• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രിയങ്ക ബിജെപിയോട് ചോദിക്കുന്നു... ഇത് ഒരുമിച്ച് നില്‍ക്കേണ്ട സമയം, നിങ്ങള്‍ അത് മാത്രം ചെയ്യുന്നു!

ദില്ലി: മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രതിസന്ധിയില്‍ നില്‍ക്കെ പിന്തുണ പ്രഖ്യാപിച്ച് പ്രിയങ്ക ഗാന്ധി. ഇത് എല്ലാവരും ഒരുമിച്ച് നിന്ന് പോരാടേണ്ട സമയമാണ്. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് ശ്രമിക്കേണ്ടത്. അല്ലാതെ സര്‍ക്കാരിനെ വീഴ്ത്താനല്ലെന്നും പ്രിയങ്ക തുറന്നടിച്ചു. മഹാരാഷ്ട്ര സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി എല്ലാ ശ്രമങ്ങളും നടത്തുന്നതിനിടെയാണ് പ്രിയങ്കയുടെ വിമര്‍ശനം. നേരത്തെ ഗവര്‍ണറെ കണ്ട് രാഷ്ട്രപതി ഭരണം വരെ ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം കടുത്തതാണ്. സര്‍ക്കാര്‍ അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രിയങ്ക പറഞ്ഞു.

മഹാരാഷ്ട്ര സര്‍ക്കാരിനെ സഹായിക്കുന്നതിന് പകരം അവരെ താഴെയിറക്കാനാണ് ബിജെപി ഈ അവസരത്തെ വിനിയോഗിക്കുന്നത്. ഇത് പരസ്പരം പിന്തുണയ്‌ക്കേണ്ട സമയമാണ്. കാരണം ജനങ്ങളോട് നമുക്കെല്ലാം ഉത്തരവാദിത്തമുണ്ട്. അതേസമയം ഇത് തന്നെയാണ് തനിക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും പറയാനുള്ളത്. ആയിരം ബസ്സുകള്‍ കോണ്‍ഗ്രസ് ഏര്‍പ്പാടാക്കിയപ്പോള്‍ അത് തള്ളി യോഗി രാഷ്ട്രീയം കളിച്ചു. യോഗി സര്‍ക്കാര്‍ 12000 ബസ്സുകള്‍ എത്തിക്കുമെന്ന് പറഞ്ഞത് വെറും കടലാസില്‍ മാത്രമാണെന്നും പ്രിയങ്ക പരിഹസിച്ചു. റോഡുകളില്‍ അതൊന്നും എത്താന്‍ പോകുന്നില്ലെന്നും അവര്‍ പറഞ്ഞു.

അതേസമയം മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി കുറച്ച് കടുത്തിരുന്നു. രാഹുല്‍ ഗാന്ധി നേരത്തെ സഖ്യത്തില്‍ കോണ്‍ഗ്രസിന് വലിയ റോളില്ലെന്ന് പറഞ്ഞത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ ഇന്ന് ഉദ്ധവ് താക്കറെയെ നേരിട്ട് വിളിച്ച് സര്‍ക്കാരിനൊപ്പമുണ്ടെന്ന് രാഹുല്‍ അറിയിക്കുകയും ചെയ്തു. ഇതിന് ചുക്കാന്‍ പിടിച്ചത് ആദിത്യ താക്കറെയാണ്. ആദിത്യ നേരിട്ട് രാഹുലിനെ വിളിച്ച് കാര്യങ്ങള്‍ സംസാരിച്ചിരുന്നു. കേസുകള്‍ വര്‍ധിക്കുന്നത് കാര്യമാക്കേണ്ടെന്നും, കോവിഡ് ടെസ്റ്റുകള്‍ വര്‍ധിപ്പിക്കണമെന്നും രാഹുല്‍ ഉപദേശിച്ചിരുന്നു. രോഗികളെ എത്രയും പെട്ടെന്ന് കണ്ടെത്തി ഐസൊലേറ്റ് ചെയ്ത് പരിചരിക്കുകയാണ് വേണ്ടതെന്നും രാഹുല്‍ പറഞ്ഞു.

ആദിത്യ രാഹുലുമായി അതിഥി തൊഴിലാളി വിഷയവും ചര്‍ച്ച ചെയ്തിരുന്നു. രാഷ്ട്രീയം ചര്‍ച്ചയായിട്ടില്ലെന്നും ശിവസേന നേതാക്കള്‍ പറയുന്നു. കോണ്‍ഗ്രസ് എല്ലാവിധ പിന്തുണയും ശിവസേനയ്ക്ക് നല്‍കുന്നുണ്ടെന്നും, ഭിന്നിപ്പില്ലെന്നും രാഹുല്‍ വ്യക്തമാക്കിയിരിക്കുകയാണ്. നിലവില്‍ ഉദ്ധവ് താക്കറെയ്ക്ക് ഇത്തരമൊരു പ്രതിസന്ധിയെ നേരിടുന്നതില്‍ വലിയ പരിചയക്കുറവുണ്ട്. അതുകൊണ്ട് സഖ്യത്തിലെ മുതിര്‍ന്ന നേതാവായ ശരത് പവാറാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. എന്നാല്‍ ഇത് പരസ്യമായി അംഗീകരിച്ചിട്ടില്ല. കവിഞ്ഞ ദിവസം പവാര്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ രാജ്ഭവനത്തിലെത്തി കണ്ടിരുന്നു. ഇതിനിടയിലാണ് സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി ശ്രമിച്ചത്.

മുരളീധരന് ചുട്ടമറുപടി, കേരളത്തിന്റെ നേട്ടങ്ങളെ ചിലര്‍ താഴ്ത്തി കെട്ടുന്നുവെന്ന് പിണറായി, വിശദീകരണം!!

English summary
priyanka gandhi attacks bjp says dont topple maharashtra government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more