കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാനവാസ് ആലത്തിന്റെ അറസ്റ്റില്‍ യുപി കത്തുന്നു; ലാത്തി ചാര്‍ജ്; പ്രിയങ്കയും യോഗിയും നേര്‍ക്കുനേര്‍

Google Oneindia Malayalam News

ലക്‌നൗ: കൊവിഡ്-19 പ്രതിസന്ധികള്‍ക്കിടയിലും പൗരത്വഭേഗഗതി നിയമ പ്രക്ഷോഭകര്‍ക്കെതിരെയുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി തുടരുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ മോധാവി ഷാനവാസ് ആലം അറസ്റ്റിലാവുന്നത്. ഇതിനെതിരെ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം കത്തി പടരുകയാണ്. സംഭവത്തില്‍ പൊലീസിനെ ഉപയോഗിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രിയങ്കാഗാന്ധി രൂക്ഷമായി പ്രതികരിച്ചു.

അണ്‍ലോക്ക് 2.0; ഇന്നുമുതല്‍ പ്രാബല്യത്തില്‍; രാത്രി കര്‍ഫ്യൂവില്‍ ഇളവ്, പാസ് തുടരാന്‍ കേരളംഅണ്‍ലോക്ക് 2.0; ഇന്നുമുതല്‍ പ്രാബല്യത്തില്‍; രാത്രി കര്‍ഫ്യൂവില്‍ ഇളവ്, പാസ് തുടരാന്‍ കേരളം

പാലാ നഗരസഭയില്‍ ആറ് അംഗങ്ങള്‍ ജോസഫിനൊപ്പം; ജോസ് വിഭാഗത്തിന് ഭരണ നഷ്ടം;ഒറ്റ വഴി പാലാ നഗരസഭയില്‍ ആറ് അംഗങ്ങള്‍ ജോസഫിനൊപ്പം; ജോസ് വിഭാഗത്തിന് ഭരണ നഷ്ടം;ഒറ്റ വഴി

ഷാനവാസ് ആലത്തിന്റെ അറസ്റ്റ്

ഷാനവാസ് ആലത്തിന്റെ അറസ്റ്റ്

സിഎഎ വിരുദ്ധ സമരങ്ങളില്‍ പങ്കെടുത്തതിന്റെ പേരിലാണ് ആലത്തെ അറസ്റ്റ് ചെയ്യുന്നത്. ഡിസംബര്‍ 19ന് നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് അറസ്റ്റ്. ആല്ത്തിനെതിരെ തെളിവുകളുണ്ടന്ന് ചൂണ്ടികാട്ടി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത വിവരം സെന്‍ട്രല്‍ ഡിസിപി ദിനേശ് സിങാണ് സ്ഥിരീകരിച്ചത്.

പ്രിയങ്കാഗാന്ധി

പ്രിയങ്കാഗാന്ധി

ആലത്തിന്റെ അറസ്റ്റിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നവരെ അടിച്ചമര്‍ത്താനുള്ള ഒരു ഉപകരണമാക്കി പൊലീസിനെ മാറ്റുന്നുവെന്നായിരുന്നു പ്രിയങ്കയുടെ ആരോപണം.

ലാത്തി ചാര്‍ജ്

ലാത്തി ചാര്‍ജ്

സംഭവത്തില്‍ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു, നിയമസഭാ കക്ഷി നേതാവ് ആരാധന മിശ്ര എന്നിവരുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു. ഇരുവരും അറസ്റ്റ് സംബന്ധിച്ച കാര്യം അറിയുന്നതിനായി പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശുകയായിരുന്നു.

Recommended Video

cmsvideo
‘Take whatever action you want to’: Priyanka Gandhi dares UP govt | Oneindia Malayalam
അടിച്ചമര്‍ത്താന്‍ കഴിയില്ല

അടിച്ചമര്‍ത്താന്‍ കഴിയില്ല

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കാനും ചര്‍ച്ചയില്‍ കൊണ്ട് വരാനും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പ്രതിജ്ഞബദ്ധരാണ്.മറ്റ് രാഷ്ട്രീയ പാര്‍ട്ടിക്കാരെ അടിച്ചമര്‍ത്താന്‍ ബിജെപി സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിക്കുകയാണ്. എന്നാല്‍ ഞങ്ങളെ അത്തരത്തില്‍ അടിച്ചമര്‍ത്താന്‍ കഴിയില്ല. പ്രിയങ്കാഗാന്ധി ട്വീറ്റ് ചെയ്തു.

സിസിടിവി ദൃശ്യങ്ങള്‍

സിസിടിവി ദൃശ്യങ്ങള്‍

ആലത്തിനെ അറസ്റ്റ് ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പ്രിയങ്ക ട്വിറ്ററില്‍ പങ്കുവെച്ചു. നോക്കൂ...ഞങ്ങളുടെ രാത്രിയുടെ മറവില്‍ ഞങ്ങളുടെ ന്യൂനപക്ഷ സെല്‍ മേധാവിയെ പൊലീസ് എങ്ങനെയാണ് തടഞ്ഞുവെച്ചിരിക്കുന്നത്' എന്ന ക്യാപ്ഷനോട് കൂടിയായിരുന്നു പ്രിയങ്ക വീഡിയോ പങ്കുവെച്ചത്.

 വ്യാജ വാര്‍ത്തകള്‍

വ്യാജ വാര്‍ത്തകള്‍

നേരത്തെ അജയ്കുമാര്‍ ലല്ലുവിനെ നാല് ആഴ്ച്ചയോളം ജയിലില്‍ വെച്ചിരുന്നു. വ്യാജ വാര്‍ത്തകള്‍ ചമച്ചാണ് ലല്ലുവിനെ തടങ്കലില്‍ വെച്ചതെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം. ഇത്തരം പൊലീസ് നടപടികള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പൊലീസ് ആരോപിച്ചു. എന്നാല്‍ കോണ്‍ഗ്രസിന്റെ പട്ടാളക്കാരെ വ്യാജ വാര്‍ത്തകള്‍ കൊണ്ടോ പൊലീസ് ലാത്തിചാര്‍ജ് കൊണ്ടോ അടിച്ചമര്‍ത്താന്‍ കഴിയില്ലെന്ന് പ്രിയങ്ക ആവര്‍ത്തിച്ചു.

 ലോക്ക്ഡൗണ്‍

ലോക്ക്ഡൗണ്‍

നേരത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതിഥി തൊഴിലാളികളെ സ്വന്തം ഗ്രാമങ്ങളിലേക്ക് എത്തിക്കുന്നതിനായി പ്രിയങ്കയുടെ നേതൃത്വത്തില്‍ ബസുകള്‍ ഏര്‍പ്പാടാക്കിയിരുന്നു. എന്നാല്‍ ഈ ഉദ്യമത്തിനായി കോണ്‍ഗ്രസ് വ്യാജ രേഖകള്‍ ചുച്ചുവെന്നാരോപിച്ചായാരുന്നു ലല്ലുവിനെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത്.

English summary
Priyanka gandhi against Up Government on the Arrest of Shahnawaj alam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X