകയെന്നും പ്രിയങ്ക ചോദിച്ചു.

 modipriyankanew

വാഹന- ട്രക്ക് മേഖലയിലെ വന്‍ ഇടിവ് ഉൽപാദന-ഗതാഗത മേഖയിലെ വളര്‍ച്ച മുരടിപ്പിനേയാണ് കാണിക്കുന്നത്. ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഉപജീവനത്തിന് മുകളില്‍ ഒരു വാള്‍ തൂങ്ങിക്കിടക്കുകയാണെന്നും സമ്പദ് വ്യവസ്ഥയെ കുറിച്ച് പ്രിയങ്ക ഗാന്ധി പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയില്‍ നേരത്തേയും പ്രിയങ്ക സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. നൂറ് തവണ ഒരു കളവ് ആവര്‍ത്തിച്ചാല്‍ അത് സത്യമാകില്ല. പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് പ്രശ്ന പരിഹാരം കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തണമെന്ന് പ്രിയങ്ക പറഞ്ഞിരുന്നു.

രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന് കാരണം നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ തെറ്റായ സാമ്പത്തിക നയങ്ങളാണെന്ന് മന്‍മോഹന്‍ സിംഗ് വിമര്‍ശനം ഉയര്‍ത്തിയിരുന്നു. വേഗത്തില്‍ വളരാന്‍ സാധ്യതയുള്ള സമ്പദ്ഘടനയായിരുന്നു ഇന്ത്യയുടേത്. ജിഎസ്ടിയുടെ ആഘാതത്തി ല്‍നിന്ന് രാജ്യത്തിന് ഇനിയും കരകയറാനായിട്ടില്ല. അതിനിടെ പുതിയ സാമ്പത്തിക പരിഷ്കാരങ്ങള്‍ നടത്തുന്നത് ഉചിതമല്ലെന്നും മന്‍മോഹന്‍ സിംഗ് കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നായിരുന്നു ധനമന്ത്രി നിര്‍മ്മല സീതാരാമന്‍റെ പ്രതികരണം.

ഇന്ത്യയുടെ ആഭ്യന്തര ഉൽപാദന വളർച്ചാ (ജിഡിപി) തോത് കഴിഞ്ഞ 6 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിക്കിലാണെന്നാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍റെ കണക്ക്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) 5 ശതമാനം മാത്രമാണ് വളര്‍ച്ച.

 യെഡ്ഡിക്ക് കുരുക്ക് മുറുകുന്നു; നാലാം ഉപമുഖ്യമന്ത്രിയ്ക്കായി മുറവിളി, ഭീഷണിയുമായി വാത്മീകി സമുദായം യെഡ്ഡിക്ക് കുരുക്ക് മുറുകുന്നു; നാലാം ഉപമുഖ്യമന്ത്രിയ്ക്കായി മുറവിളി, ഭീഷണിയുമായി വാത്മീകി സമുദായം

സിദ്ധരാമയ്യക്കെതിരെ പടയൊരുക്കം,സോണിയയെ കണ്ട് നേതാക്കള്‍,പ്ലാന്‍ ബിയുമായി സിദ്ധു ക്യാമ്പ്സിദ്ധരാമയ്യക്കെതിരെ പടയൊരുക്കം,സോണിയയെ കണ്ട് നേതാക്കള്‍,പ്ലാന്‍ ബിയുമായി സിദ്ധു ക്യാമ്പ്

English summary
Priyanka Gandhi against economic slo down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X