• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുപിയില്‍ മസ്ദൂര്‍ പഞ്ചായത്ത്...കോണ്‍ഗ്രസിന്റെ മാസ്റ്റര്‍ ഗെയിം, പിന്നില്‍ പ്രിയങ്ക, അഖിലേഷുമായി....

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് പുതിയ നീക്കങ്ങളിലേക്ക്. യോഗി സര്‍ക്കാര്‍ ജനപ്രിയ നടപടികളിലൂടെ കോണ്‍ഗ്രസിനെ കൂടി വെല്ലുവിളിച്ചിരിക്കുകയാണ്. ശക്തമായ സംഘടനം സംവിധാനത്തിന്റെ പിന്തുണയ്ക്കായി സമാജ് വാദി പാര്‍ട്ടിയെയും ഒപ്പം കൂട്ടാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. അഖിലേഷ് യാദവ് പാര്‍ട്ടിയുടെ പ്ലാന്‍ എന്താണെന്ന് ഇതിന് പിന്നാലെ സൂചിപ്പിച്ചിട്ടുണ്ട്. പ്രിയങ്ക ഗാന്ധിയുടെ വരവിനെ നേരത്തെ സ്വീകരിച്ച നേതാവാണ്. സഖ്യം തിരഞ്ഞെടുപ്പിന് മുമ്പില്ലെങ്കില്‍ ചില തന്ത്രപ്രധാനമായ നീക്കം അണിയറയില്‍ നടക്കുന്നുണ്ട്.

കളി മാറുന്നു

കളി മാറുന്നു

യോഗി സര്‍ക്കാര്‍ പ്രിയങ്കയെ ജയിലിലാക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ സഖ്യം വളരെ അത്യാവശ്യമാണെന്ന് കോണ്‍ഗ്രസ് പറയുന്നു. പ്രാദേശിക തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും എസ്പിയും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ട്. ഇവര്‍ പഞ്ചായത്ത്, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകളില്‍ പരസ്പരം സഹായിക്കും. അതേസമയം പരസ്യമായ സഖ്യമുണ്ടാവില്ല. മായാവതിയുമായി ഉണ്ടാക്കിയ സഖ്യം പോലെ അത് വലിയ നേട്ടമുണ്ടാക്കില്ലെന്നാണ് അഖിലേഷിന്റെ നിലപാട്.

വിടാതെ പ്രിയങ്ക

വിടാതെ പ്രിയങ്ക

തൊഴിലില്ലായ്മയാണ് അടുത്ത വിഷയമായി പ്രിയങ്ക അവതരിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഉത്തര്‍പ്രദേശ് റോസ്ഗര്‍ അഭിയാനെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു പ്രിയങ്കയുടെ ചോദ്യം. ഈ പബ്ലിസിറ്റി കൊണ്ട് മാത്രം തൊഴില്‍ ലഭിക്കുമോ എന്നായിരുന്നു ചോദ്യം. ഒരു തൊഴില്‍ പദ്ധതി ആരംഭിച്ചു. എന്നാല്‍ ഇതില്‍ പറയുന്ന എല്ലാ മേഖലയും വന്‍ പ്രതിസന്ധി നേരിടുകയാണ്. 62 ശതമാനം എംഎസ്എംഇകളും ജോലിക്കാരെ ഒഴിവാക്കി. 78 ശതമാനം പേര്‍ ശമ്പളം വെട്ടിക്കുറച്ചു.

ചോദ്യങ്ങള്‍ ഇങ്ങനെ

ചോദ്യങ്ങള്‍ ഇങ്ങനെ

ഊര്‍ജ മേഖല, കാറ്റാടി യന്ത്ര സെക്ടര്‍, പരവതാനി മേഖല, എന്നിവയെല്ലാം തകര്‍ന്ന് കിടക്കുകയാണ്. ബുന്ധേല്‍ഖണ്ഡില്‍ അതിഥി തൊഴിലാളികള്‍ വരുമാനമില്ലാതെ ആത്മഹത്യ ചെയ്തു. കാണ്‍പൂരില്‍ ആ ദുരന്തമുണ്ടായത് തൊഴിലില്ലാത്തത് കൊണ്ടാണ്. ഈ അവസരത്തില്‍ എന്താണ് യുപി സര്‍ക്കാര്‍ മറച്ചുപിടിക്കുന്നത്. നിങ്ങളുടെ പബ്ലിസിറ്റി മാത്രമാണോ തൊഴില്‍ നല്‍കുന്നത്. സര്‍ക്കാരിന്റെ ഏത് വെബ്‌സൈറ്റിലാണ് തൊഴില്‍ സം ബന്ധിച്ച ഒഴിവുകള്‍ കാണിക്കുന്നത്. അക്കാര്യം ആദ്യം പറയൂ എന്നും പ്രിയങ്ക പറഞ്ഞു.

മസ്ദൂര്‍ പഞ്ചായത്ത്

മസ്ദൂര്‍ പഞ്ചായത്ത്

ബിജെപിയെ നേരിടാന്‍ ഓരോ മണ്ഡലവും കേന്ദ്രീകരിച്ചാണ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം. മസ്ദൂര്‍ പഞ്ചായത്താണ് ഇന്നലെ സംഘടിപ്പിച്ചത്. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയുന്നതാണ് ഈ പദ്ധതി. ഇവര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതികളും കോണ്‍ഗ്രസ് ഒരുക്കുന്നുണ്ട്. അജയ് കുമാര്‍ ലല്ലുവിന്റെ നേതൃത്വത്തിലായിരുന്നു പഞ്ചായത്ത് സംഘടിപ്പിച്ചത്. പ്രിയങ്കയുടെ നീക്കങ്ങള്‍ ജനപ്രിയമാക്കുക എന്ന ലക്ഷ്യമാണ് കോണ്‍ഗ്രസിന് മുന്നിലുള്ളത്.

അധ്യക്ഷന്‍ പറയുന്നു

അധ്യക്ഷന്‍ പറയുന്നു

യോഗി സര്‍ക്കാര്‍ തൊഴിലാളി വിരുദ്ധരാണ്. തൊഴില്‍ നല്‍കുമെന്ന പേരില്‍ നിങ്ങളെ അദ്ദേഹം വഞ്ചിക്കുകയാണെന്നും അജയ് കുമാര്‍ ലല്ലു പറഞ്ഞു. അതിഥി തൊഴിലാളികള്‍ക്ക് ജോലി നല്‍കുമെന്നത് ഒരു കൂട്ടം നുണയാണെന്നും ലല്ലു ആരോപിച്ചു. അതേസമയം മസ്ദൂര്‍ പഞ്ചായത്തിനായി ലല്ലുവിനെ നിയോഗിച്ചതിന് പിന്നില്‍ പ്രിയങ്കയുടെ വലിയൊരു തന്ത്രമുണ്ട്. യുപിയില്‍ യൂണിയന്‍ പ്രവര്‍ത്തനം കൊണ്ട് പേരെടുത്ത നേതാവാണ് ലല്ലു. തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമിടയിലുള്ള ലല്ലുവിന്റെ ഇമേജ് ഇത്തരമൊരു വിഷയത്തില്‍ കോണ്‍ഗ്രസിന് വന്‍ നേട്ടമാകും.

കോണ്‍ഗ്രസിന്റെ ലക്ഷ്യം

കോണ്‍ഗ്രസിന്റെ ലക്ഷ്യം

അതിഥി തൊഴിലാളികള്‍ക്ക് വിവിധ മേഖലകളില്‍ തൊഴില്‍ നല്‍കുന്നതാണ് കോണ്‍ഗ്രസിന്റെ മാസ്റ്റര്‍ പ്ലാന്‍. ഡയറി ഫാമിംഗ്, പച്ചക്കറി വില്‍പ്പന, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. അജയ് കുമാര്‍ ലല്ലു പറഞ്ഞതും ഇക്കാര്യങ്ങളാണ്. തൊഴിലാളികള്‍ക്ക് അവരുടെ കഴിവിന് അനുസരിച്ചുള്ള ജോലികള്‍ സംഘടിത മേഖലയില്‍ ഒരുക്കണമെന്നാണ് ആവശ്യം. മുമ്പ് യുപിയില്‍ നടന്ന സംരംഭക ഉച്ചകോടിയെയും കോണ്‍ഗ്രസ് ചോദ്യം ചെയ്യുന്നുണ്ട്.

351 സീറ്റുകള്‍

351 സീറ്റുകള്‍

അഖിലേഷ് യാദവ് 351 സീറ്റുകള്‍ നേടുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2022ലെ പ്ലാന്‍ എന്താണെന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്. ആരുമായും സഖ്യമില്ലെന്ന് അഖിലേഷ് പറഞ്ഞു. ഇക്കാര്യം നേരത്തെ പ്രിയങ്കയും സൂചിപ്പിച്ചിരുന്നു. അതേസമയം ബിഎസ്പി ദുര്‍ബലമായ സാഹചര്യത്തില്‍ ആ വോട്ടുകള്‍ കോണ്‍ഗ്രസിലെത്തുമെന്ന് അഖിലേഷിനറിയാം. അതുകൊണ്ടാണ് പ്രാദേശിക സഖ്യത്തിന് അനുമതി നല്‍കിയത്. ഒപ്പം ചന്ദ്രശേഖര്‍ ആസാദിന്റെ പാര്‍ട്ടിയെയും കൂടെ നിര്‍ത്താന്‍ പ്രിയങ്ക ശ്രമിക്കുന്നുണ്ട്.

English summary
priyanka gandhi aiming to strengthen congress, may maka a local alliance with akhilesh yadav
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X