കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചടുല നീക്കവുമായി പ്രിയങ്ക, തിരിച്ചെത്തിക്കണം സച്ചിനെ, ആ നേതാവിനെ വിളിച്ചു, പൈലറ്റിന് മുമ്പില്‍......

Google Oneindia Malayalam News

ദില്ലി: രാജസ്ഥാനിലെ രാഷ്ട്രീയ പോരാട്ടത്തില്‍ വീണ്ടും ട്വിസ്റ്റ്. പ്രിയങ്ക ഗാന്ധി വീണ്ടും ഇടപെട്ടിരിക്കുകയാണ്. രാഹുല്‍ ഗാന്ധി നേരത്തെ തന്നെ കളത്തില്‍ ഇറങ്ങിയിരുന്നു. സച്ചിന്‍ പൈലറ്റ് സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് ഗാന്ധി കുടുംബത്തിന്റെ ഇടപെടല്‍. അശോക് ഗെലോട്ട് ഇവരെ അയോഗ്യരാക്കാന്‍ ഒരുങ്ങുന്നതിന് പിന്നാലെയാണ് പൈലറ്റ് കളി മാറ്റുന്നത്. എന്നാല്‍ ഗാന്ധി കുടുംബത്തിന്റെ ഓപ്ഷനുകള്‍ പൈലറ്റിനെ കൈവിടില്ലെന്ന് തുറന്നു പ്രഖ്യാപിച്ചിരിക്കുകയാണ്.

Recommended Video

cmsvideo
അത് പ്രിയങ്കയുടെ മാസ്സ് മൂവ്‌ | Oneindia Malayalam
പ്രിയങ്കയുടെ ചടുല നീക്കം

പ്രിയങ്കയുടെ ചടുല നീക്കം

ബിജെപിയിലേക്കില്ലെന്ന സച്ചിന്റെ പ്രഖ്യാപനം ഗാന്ധി കുടുംബത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. പ്രിയങ്ക ഗാന്ധി നേരിട്ട് തന്നെ കളത്തില്‍ ഇറങ്ങിയിരിക്കുകയാണ്. കെസി വേണുഗോപാലിനെയും അഹമ്മദ് പട്ടേലിനെയും വിളിച്ച് സച്ചിനെ തിരിച്ചെത്തിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ഇവരോട് സച്ചിനെ കൈവിടരുതെന്ന് നിര്‍ദേശിച്ചിരിക്കുകയാണ്. ഗെലോട്ടിനെ മയപ്പെടുത്തി എടുക്കാനും ആവശ്യമുണ്ട്. സച്ചിനെ ഇങ്ങനൊരു നീക്കത്തിലേക്ക് എത്തിച്ചതില്‍ ഗെലോട്ടിനും പങ്കുണ്ടെന്ന നിലപാടിലാണ് പ്രിയങ്ക.

എങ്ങനെ തിരിച്ചുകൊണ്ടുവരും?

എങ്ങനെ തിരിച്ചുകൊണ്ടുവരും?

പ്രിയങ്ക പൈലറ്റിനെ തിരിച്ചുകൊണ്ടുവരാന്‍ ഒരു ഫോര്‍മുല തയ്യാറാക്കിയിട്ടുണ്ട്. സച്ചിന്റെ മേഖലകളില്‍ ഗെലോട്ട് ഇടപെടില്ലെന്ന തീരുമാനമാണ് ഇത്. പാര്‍ട്ടിയില്‍ നഷ്ടമായ എല്ലാ സ്ഥാനവും അദ്ദേഹത്തിനും കൂടെയുള്ളവര്‍ക്കും തിരികെ നല്‍കും. മുഖ്യമന്ത്രി പദത്തില്‍ ഒരു കൊല്ലത്തിന് ശേഷം ചര്‍ച്ചകള്‍ എന്നതാണ് അവസാനത്തെ ഓപ്ഷന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പൂര്‍ണമായും തകര്‍ന്നത് അദ്ദേഹത്തെ ഗാന്ധി കുടുംബം ബോധ്യപ്പെടുത്തും. ഏത് വിഭാഗത്തിന് കൂടുതല്‍ സീറ്റുകള്‍ കിട്ടുന്നുവോ, അവര്‍ക്ക് മുഖ്യമന്ത്രി പദം എന്ന ഓപ്ഷനാണ് പ്രിയങ്ക നല്‍കുന്നത്. 2018ലെ അതേ ഫോര്‍മുല.

രാഹുല്‍ ഇടപെട്ടു

രാഹുല്‍ ഇടപെട്ടു

രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസ് നിലപാട് മയപ്പെടുത്തുന്നതില്‍ പിന്നില്‍ പ്രവര്‍ത്തിച്ചത്. ഒരവസരം കൂടി നല്‍കാമെന്ന്് രാഹുല്‍ പറയുന്നു. സോണിയക്കും ഇതേ നിലപാട്. സച്ചിനെ പ്രതികാര ബുദ്ധിയോടെ ഒറ്റപ്പെടുത്തി ബിജെപി പാളയത്തിലേക്ക് എത്തിക്കേണ്ടെന്നും, ഇത് കോണ്‍ഗ്രസിന് തന്നെ ദോഷകരമായി മാറുമെന്നും രാഹുല്‍ പറയുന്നു. ദേശീയ സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റിനും ഒരവസരം കൂടി നല്‍കും. അതേസമയം രാഹുല്‍ നേരത്തെ സച്ചിനെതിരെ കടുത്ത തീരുമാനം എടുത്തിരുന്നുവെന്ന് കോണ്‍ഗ്രസ് സൂചിപ്പിക്കുന്നു.

കളിച്ചത് നാടകം

കളിച്ചത് നാടകം

സച്ചിന്റെ പൈലറ്റിന്റെ വിമത നീക്കം രാഹുല്‍ ഗാന്ധി അറിഞ്ഞ് കൊണ്ടുള്ള നീക്കമാണെന്ന് സംശയിക്കപ്പെടുന്നുണ്ട്. യുവനേതാക്കളെ തിരിച്ചുകൊണ്ടുവരാനുള്ള രാഹുലിന്റെ നീക്കമാണിതെന്നാണ് സൂചന. മരിക്കും വരെ കോണ്‍ഗ്രസുകാരനായിരിക്കുമെന്ന സച്ചിന്റെ പ്രഖ്യാപനം ഇത്തരമൊരു സൂചനയാണ് നല്‍കുന്നത്. സച്ചിന്‍ തിരിച്ചുവന്നാല്‍ അടുത്ത രണ്ട് മാസത്തിനുള്ളി ദേശീയ തലത്തില്‍ വമ്പനൊരു ഓഫറും കോണ്‍ഗ്രസ് നല്‍കുന്നുണ്ട്. ഇതോടെ സീനിയര്‍ നേതാക്കളെ പൂട്ടാനുള്ള രാഹുല്‍ ഗാന്ധിയുടെ മാസ്റ്റര്‍ പ്ലാന്‍ വ്യക്തമായിരിക്കുകയാണ്.

നിയമപോരാട്ടവും കടുക്കും

നിയമപോരാട്ടവും കടുക്കും

പൈലറ്റ് ക്യാമ്പിലുള്ള എംഎല്‍എമാര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. അയോഗ്യക്കെതിരെയാണ് ഈ 18 എംഎല്‍എമാരും കോടതിയിലേക്ക് എത്തുന്നത്. സച്ചിന്‍ പൈലറ്റ് സുപ്രീം കോടതിയെയും സമീപിക്കും. വിമത എംഎല്‍എമാരും കുടുംബം നല്‍കിയ പരാതിയില്‍ ഇവര്‍ക്കെതിരെ കേസെടുക്കും. കാരണം ഇതില്‍ മൂന്ന് പേരെ തടവില്‍ വെച്ചിരിക്കുകയാണെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു. ഇരുപക്ഷവും തമ്മില്‍ രാഷ്ട്രീപോരുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.

നടുവില്‍ കെസി

നടുവില്‍ കെസി

കെസി വേണുഗോപാല്‍ പൈലറ്റ് പക്ഷത്തിന്റെയും ഗെലോട്ട് പക്ഷത്തിന്റെയും നടുവിലുണ്ട്. ഗെലോട്ടിനോട് നിലപാട് മയപ്പെടുത്താന്‍ കെസി ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ സച്ചിനെ പുറത്താക്കണമെന്ന വാശിയിലാണ് ഗെലോട്ട്. സച്ചിന്‍ പോയാല്‍ രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ സംഘടനാ പ്രവര്‍ത്തനം പൊളിയുമെന്ന് കെസി ചൂണ്ടിക്കാണിക്കുന്നു. പ്രധാന കാരണം സംഘടനാ അടിത്തറ ഗെലോട്ടിന്റെ കീഴില്‍ അല്ല. അത് സച്ചിനാണ് ഉണ്ടാക്കിയത്. ഗുജ്ജാറുകള്‍ ഗെലോട്ടുമായി ഇടഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ സച്ചിനെ കൈവിട്ടാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ രാജസ്ഥാനില്‍ നിന്ന് കോണ്‍ഗ്രസ് അപ്രത്യക്ഷമാവും.

സീനിയേഴ്‌സിനും സംശയം

സീനിയേഴ്‌സിനും സംശയം

അശോക് ഗെലോട്ടിന് പിന്തുണ കൊടുക്കുമ്പോഴും സച്ചിനെ കൈവിടുന്ന കാര്യത്തില്‍ സീനിയേഴ്‌സ് രണ്ട് തട്ടിലാണ്. പരിഹാസം കപില്‍ സിബല്‍ അടക്കമുള്ളവര്‍ ഉന്നയിച്ചെങ്കിലും, രാഹുല്‍ ഇവരോടെല്ലാം നിലപാട് മയപ്പെടുത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. സച്ചിന്‍ പ്രാദേശിക പാര്‍ട്ടിയുണ്ടാക്കിയാലും ബിജെപിയില്‍ ചേര്‍ന്നാലും നഷ്ടം കോണ്‍ഗ്രസിന്റെ സംഘടനയ്ക്കാണ്. അതിലുപരി രാഹുല്‍ ഗാന്ധിക്കാണ്. ബിജെപി പലവട്ടം സച്ചിനെ കൊണ്ടുവരാന്‍ താല്‍പര്യം നേരിട്ട് അറിയിച്ചെങ്കിലും, ഇല്ലെന്ന് ഉറച്ച് പറഞ്ഞിരിക്കുകയാണ് പൈലറ്റ്. കോണ്‍ഗ്രസ് മോഡലില്‍ പ്രാദേശിക പാര്‍ട്ടിയാണ് അദ്ദേഹം ലക്ഷ്യമിടുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

English summary
priyanka gandhi asks ahmed patel to reach out to sachin pilot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X