കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ മിഷന്‍ 203 ഒരുക്കി പ്രിയങ്ക ഗാന്ധി.... സംസ്ഥാന പര്യടനത്തിന് തുടക്കമിട്ട് കോണ്‍ഗ്രസ്

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ എല്ലാ നേതാക്കളെയും അമ്പരിപ്പിച്ച് പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രിയങ്ക ഗാന്ധി. സംസ്ഥാനത്ത് രാഷ്ട്രീയ യാത്ര നടത്തി ഇളക്കി മറിക്കാനാണ് പ്രിയങ്ക ഒരുക്കുന്നത്. ബിജെപി തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെ കുറിച്ച് ചിന്തിച്ച് തുടങ്ങിയിട്ട് പോലുമില്ല. ഇത്തവണ ബിജെപിയേക്കാള്‍ ഒരുപടി മുന്നിലെത്തിയിരിക്കുകയാണ് പ്രിയങ്ക. സംസ്ഥാനം പിടിക്കാന്‍ ഒരുപിടി തന്ത്രങ്ങള്‍ നേതാക്കള്‍ക്ക് കൈമാറിയിട്ടുണ്ട് പ്രിയങ്ക.

അതേസമയം തന്റെ ടീമിനെ മാത്രം വെച്ച് രാഷ്ട്രീയ ആധിപത്യം നേടുന്ന സ്റ്റൈലും പ്രിയങ്ക അവസാനിപ്പിച്ചിരിക്കുകയാണ്. പാര്‍ട്ടി ഒന്നടങ്കം തന്റെ പിന്നില്‍ അണിനിരക്കണമെന്നാണ് പ്രിയങ്കയുടെ ആവശ്യം. ബിജെപിയെ പ്രാദേശിക തലത്തിലേക്ക് ഇറങ്ങി പിടിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. പ്രിയങ്ക നേതൃത്വം നല്‍കണമെന്ന ആവശ്യം വന്നതോടെയാണ് അവര്‍ രംഗത്തിറങ്ങിയത്. രാഹുല്‍ ഗാന്ധിയേക്കാള്‍ ദേശീയ തലത്തില്‍ പ്രിയങ്ക പ്രശ്‌സ്തയാവുന്നു എന്നാണ് പുതിയ നീക്കങ്ങള്‍ സൂചിപ്പിക്കുന്നത്.

പ്രിയങ്കയുടെ കുതിപ്പ്

പ്രിയങ്കയുടെ കുതിപ്പ്

സോന്‍ഭദ്രയിലെ സമരത്തിലൂടെ ബിജെപിയെ വിറപ്പിക്കാന്‍ സാധിക്കുമെന്ന് പ്രിയങ്ക തെളിയിച്ചിരിക്കുകയാണ്. ഇത് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസം നല്‍കിയിരിക്കുകയാണ്. എല്ലാ ജില്ലാ ആധ്യക്ഷന്‍മാരോടും കര്‍ഷകരെയും ദളിതരെയും പാവപ്പെട്ടവരെയും കേന്ദ്രീകരിച്ച് വോട്ടുബാങ്ക് ഉണ്ടാക്കാനാണ് ആദ്യ നിര്‍ദേശം. എല്ലാ പ്രാദേശിക പ്രശ്‌നങ്ങളിലും കോണ്‍ഗ്രസ് ഇടപെടണമെന്ന കര്‍ശന നിര്‍ദേശമാണ് പ്രിയങ്ക നല്‍കിയിരിക്കുന്നത്.

യാത്ര തുടങ്ങുന്നു

യാത്ര തുടങ്ങുന്നു

പ്രിയങ്ക ഓരോ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് രാഷ്ട്രീയ സഭയ്ക്ക് നേതൃത്വം നല്‍കുന്നു. ഇതിലൂടെ ഇന്ദിരാ ഗാന്ധിയുടെ കാലത്തുള്ള ഗ്രാമീണ വോട്ടുബാങ്ക് കോണ്‍ഗ്രസിലേക്ക് ഒഴുകും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നഷ്ടമായ മുന്നോക്ക വോട്ടുകളാണ് പ്രിയങ്കയുടെ ആദ്യ ലക്ഷ്യം. ഇതിന് അമേത്തിയും റായ്ബറേലും കേന്ദ്രീകരിച്ച് രണ്ട് ജനറല്‍ സെക്രട്ടറിമാരെ പ്രിയങ്ക നിയമിക്കും. ജ്യോതിരാദിത്യ സിന്ധ്യക്കും നിര്‍ണായക റോളുണ്ടാവും. ബ്രാഹ്മണ വോട്ടുകളാണ് പ്രിയങ്കയുടെ ആദ്യ ടാര്‍ഗറ്റ്.

നിയമസഭാ തിരഞ്ഞെടുപ്പ്

നിയമസഭാ തിരഞ്ഞെടുപ്പ്

യുപിയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രിയങ്കയ്ക്ക് മുന്നിലുണ്ട്. ഇവിടെ ഭൂരിപക്ഷം നേടുകയാണ് മറ്റൊരു ലക്ഷ്യം. സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും ദുര്‍ബലമാണ്. ഇതില്‍ സഖ്യസാധ്യത എസ്പിയുമായി മാത്രമേ നടക്കൂ എന്നാണ് വിലയിരുത്തല്‍. അതേസമയം ഒറ്റയ്ക്ക് കരുത്ത് തെളിയിച്ച ശേഷം സഖ്യം മതിയെന്ന വാദമാണ് പ്രിയങ്കയ്ക്കുള്ളത്. 203 സീറ്റുകളെന്ന ടാര്‍ഗറ്റാണ് പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രിയങ്ക അവതരിപ്പിച്ചിരിക്കുന്നത്. മിഷന്‍ 203 എന്ന തന്ത്രമാണ് ഇത്. നിയമസഭയില്‍ ഭൂരിപക്ഷത്തിന് വേണ്ട നമ്പറുകളാണ് ഇത്.

അംഗസംഖ്യ വര്‍ധിപ്പിക്കും

അംഗസംഖ്യ വര്‍ധിപ്പിക്കും

കോണ്‍ഗ്രസില്‍ നിന്ന് നിരവധി പേര്‍ കൊഴിഞ്ഞുപോകുന്നത് പാര്‍ട്ടിയെ ദുര്‍ബലമാക്കുന്നു എന്നാണ് പ്രിയങ്കയുടെ കണ്ടെത്തല്‍. പാര്‍ട്ടി അംഗത്വം വര്‍ധിപ്പിക്കാന്‍ പ്രാദേശിക നേതാക്കളെ കൂടുതലായി പാര്‍ട്ടിയിലെത്തിക്കണമെന്നാണ് പ്രിയങ്കയുടെ നിര്‍ദേശം. ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. അതുപോലെ പ്രവര്‍ത്തകരുടെ പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതാണ് രണ്ടാമത്തെ ടാര്‍ഗറ്റ്. ഇതിനായി പ്രാദേശിക തലത്തില്‍ പ്രശസ്തരായവരുമായി പാര്‍ട്ടി കൈകോര്‍ക്കും.

ജില്ലാ സമിതികള്‍ പൊളിച്ചെഴുതും

ജില്ലാ സമിതികള്‍ പൊളിച്ചെഴുതും

പ്രിയങ്ക കിഴക്കന്‍ യുപിയില്‍ ആദ്യ ഘട്ടത്തില്‍ പര്യടനം നടത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ മേഖല പ്രവര്‍ത്തകരെയും അവര്‍ നേരിട്ട് കാണും. ഇവരോട് പാര്‍ട്ടിക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാദേശിക തലത്തില്‍ പ്രമുഖ നേതാക്കളുടെ പേരുകള്‍ നിര്‍ദേശിക്കാനും പ്രിയങ്ക പറഞ്ഞിട്ടുണ്ട്. ഇതോടെ ജില്ലാ സമിതികളില്‍ പൊളിച്ചെഴുത്തുണ്ടാവുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇവരെ ജില്ലാ അധ്യക്ഷ സ്ഥാനങ്ങളില്‍ നിയമിക്കും. എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന റിപ്പോര്‍ട്ടുകളും പ്രിയങ്കയ്ക്ക് കൈമാറേണ്ടി വരും.

ദില്ലിയില്‍ ചര്‍ച്ച

ദില്ലിയില്‍ ചര്‍ച്ച

പ്രവര്‍ത്തകരെ ദില്ലിയിലേക്ക് നേരത്തെ വിളിച്ച് വരുത്തിയിരുന്നു പ്രിയങ്ക. ജൂലായ് 15ന് നടന്ന യോഗത്തിലാണ് പുതിയ നേതാക്കളെ കണ്ടെത്തുന്ന കാര്യം പ്രിയങ്ക അവതരിപ്പിച്ചത്. ഇവര്‍ക്ക് പ്രത്യേക ഫോമുകള്‍ ദേശീയ സമിതി നല്‍കിയിട്ടുണ്ട്. ഓരോ ദിവസത്തെയും നിര്‍ദേശങ്ങള്‍ കൈമാറാനാണ് ഇത്. ജില്ലാ തലം മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ഈ നീക്കം. അതേസമയം സംസ്ഥാനത്തെ തൊഴിലില്ലായ്മ പ്രിയങ്ക ഏറ്റെടുത്തിട്ടുണ്ട്. ഇത് യുവാക്കള്‍ക്കിടയില്‍ വലിയ തരംഗമായിട്ടുണ്ട്. പത്ത് ലക്ഷം പേര്‍ക്ക് ഓട്ടോ മൊബൈല്‍ മേഖലയില്‍ തൊഴില്‍ നഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സോഷ്യല്‍ മീഡിയയിലും മുന്നേറ്റം

സോഷ്യല്‍ മീഡിയയിലും മുന്നേറ്റം

പ്രിയങ്ക ഗാന്ധി സോഷ്യല്‍ മീഡിയയില്‍ അടക്കം രാഹുല്‍ ഗാന്ധിയെ ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് ശേഷം പ്രിയങ്കയുടെ ട്വീറ്റുകള്‍ വന്‍ വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. അതേസമയം പ്രിയങ്കയുടെ ട്വീറ്റുകള്‍ ഭൂരിഭാഗവും ഹിന്ദിയിലാണെന്ന നേട്ടവും ഇതോടൊപ്പമുണ്ട്. ഇതുവരെ വന്ന 98 ട്വീറ്റുകളില്‍ 70 ശതമാനവും ഹിന്ദിയിലാണ്. സാധാരണക്കാരുടെ നേതാവെന്ന ഇമേജ് പ്രിയങ്ക ഇതിലൂടെ നേടിയിരിക്കുകയാണ്. പ്രിയങ്കയുടെ ജനകീയ റാലി വമ്പന്‍ മുന്നേറ്റമുണ്ടാക്കുമെന്നും ഇതോടെ വ്യക്തമാകുകയാണ്. ബിജെപി ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അസംഖാനെതിരെ നടപടിയുണ്ടാവും, ലൈംഗിക പരാമര്‍ശത്തില്‍ എംപിയെ പുറത്താക്കാന്‍ പ്രമേയവുമായി ബിജെപി!!അസംഖാനെതിരെ നടപടിയുണ്ടാവും, ലൈംഗിക പരാമര്‍ശത്തില്‍ എംപിയെ പുറത്താക്കാന്‍ പ്രമേയവുമായി ബിജെപി!!

English summary
priyanka gandhi aims to revamp congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X