കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഗ്ര മോഡലിനെ ചോദ്യം ചെയ്ത് പ്രിയങ്ക: എന്തുകൊണ്ട് നാല് ജില്ലകളിൽ മരണസംഖ്യ ഉയരുന്നു? യോഗിക്ക് വിമർശനം!

  • By Desk
Google Oneindia Malayalam News

ലഖ്നൊ: കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ മകിച്ച പ്രകടനം കാഴ്ചവെച്ച ഉത്തർ പ്രദേശ് സർക്കാരിന് വെല്ലുവിളിയായി നാല് ജില്ലകളിൽ മരണസംഖ്യ ഉയരുന്നു. ഇത് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉത്തർപ്രദേശിൽ ഫലപ്രദമായ പ്രതിരോധ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നാണ് സർക്കാർ ഉന്നയിക്കുന്ന വാദം. ഇതിനിടെയാണ് നാല് ജില്ലകളിൽ കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഉയരുന്നത്.

ഒരു കൂട്ടര്‍ ഭയക്കുന്നത് രഹ്നയുടെ ശരീരത്തെ, നഗ്ന വീഡിയോ വിവാദത്തിൽ പ്രതികരിച്ച് രഹ്നയുടെ ഭർത്താവ്!ഒരു കൂട്ടര്‍ ഭയക്കുന്നത് രഹ്നയുടെ ശരീരത്തെ, നഗ്ന വീഡിയോ വിവാദത്തിൽ പ്രതികരിച്ച് രഹ്നയുടെ ഭർത്താവ്!

ഹോട്ടൽ മുറിയിൽ പൂട്ടിയിട്ട് പണവും സ്വർണ്ണവും കൈക്കലാക്കി: മോഡലിന്റെ വെളിപ്പെടുത്തൽ ഹോട്ടൽ മുറിയിൽ പൂട്ടിയിട്ട് പണവും സ്വർണ്ണവും കൈക്കലാക്കി: മോഡലിന്റെ വെളിപ്പെടുത്തൽ

 നാല് ജില്ലകളിൽ മരണ സംഖ്യ കുടുന്നു

നാല് ജില്ലകളിൽ മരണ സംഖ്യ കുടുന്നു

കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ ഏറ്റവും മോശം 15 ജില്ലകളിൽ യുപിയിലെ ആഗ്ര, മീററ്റ്, ഝാൻസി, ഏറ്റ എന്നിവ ഉൾപ്പെടുന്നതായി ചൂണ്ടിക്കാണിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറിയും യുപി കോൺഗ്രസിന്റെ ചുമതലയുമുള്ള പ്രിയങ്കാ ഗാന്ധി ട്വീറ്ററിൽ കുറിച്ചിരുന്നു.

സർക്കാരിനെ ചോദ്യം ചെയ്തു

സർക്കാരിനെ ചോദ്യം ചെയ്തു

ഝാൻസിയിലെ കൊറോണ വൈറസ് രോഗികളിൽ പത്തിൽ ഒരാളും മീററ്റിലെ 11ൽ ഒരാളും ആഗ്രയിലും ഏട്ടയിലും 14ൽ ഒരാളും മരിച്ചുവീഴുന്നതായാണ് യുപി സർക്കാർ പുറത്തിറക്കിയ ബുള്ളറ്റിൻ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണത്തിൽ വർധനവ് ഇല്ലെങ്കിൽ എങ്ങനെയാണ് മരണ സംഖ്യ ഉയരുന്നതെന്നാണ് പ്രിയങ്ക ഗാന്ധി ഉന്നയിക്കുന്ന ചോദ്യം. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഏറെ ഫലപ്രദമാണെന്ന് അവകാശപ്പെടുന്ന യോഗി സർക്കാരിനെയും പ്രിയങ്ക ചോദ്യം ചെയ്യുന്നുണ്ട്.

Recommended Video

cmsvideo
Priyanka gandhi's pol khol against yogi adithyanath | Oneindia Malayalam
837 പേർക്ക് രോഗമുക്തി

837 പേർക്ക് രോഗമുക്തി


യുപി സർക്കാർ നൽകുന്ന കണക്ക് പ്രകാരം മീററ്റിൽ ബുധനാഴ്ച വരെ 837 പേരാണ് കൊറോണ വൈറസ് ബാധിച്ച് രോഗം ഭേദമായിട്ടുള്ളത്. 75 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 9 ശതമാനമാണ് ഇവിടത്തെ മരണസംഖ്യ. ആഗ്രയിൽ 84 കൊറോണ വൈറസ് ബാധിതരാണ് മരണമടഞ്ഞിട്ടുള്ളത്. 1,150 കേസുകളാണ് ഇവിടെ മാത്രം ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ളത്. മരണസംഖ്യ 7 ശതമാനമാണ്.

 മരണസംഖ്യ ഉയരുന്നു

മരണസംഖ്യ ഉയരുന്നു


യുപിയിലെ ഏട്ടയിൽ ഏഴ് കൊറോണ വൈറസ് മരണങ്ങളും 102 രോഗികളുമാണുള്ളത്. 6.9 ശതമാനം മരണനിരക്കാണ് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളത്. ഝാൻസിയിലാണ് ഏറ്റവുമധികം മരണ സംഖ്യ രേഖപ്പെടുത്തിയിട്ടുള്ളത്. 112 കേസുകളിൽ 12 പേരാണ് മരണമടഞ്ഞിട്ടുള്ളത്. എന്നാൽ കൊറോണ വൈറസ് പ്രതിരോധത്തിലെ പിഴവാണെന്ന വാദം തള്ളി യോഗി ആദിത്യനാഥ് സർക്കാർ തന്നെ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

സ്ഥിതിഗതികൾ നിരീക്ഷിക്കുന്നു

സ്ഥിതിഗതികൾ നിരീക്ഷിക്കുന്നു



ആഗ്ര, മീററ്റ്, ഝാൻസി, ഏട്ട എന്നീ ഈ നാല് ജില്ലകളിലെ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നാണ് ആരോഗ്യമന്ത്രി ജയ് പ്രതാപ് സിംഗിന്റെ പ്രതികരണം. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലകളിൽ നോഡൽ ഓഫീസർമാരെയും നിയമിച്ചിട്ടുണ്ട്. ആഗ്ര, ഏട്ട, മീററ്റ് എന്നിവിടങ്ങളിലെ ഓരോമരണങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. ഇവിടങ്ങളിലെ സ്ഥിതി മെച്ചപ്പെടുന്നതിനായി അധികൃതരും കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്.

രാഷ്ട്രീയം വേണ്ടെന്ന്

രാഷ്ട്രീയം വേണ്ടെന്ന്


ഇത്തരമൊരു വിഷമസമയത്ത് നമ്മളെല്ലാവരും അവരുടെ മനോവീര്യം വർധിപ്പിക്കണം. ഇത് രാഷ്ട്രീയം കളിക്കാനുള്ള അവസരമല്ല, മറിച്ച് കൊറോണ വൈറസ് പോരാളികളെ പ്രോത്സാഹിപ്പിക്കേണ്ട സമയമാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് യുപിയിലെ സ്ഥിതി മെച്ചപ്പെട്ടതാണ്. മരണ സംഖ്യ മാത്രം വെച്ച് ഒരു ഭരണസംവിധാനത്തെ ചോദ്യം ചെയ്യാൻ അവകാശമില്ലെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. സിംഗിനെ പിന്തുണച്ച് യുപി സർക്കാരിലെ മുൻ ചീഫ് മെഡിക്കൽ ഓഫീസർ അശോക് മിശ്രയും രംഗത്തെത്തിയിട്ടുണ്ട്.

 12,116 പേർക്ക് രോഗമുക്തി

12,116 പേർക്ക് രോഗമുക്തി



ചില ജില്ലകളിൽ വൈദ്യസഹായം ലഭിക്കുന്നതിലെ അശ്രദ്ധയായിരിക്കും മരണനിരക്ക് ഉയരുന്നതിന് പിന്നിലെന്നാണ് അശോക് മിശ്ര ചൂണ്ടിക്കാണിക്കുന്നത്. ഇത് സംസ്ഥാനത്ത് മൊത്തമുണ്ടെന്ന തരത്തിലേക്ക് മാറുന്നത് ശരിയല്ലെന്നും മിശ്ര ചൂണ്ടിക്കാണിച്ചു. ബുധനാഴ്ച വരെ 19,016 കേസുകളാണ് യുപിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 12,116 പേർ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. ആഗ്രയിലാണ് ഏറ്റവുമധികം കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

English summary
Priyanka Gandhi attacks Yogi government over UP’s ‘Agra model’ after death toll rises in four districts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X