മോദിക്ക് ധാര്‍ഷ്ട്യവും അഹങ്കാരവും, ദുര്യോധനപോലെ തകരുമെന്ന് പ്രിയങ്ക; മറുപടിയുമായി അമിത് ഷാ...
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി. രാജീവ് ഗാന്ധിയ്‌ക്കെതിരായ പരാമര്‍ശത്തിലാണ് വിമർശനവുമായി പ്രിയങ്ക രംഗത്തെത്തിയത്. എന്നാൽ പ്രിയങ്കയുടെ വിമർശനത്തിന് മറുപടിയുമായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ രംഗത്തെത്തി.
ഇതുപോലെയുള്ള ധാര്‍ഷ്ട്യമാണ് മഹാഭാരതത്തില്‍ ദുര്യോധനന്റെ തകര്‍ച്ചയ്ക്ക് കാരണമായത്. മോദിയുടെ പതനവും അത്‌പോലെയാവുമെന്നായിരുന്നു പ്രിയങ്കയുടെ പരാമർശം. മറ്റ് വിഷയങ്ങള്‍ ഇല്ലാതാവുമ്പോള്‍ അവര്‍ എന്റെ കുടുംബത്തെ അപമാനിക്കുകയാണ്. രാജ്യം ഇത് പൊറുത്ത് കൊടുക്കില്ല. ചരിത്രത്തില്‍ ഇതിന് തെളിവുകളുണ്ട്. മഹാഭാരതത്തിൽ ഇതിന് തെളിവുകളുണ്ടെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

ആരാണ് ദുര്യോധനന്‍ എന്നും ആരാണ് അര്‍ജുനന്‍ എന്നും തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അറിയാമെന്നായിരുന്നു അമിത്ഷായുടെ മറുപടി. ഇത് ജനാധിപത്യമാണ്. നിങ്ങള്‍ ഒരാളെ ദുര്യോധന്‍ എന്ന് വിളിച്ചു എന്ന കാരണം കൊണ്ട് മാത്രം അയാള്‍ ദുര്യോധനനാകില്ലെന്നും അമിത് ഷാ പറഞ്ഞു.












Click it and Unblock the Notifications