കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കയുടെ അന്തിസമരത്തില്‍ യോഗി വീണു; ചര്‍ച്ചയ്ക്ക് അവസരമൊരുക്കി, കോണ്‍ഗ്രസ് തന്ത്രം ഫലിച്ചു

Google Oneindia Malayalam News

ദില്ലി: കഴിഞ്ഞദിവസം രാത്രി അപൂര്‍വ സമരരീതികള്‍ക്കാണ് ഉത്തര്‍ പ്രദേശിലെ മിര്‍സാപൂര്‍ സാക്ഷ്യം വഹിച്ചത്. വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ആദിവാസികളുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തടയുകയായിരുന്നു. കുടുംബങ്ങളെ കണ്ടിട്ടേ തിരിച്ചുപോകൂവെന്ന് പ്രിയങ്ക അറിയിച്ചു. പറ്റില്ലെന്ന് പോലീസും. മിര്‍സാപൂരിലെ ഗസ്റ്റ് ഹൗസില്‍ പോലീസ് പ്രിയങ്കയെ കരുതല്‍ കസ്റ്റഡിയില്‍വച്ചു. പ്രിയങ്ക സമരവുമായി മുന്നോട്ട് പോയി.

രാത്രി മുഴുവന്‍ നീണ്ട സമരം 24 മണിക്കൂര്‍ പിന്നിട്ട വേളയില്‍ യുപി പോലീസ് വഴങ്ങി. ശനിയാഴ്ച രാവിലെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളില്‍ ചിലരെ ഗസ്റ്റ് ഹൗസില്‍ വച്ച് കാണാന്‍ പ്രിയങ്കയ്ക്ക് പോലീസ് അവസരമൊരുക്കി. യുപിയിലെ യോഗി സര്‍ക്കാരിനെ ഈ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത് കോണ്‍ഗ്രസ് ദേശീയ തലത്തില്‍ നടത്തിയ സമ്മര്‍ദ്ദ തന്ത്രമാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....

 ലക്ഷ്യം കണ്ടത് 24 മണിക്കൂറിന് ശേഷം

ലക്ഷ്യം കണ്ടത് 24 മണിക്കൂറിന് ശേഷം

വെള്ളിയാഴ്ചയാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാന്‍ പ്രിയങ്കാ ഗാന്ധി മിര്‍സാപൂരില്‍ എത്തിയത്. ഗസ്റ്റ് ഹൗസില്‍ പ്രിയങ്കയെ തടഞ്ഞതോടെ അവര്‍ സമരം തുടങ്ങുകയായിരുന്നു. ശനിയാഴ്ച രാവിലെ പോലീസ് ബന്ധുക്കളെ കാണാന്‍ അവസരം ഒരുക്കി. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളില്‍ ചിലര്‍ ഗസ്റ്റ് ഗൗസിലെത്തി പ്രിയങ്കയുമായി ചര്‍ച്ചനടത്തി.

പ്രിയങ്ക തീര്‍ത്തുപറഞ്ഞു...

പ്രിയങ്ക തീര്‍ത്തുപറഞ്ഞു...

ശനിയാഴ്ച രാവിലെ ഗസ്റ്റ് ഹൗസില്‍ നിന്ന് പ്രിയങ്കയെ പുറത്താക്കാന്‍ പോലീസ് ചില നീക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കാണാതെ തിരിച്ചുപോകില്ലെന്ന് പറഞ്ഞ പ്രിയങ്ക സമരം തുടങ്ങി. ഈ വേളയില്‍ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ സമരത്തിന് ഒരുങ്ങിയിരുന്നു. യുപിയിലും ദില്ലിയിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

 പ്രിയങ്കാ ഗാന്ധിയുടെ വാക്കുകള്‍

പ്രിയങ്കാ ഗാന്ധിയുടെ വാക്കുകള്‍

കൊല്ലപ്പെട്ടവരുടെ രണ്ടു ബന്ധുക്കളെ കാണാന്‍ മാത്രമാണ് തന്നെ അനുവദിച്ചതെന്ന് പ്രിയങ്ക പറഞ്ഞു. 15 പേരെ കാണാന്‍ സമ്മതിച്ചില്ലെന്നും പ്രിയങ്ക പറഞ്ഞു. നിയമം താന്‍ ലംഘിച്ചിട്ടില്ല. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കാണാനാണ് വന്നത്. അത് കണ്ടിട്ടേ പോകൂ എന്നും പ്രിയങ്ക നേരത്തെ പോലീസിനെ അറിയിച്ചിരുന്നു.

പരിക്കേറ്റവരെ സന്ദര്‍ശിച്ചു

പരിക്കേറ്റവരെ സന്ദര്‍ശിച്ചു

വെള്ളിയാഴ്ച എത്തിയ വേളയില്‍ പ്രിയങ്ക പരിക്കേറ്റ് ആശുപത്രിയിലുള്ളവരെ സന്ദര്‍ശിച്ചിരുന്നു. ശേഷമാണ് 80 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലേക്ക് പുറപ്പെടാന്‍ തീരുമാനിച്ചത്. ഈ വേളയില്‍ പോലീസ് തടസം നില്‍ക്കുകയായിരുന്നു. പിന്നീടാണ് മറ്റു സംഭവങ്ങളെല്ലാമുണ്ടായത്.

 തൃണമൂല്‍ നേതാക്കളെ തടഞ്ഞു

തൃണമൂല്‍ നേതാക്കളെ തടഞ്ഞു

ശനിയാഴ്ച രാവിലെ സംഭവസ്ഥലത്തേക്ക് വന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വാരണാസി വിമാനത്താവളത്തില്‍വച്ചു തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദെരക് ഒബ്രിയന്റെ നേതൃത്വത്തിലാണ് തൃണമൂല്‍ എംപിമാര്‍ വാരണാസിയില്‍ എത്തിയത്.

കോണ്‍ഗ്രസ് സമ്മര്‍ദ്ദം

കോണ്‍ഗ്രസ് സമ്മര്‍ദ്ദം

പ്രിയങ്കയെ തടഞ്ഞ സാഹചര്യത്തില്‍ കോണ്‍ഗ്രസ് സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. കൂടുതല്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ സോന്‍ഭദ്രയിലേക്ക് പുറപ്പെട്ടു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലും യുപിയിലെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാജ് ബബ്ബാറും സംഘവുമാണ് സോന്‍ഭദ്രയിലേക്ക് പുറപ്പെട്ടത്. ഇതോടെ സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാകുമെന്ന് ഉറപ്പായിരിക്കെയാണ് പോലീസ് നിലപാട് മയപ്പെടുത്തിയത്.

നിരോധനാജ്ഞ പ്രഖ്യാപിച്ചു

നിരോധനാജ്ഞ പ്രഖ്യാപിച്ചു

സോന്‍ഭദ്രയില്‍ കൂട്ടക്കൊല നടന്ന പ്രദേശത്ത് യുപി പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രദേശത്ത് നടന്ന കാര്യങ്ങള്‍ മൂടിവെക്കാനാണ് യുപിയിലെ ബിജെപി ഭരണകൂടം ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. വെള്ളിയാഴ്ച പ്രിയങ്കാ ഗാന്ധി താമസിച്ച ഗസ്റ്റ് ഹൗസിലേക്കുള്ള വെള്ളവും വെളിച്ചവും പോലീസ് തടഞ്ഞുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

കൂട്ടക്കൊലയിലേക്ക് നയിച്ചത്

കൂട്ടക്കൊലയിലേക്ക് നയിച്ചത്

സോന്‍ഭദ്ര ഗ്രാമത്തിലെ പ്രമുഖനും ആദിവാസി കര്‍ഷകരും തമ്മില്‍ ഏറെ നാളായി തുടരുന്ന ഭൂമി തര്‍ക്കത്തിന്റെ പരിണിത ഫലമായിരുന്നു ജൂലൈ 17ന് നടന്ന വെടിവെയ്പ്. 10 ആദിവാസികളെയാണ് സംഘടിച്ചെത്തിയ സംഘം വെടിവച്ചുകൊന്നത്. 24 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ വാരണാസിയിലെയും മറ്റും ആശുപത്രിയില്‍ ചികില്‍സയിലാണ്.

ദേശീയ നേതാക്കളുടെ വരവ്

ദേശീയ നേതാക്കളുടെ വരവ്

മഹിളാ കോണ്‍ഗ്രസ് നേതാവ് സുസ്മിത ദേവ്, ദില്ലി മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ശര്‍മിഷ്ട മുഖര്‍ജിയും സോന്‍ഭദ്രയിലേക്ക് പുറപ്പെട്ടിരുന്നു. കൂടാതെ കോണ്‍ഗ്രസ് നേതാക്കളായ പ്രതാപ് നാരായണ്‍ സിങ്, ദീപേന്ദര്‍ സിങ് ഹൂഡ, ജിതിന്‍ പ്രസാദ എന്നിവരും ഉടന്‍ സംഭവസ്ഥലത്തെത്തുമെന്ന് അറിയിച്ചു. ദില്ലിയിലും യുപിയിലെ ചില ഭാഗങ്ങളിലും പ്രതിഷേധം തുടങ്ങി. ദേശവ്യാപക സമരം നടത്തുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. തൊട്ടുപിന്നാലെയാണ് പോലീസ് കുടുംബങ്ങളെ ഗസ്റ്റില്‍ എത്തിച്ചത്.

 പ്രിയങ്ക സ്വതന്ത്രയെന്ന് യുപി ഉദ്യോഗസ്ഥന്‍

പ്രിയങ്ക സ്വതന്ത്രയെന്ന് യുപി ഉദ്യോഗസ്ഥന്‍

പ്രിയങ്കാ ഗാന്ധിക്ക് ഇനി എവിടെയും പോകാമെന്നും അവര്‍ സ്വതന്ത്രയാണെന്നും ഉത്തര്‍ പ്രദേശ് സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ ലക്ഷ്യം നേടി. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കണ്ടുകഴിഞ്ഞു. പക്ഷേ, താന്‍ ഇപ്പോഴും കസ്റ്റഡിയിലാണ് എന്ന് പ്രിയങ്ക പറഞ്ഞതിന് പിന്നാലെയാണ് ഉദ്യോഗസ്ഥന്റെ വിശദീകരണം.

മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 10 പേര്‍

മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 10 പേര്‍

കഴിഞ്ഞ ബുധനാഴ്ചയാണ് സോന്‍ഭദ്ര ജില്ലയിലെ ഉഭ ഗ്രാമത്തില്‍ വെടിവയ്പുണ്ടായത്. സ്വത്തുതര്‍ക്കത്തെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 10 ആദിവസികളാണ് കൊല്ലപ്പെട്ടത്. ഗ്രാമമുഖ്യന്റെ നേതൃത്വത്തിലെത്തിയ സംഘം പ്രദേശത്ത് നിലമുഴാന്‍ തുടങ്ങിയതോടെയാണ് പ്രശ്‌നം തുടങ്ങിയത്. ഇത് ആദിവാസികള്‍ തടഞ്ഞതോടെ വെടിവയ്ക്കുകയായിരുന്നു.

ഗള്‍ഫ് പൊട്ടിത്തെറിയുടെ വക്കില്‍!! ബ്രിട്ടീഷ് കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തു; സംഘര്‍ഷം രൂക്ഷമായേക്കുംഗള്‍ഫ് പൊട്ടിത്തെറിയുടെ വക്കില്‍!! ബ്രിട്ടീഷ് കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തു; സംഘര്‍ഷം രൂക്ഷമായേക്കും

English summary
Priyanka Gandhi Allowed To Meet Families Of UP Shootout Victims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X