കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍എസ്‌യു വൈസ് പ്രസിഡന്റ് കരിമ്പട്ടികയില്‍; തുറന്നടിച്ച് പ്രിയങ്കാ ഗാന്ധി, യുപിയില്‍ ഏകാധിപത്യം

Google Oneindia Malayalam News

ദില്ലി: അലഹാബാദ് വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകുന്നു. വിദ്യാര്‍ഥി യൂണിയന്‍ അധികൃതര്‍ പിരിച്ചുവിടുകയും എന്‍എസ്‌യുഐ വൈസ് പ്രസിഡന്റ് അഖിലേഷ് യാദവിനെ കരിമ്പട്ടികയില്‍ പെടുത്തുകയും ചെയ്തു.

06

ഇതിനെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ശക്തമായ ഭാഷയില്‍ രംഗത്തെത്തി. ഉത്തര്‍ പ്രദേശില്‍ ഏകാധിപത്യ ഭരണമാണോ നടക്കുന്നതെന്ന് പ്രിയങ്ക ചോദിച്ചു. ബിജെപിക്കെതിരെ ഒരു ശബ്ദംപോലും ഉയരുന്നത് എന്തിനാണ് അവര്‍ ഭയക്കുന്നതെന്നും പ്രിയങ്ക ചോദിച്ചു.

വിദ്യാര്‍ഥി യൂണിയന്‍ പിരിച്ചുവിട്ടതിനെതിരെ എന്‍എസ്‌യുഐ വൈസ് പ്രസിഡന്റ് അഖിലേഷ് യാദവ് പരസ്യമായി രംഗത്തുവന്നിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തത്. തൊട്ടുപിന്നാലെ കരിമ്പട്ടികയില്‍പ്പെടുത്തുകയും ചെയ്തു.

എന്‍എസ്‌യുഐ വൈസ് പ്രസിഡന്റിനെതിരെ നടപടിയെടുക്കാന്‍ മതിയായ കാരണം എന്താണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നു. ബിജെപി അധികാരത്തിലെത്തിയ ശേഷം യുപിയില്‍ ഏകാധിപത്യമാണോ എന്നു പ്രിയങ്ക ചോദിച്ചു.

കര്‍ണാടക വിമതരുടെ കൂട്ടരാജി; സുപ്രീംകോടതിയില്‍ സ്പീക്കറുടെ പ്രഖ്യാപനം, തീരുമാനം ബുധനാഴ്ചകര്‍ണാടക വിമതരുടെ കൂട്ടരാജി; സുപ്രീംകോടതിയില്‍ സ്പീക്കറുടെ പ്രഖ്യാപനം, തീരുമാനം ബുധനാഴ്ച

ബിജെപി യുപിയിലും കേന്ദ്രത്തിലും അധികാരത്തിലെത്തിയതോടെ പാര്‍ട്ടിക്കെതിരെ ഒന്നും സംസാരിക്കാന്‍ സാധിക്കാത്ത സാഹചര്യമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. എന്തിനാണ് ബിജെപി അവര്‍ക്കെതിരായ ശബ്ദങ്ങളെ ഭയപ്പെടുന്നതെന്ന് പ്രിയങ്ക ചോദിച്ചു. ഇതെന്താ ഏകാധിപത്യമാണോ എന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

English summary
Priyanka Gandhi Attacks BJP on blacklisting NSUI VP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X