കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

100 വാര്‍ റൂം സജ്ജമാക്കി കോണ്‍ഗ്രസ്; പ്രിയങ്ക ഗാന്ധി മോദിയുടെ തട്ടകത്തിലേക്ക്, ഇത് കനല്‍പഥം

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ ഇത്തവണ കോണ്‍ഗ്രസിന് അഗ്നിപരീക്ഷയാണ്. സാധാരണ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഗാന്ധി കുടുംബം നേരിട്ട് നേതൃത്വം നല്‍കുന്ന തിരഞ്ഞെടുപ്പാണ് ഇത്തവണ യുപിയില്‍. രാഹുല്‍ ഗാന്ധിയേക്കാള്‍ നേതൃപാഠവമുള്ള വ്യക്തിയായി കോണ്‍ഗ്രസിലെ ചിലര്‍ ഉയര്‍ത്തിക്കാട്ടുന്ന പ്രിയങ്ക ഗാന്ധിയാണ് യുപിയില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത്.

ഇനിയും തോല്‍വിയാണ് ഫലമെങ്കില്‍ കോണ്‍ഗ്രസ് മഹാ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും. അതുകൊണ്ടുതന്നെ എന്ത് വില കൊടുത്തും ഇത്തവണ നില മെച്ചപ്പെടുത്തണമെന്നാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. യുപിയില്‍ ക്യാമ്പ് ചെയ്ത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയാണ് പ്രിയങ്ക. കോണ്‍ഗ്രസിന്റെ ഒരുക്കങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

നടി അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നു; വരന്‍ സംവിധായകന്‍ എന്ന് റിപ്പോര്‍ട്ട്, പ്രവചനം ഫലിക്കുമോ?നടി അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നു; വരന്‍ സംവിധായകന്‍ എന്ന് റിപ്പോര്‍ട്ട്, പ്രവചനം ഫലിക്കുമോ?

1

അടുത്ത അഞ്ച് ദിവസം പ്രിയങ്ക ഗാന്ധി ഉത്തര്‍ പ്രദേശിലുണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതിനും തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനുമാണ് പ്രിയങ്ക എത്തിയിരിക്കുന്നത്. ഈ മാസം ഇത് രണ്ടാം തവണയാണ് പ്രിയങ്ക യുപിയിലെത്തുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തനം പല ജില്ലകളിലും നിര്‍ജീവമാണ്. ഇത് പരിഹരിക്കുകയാണ് പ്രധാന ലക്ഷ്യം.

2

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ യുപിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് കരുതുന്നത്. അഞ്ച് മാസമാണ് ഇനി ബാക്കിയുള്ളത്. കൃത്യമായ പ്ലാനിങ്ങോടെ നീങ്ങിയില്ലെങ്കില്‍ സീറ്റുകള്‍ ഉയര്‍ത്താന്‍ സാധിക്കില്ലെന്ന മുന്നറിയിപ്പ് ഹൈക്കമാന്റ് യുപി കോണ്‍ഗ്രസ് ഘടകത്തിന് നല്‍കി കഴിഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 7 സീറ്റ് മാത്രമാണ് ലഭിച്ചത്.

3

2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അഖിലേഷ് യാദവിന്റെ എസ്പിയുമായി സഖ്യം ചേര്‍ന്നാണ് മല്‍സരിച്ചത്. ഇത്തവണ സഖ്യത്തിനില്ല എന്ന് അഖിലേഷ് വ്യക്തമാക്കിയിട്ടുണ്ട്. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാവണിനെ കൂടെ നിര്‍ത്താന്‍ പ്രിയങ്ക പദ്ധതി ഒരുക്കിയിരുന്നു. എന്നാല്‍ അദ്ദേഹം ഒവൈസി ഉള്‍പ്പെടുന്ന സഖ്യത്തില്‍ ചേരുമെന്നാണ് വിവരം.

4

രാഹുല്‍ ഗാന്ധിയുടെ വലംകൈ ആയിരുന്ന ജിതിന്‍ പ്രസാദ അടുത്തിടെയാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. അദ്ദേഹം കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥിന്റെ മന്ത്രിസഭയില്‍ സാങ്കേതിക വകുപ്പ് മന്ത്രിയായി ചുമതലയേറ്റു. കോണ്‍ഗ്രസിന്റെ ബ്രാഹ്മണ മുഖമായിരുന്നു ജിതിന്‍ പ്രസാദ. മാത്രമല്ല, മറ്റൊരു ബ്രാഹ്മണ നേതാവായ ലളിതേഷ് പാഡി ത്രിപാഠിയും കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചിരിക്കുകയാണ്.

ഞാന്‍ പെണ്ണായിരുന്നെങ്കില്‍ മമ്മൂട്ടിയെ പ്രണയിക്കുമായിരുന്നു; സൗന്ദര്യം മാത്രമല്ല... ടി പത്മനാഭന്‍ പറയുന്നുഞാന്‍ പെണ്ണായിരുന്നെങ്കില്‍ മമ്മൂട്ടിയെ പ്രണയിക്കുമായിരുന്നു; സൗന്ദര്യം മാത്രമല്ല... ടി പത്മനാഭന്‍ പറയുന്നു

5

ബ്രാഹ്മണ സമുദായത്തെ കൂടെ നിര്‍ത്താന്‍ ബിജെപി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. ദളിത് വോട്ടുകള്‍ ബിഎസ്പിക്കും ആസാദിനുമിടയില്‍ ഭിന്നിക്കാനാണ് സാധ്യത. മുസ്ലിം വോട്ടുകളില്‍ സിംഹ ഭാഗം അഖിലേഷ് യാദവിന്റെ എസ്പി പിടിച്ചേക്കും. ബാക്കി കോണ്‍ഗ്രസിനും ലഭിക്കും. ഈ സാഹചര്യത്തില്‍ പ്രിയങ്ക ഗാന്ധി എന്ത് തന്ത്രമാണ് മെനയാന്‍ പോകുന്നത് എന്നതാണ് അറിയേണ്ടത്.

6

പ്രചാരണം ശക്തമാക്കാന്‍ കോണ്‍ഗ്രസ് 100 വാര്‍റൂം സജ്ജമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പ്രവര്‍ത്തനം സുഗമമാക്കുകയാണ് ലക്ഷ്യം. മാത്രമല്ല, യോഗി സര്‍ക്കാരിന്റെ വീഴ്ചകള്‍ പ്രചരിപ്പിക്കുകയും കോണ്‍ഗ്രസാണ് യഥാര്‍ഥ ബദല്‍ എന്ന് ജനങ്ങളെ ബോധിപ്പിക്കുകയും ചെയ്യും. ഇതിന് വേണ്ടി സംസ്ഥാനതല യാത്ര സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. യുപിയില്‍ കോണ്‍ഗ്രസിന് എടുത്തുകാട്ടാന്‍ ഒരു മുഖമില്ല എന്നാണ് പ്രധാന വെല്ലുവിളി. സാമ്പത്തിക പ്രതിസന്ധി പാര്‍ട്ടി നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്.

ഇതേതാ അങ്കത്തട്ടില്‍ പുതിയ ഭടന്‍!! ചിരി പടര്‍ത്തി പുതിയ ഫോട്ടോയുമായി രമേഷ് പിഷാരടി

7

ഇന്നലെ ലഖ്‌നൗവില്‍ എത്തിയ പ്രിയങ്ക ഗാന്ധി ഉടന്‍ വാരണാസിയിലേക്ക് പോകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലമാണ് വാരണാസി. ഇവിടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി പ്രിയങ്ക സംവദിക്കും. കൂടാതെ മറ്റു ചില ജില്ലകളിലും അവര്‍ സന്ദര്‍ശനം നടത്തും. 2017ല്‍ കോണ്‍ഗ്രസ് 114 സീറ്റില്‍ മല്‍സരിച്ചിരുന്നു. പക്ഷേ, ജയിച്ചത് വെറും ഏഴ് സീറ്റില്‍ മാത്രം. ഒരു പാര്‍ട്ടിയുമായും സഖ്യമില്ലാതെ ഒരുങ്ങുന്ന കോണ്‍ഗ്രസ് ഇത്തവണയെങ്കിലും വിജയം കാണുമോ എന്ന ചോദ്യം ബാക്കിയാണ്.

English summary
Priyanka Gandhi Arrived in Uttar Pradesh For Election Preparation; Will Go to Varanasi to Congress Meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X