കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2022നായി നിങ്ങള്‍ സജ്ജമാണോ? അമേഠിയില്‍ പ്രിയങ്ക ഗാന്ധിയുടെ ചോദ്യം, പ്രവര്‍ത്തകരുടെ മറുപടി ഇങ്ങനെ

Google Oneindia Malayalam News

Recommended Video

cmsvideo
2022നായി നിങ്ങള്‍ സജ്ജമാണോ? പ്രിയങ്കയുടെ ചോദ്യം | Oneindia Malayalam

ലഖ്‌നൗ: രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍
പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം പ്രചാരണത്തിനായി എത്തിയിരുന്നു. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന, പ്രചാരണ രീതികളെ കുറിച്ചും പ്രിയങ്ക വിശദീകരിച്ചിരുന്നു. ഇവിടെ വെച്ച് പ്രിയങ്ക ഉന്നയിച്ച ഒരു ചോദ്യമാണ് ട്രെന്‍ഡിംഗ് ആയിരിക്കുന്നത്. നിങ്ങള്‍ 2022ലെ തിരഞ്ഞെടുപ്പിനായി സജ്ജമാണോ എന്നായിരുന്നു പ്രിയങ്കയുടെ ചോദ്യം.

1

ഈ തിരഞ്ഞെടുപ്പല്ല, 2022നായി നിങ്ങള്‍ ഒരുങ്ങിയിട്ടുണ്ടോ ഇങ്ങനെയായിരുന്നു ചോദ്യം. ഞങ്ങള്‍ ഈ ദേശീയ തിരഞ്ഞെടുപ്പ് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ വിജയിക്കും. എന്നാല്‍ 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിനായി കഠിന പോരാട്ടത്തിലാണെന്നുമായിരുന്നു പ്രവര്‍ത്തകരുടെ മറുപടി. അപ്രതീക്ഷിത ചോദ്യവും മറുപടിയുമായിരുന്നു പ്രിയങ്കയുടെ ഭാഗത്ത് നിന്നും പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

അതേസമയം ലോക്‌സഭ തിരഞ്ഞെടുപ്പല്ല, നിയമസഭയും കൂടിയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണ്. നേരത്തെ രാഹുല്‍ ഗാന്ധിയും ഇതേ കാര്യം തന്നെ പറഞ്ഞിരുന്നു. പ്രിയങ്ക താന്‍ ഒറ്റരാത്രിയില്‍ ഉത്തര്‍പ്രദേശില്‍ നേട്ടമുണ്ടാക്കാന്‍ എത്തിയതല്ലെന്ന് മുമ്പ് വ്യക്തമാക്കിയതാണ്. ഘട്ടം ഘട്ടമായി യുപി പിടിക്കുക എന്ന ലക്ഷ്യമാണ് കോണ്‍ഗ്രസ് പ്രിയങ്കയ്ക്ക് മുന്നില്‍ വെച്ചിരിക്കുന്നത്.

പ്രിയങ്ക യുപിയില്‍ വ്യത്യസ്തമായ പ്രചാരണത്തിനാണ് ഒരുങ്ങുന്നത്. ഇത് പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ അവര്‍ അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം മഹാസഖ്യത്തെ ദുര്‍ബലമാക്കുന്ന ഒരു കാര്യവും ചെയ്യരുതെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം ബിഎസ്പിക്കായി പ്രത്യേക തന്ത്രമാണ് ഒരുങ്ങുന്നത്. മായാവതി കോണ്‍ഗ്രസ് ഉന്നത നേതൃത്വവുമായി ഇടഞ്ഞത് കൊണ്ടാണ് ഈ തീരുമാനം.

അമേഠി ലോക്സഭ തിരഞ്ഞെടുപ്പ് ഫലം

എം ജെ അക്ബറിന്റെ പിൻഗാമിയാണോ? തേജസ്വി സൂര്യയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിഎം ജെ അക്ബറിന്റെ പിൻഗാമിയാണോ? തേജസ്വി സൂര്യയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി

English summary
priyanka gandhi asks congress workers if they are prepared for 2022
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X