കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജയ് മാക്കന്റെ വരവിന് പിന്നില്‍ പ്രിയങ്ക, രാജസ്ഥാനില്‍ പ്രശ്‌നം തീരില്ല, ദില്ലിയും മണിപ്പൂരും...

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്റെ പ്രശ്‌നങ്ങള്‍ തീര്‍ക്കാനായി നിയമിച്ച അജയ് മാക്കന്‍ കോണ്‍ഗ്രസിന് തലവേദനയാവും. യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ നിന്നിറങ്ങിയ ശേഷം മാക്കന് വിവിധ പദവികള്‍ നല്‍കിയിരുന്നെങ്കിലും എല്ലാത്തിലും അദ്ദേഹം കോണ്‍ഗ്രസിന് വന്‍ പ്രതിസന്ധികളാണ് ഉണ്ടാക്കിയത്. അശോക് ഗെലോട്ടുമായി വലിയ അടുപ്പം പുലര്‍ത്തുന്ന നേതാവാണ് മാക്കന്‍. പക്ഷേ പൈലറ്റിനെ നിയന്ത്രിക്കാന്‍ മാക്കന് കഴിയില്ലെന്ന് ഉറപ്പാണ്. ഒരുവിഷയത്തില്‍ മാത്രമാണ് ഇപ്പോല്‍ കോണ്‍ഗ്രസ് പ്രതീക്ഷ പുലര്‍ത്തുന്നത്.

പ്രിയങ്കയുടെ ഇടപെടല്‍

പ്രിയങ്കയുടെ ഇടപെടല്‍

പ്രിയങ്കാ ഗാന്ധിയുടെ ഇടപെടലാണ് അജയ് മാക്കനെ കമ്മിറ്റിയില്‍ എത്തിച്ചത്. നേരത്തെ കെസി വേണുഗോപാലിനും അഹമ്മദ് പട്ടേലിനുമൊപ്പം പ്രിയങ്ക തന്നെയായിരുന്നു മൂന്നംഗ കമ്മിറ്റിയിലുണ്ടായിരുന്നത്. എന്നാല്‍ സച്ചിനുമായി പ്രിയങ്കയ്ക്ക് അടുപ്പമുള്ളത് കൊണ്ട് കമ്മിറ്റിക്ക് നിഷ്പക്ഷത ഉണ്ടാവില്ലെന്ന വാദം പാര്‍ട്ടിക്കുള്ളിലുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പ്രിയങ്ക തന്നെയാണ് അജയ് മാക്കനെ കമ്മിറ്റിയിലേക്ക് എത്തിച്ചത്. പ്രിയങ്ക പറയുന്ന കാര്യങ്ങളാണ് മാക്കന്‍ രാജസ്ഥാനില്‍ നടപ്പാക്കുക.

ഗെലോട്ടിനെ നിയന്ത്രിക്കുമോ?

ഗെലോട്ടിനെ നിയന്ത്രിക്കുമോ?

രാജസ്ഥാന്റെ ചുമതലയുള്ള അവിനാശ് പാണ്ഡെയെ സച്ചിന്റെ ആവശ്യപ്രകാരമാണ് കോണ്‍ഗ്രസ് മാറ്റിയത്. പാണ്ഡെയ്ക്ക് വലിയ അടുപ്പം അശോക് ഗെലോട്ടുമായി ഉണ്ടായിരുന്നു. എന്നാല്‍ അജയ് മാക്കന് രാജസ്ഥാന്റെ ചുമതല ലഭിക്കുമ്പോഴും അത് മാറില്ല. കാരണം സച്ചിന്റെ കോട്ടകളായി കാണുന്ന മണ്ഡലങ്ങളിലെല്ലാം വിജയം നിര്‍ണയിക്കുന്നത് ഗെലോട്ടിന്റെ വോട്ടുബാങ്കാണ്. മലി വോട്ടുബാങ്കിനെ കാണിച്ചാണ് ഗെലോട്ട് ഹൈക്കമാന്‍ഡിനെ ഒപ്പം നിര്‍ത്തുന്നത്. അതുകൊണ്ട് ഗെലോട്ട് കരുത്തനായി തുടരും.

മാക്കന്‍ ജാവദേക്കറിനെ പോലെ

മാക്കന്‍ ജാവദേക്കറിനെ പോലെ

അജയ് മാക്കന്‍ കോണ്‍ഗ്രസിലെ പ്രകാശ് ജാവദേക്കറായിട്ടാണ് അറിയപ്പെടുന്നത്. എവിടെ ചുമതല നല്‍കിയാലും അദ്ദേഹത്തിന് പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാറില്ല. പ്രകാശ് ജാവദേക്കറും ഇതേ പോലെയാണ്. പല തിരഞ്ഞെടുപ്പ് ചുമതലകള്‍ നല്‍കിയെങ്കിലും മോദി-അമിത് ഷാ സഖ്യത്തിന് പ്രശ്‌നങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാക്കുന്നത് ജാവദേക്കറാണ്. ദില്ലിയില്‍ ബിജെപി തകര്‍ന്ന് പോയതും ജാവദേക്കറിനെ വിട്ടുവീഴ്ച്ചയില്ലാത്തതും തലതിരിഞ്ഞതുമായ നയങ്ങള്‍ കാരണമാണ്.

Recommended Video

cmsvideo
priyanka Gandhi is the real heroine in rajasthan | Oneindia Malayalam
ദില്ലിയും മണിപ്പൂരും

ദില്ലിയും മണിപ്പൂരും

ദില്ലിയുടെ ചുമതല നേരത്തെ അജയ് മാക്കനായിരുന്നു. എന്നാല്‍ ഷീലാ ദീക്ഷിതും സന്ദീപ് ദീക്ഷിതുമായി പ്രശ്‌നങ്ങള്‍ അടക്കം മാക്കനുണ്ടായിരുന്നു. ഇന്ന് പാര്‍ട്ടി പൂജ്യത്തിലേക്ക് വീണതും മാക്കന്‍ കാരണമാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് മാക്കന്‍ അഴിമതിക്കൊപ്പം നിന്നതും വന്‍ വീഴ്ച്ചയായിരുന്നു. യുവാക്കള്‍ക്ക് ഒട്ടും സ്വീകാര്യനല്ല അജയ് മാക്കന്‍. നേരത്തെ രാഹുല്‍ ഗാന്ധി മണിപ്പൂരില്‍ ബിജെപിയെ വീഴ്ത്താന്‍ മാക്കനെ നിയോഗിച്ചിരുന്നു. എന്നാല്‍ ബിജെപിക്ക് ഒരുപാട് സമയം നല്‍കിയ മാക്കനാണ് തിരിച്ച് അവരെ അധികാരത്തില്‍ എത്തിച്ചത്. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തിരിച്ചറിയാനും മാക്കന് സാധിച്ചില്ല. ഇപ്പോള്‍ നിരവധി എംഎല്‍എമാരും പാര്‍ട്ടി വിട്ടു.

രാഹുലിന് അറിയാം

രാഹുലിന് അറിയാം

സീനിയേഴ്‌സിന്റെ ഇടയില്‍ മാക്കന് സൗഹൃദങ്ങളുണ്ട്. മുന്‍ മന്ത്രിയെന്ന പരിഗണനയുണ്ട്. അതാണ് രാജസ്ഥാനിലേക്ക് അദ്ദേഹത്തിനെ രാഹുല്‍ ഗാന്ധി അയക്കാനുള്ള കാരണം. എന്നാല്‍ മാക്കനെ രാഹുലിന് വിശ്വാസമില്ല. മറ്റൊരു ടീമിനെ തന്നെ ഇവിടെ രാഹുല്‍ നേരത്തെ നിയമിച്ചിട്ടുണ്ട്. കെസി വേണുഗോപാലും രണ്‍ദീപ് സുര്‍ജേവാലയുമാണ് മറ്റ് രണ്ട് പേര്‍. വേണുഗോപാലും സുര്‍ജേവാലയുമാണ് പൈലറ്റിനെ തിരിച്ചെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. മാക്കനെ നിയന്ത്രിക്കുന്നത് ഇവരായിരിക്കും.

പ്രിയങ്കയുടെ റോള്‍

പ്രിയങ്കയുടെ റോള്‍

രാജസ്ഥാന്റെ ചുമതല അനൗദ്യോഗികമായി പ്രിയങ്ക വഹിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന സൂചന. സച്ചിന്‍ പൈലറ്റിനെ 2023ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആഗ്രഹം പ്രിയങ്കയ്ക്കുണ്ട്. എന്നാല്‍ സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തുമ്പോള്‍ പൈലറ്റിന് കാര്യങ്ങള്‍ അനുകൂലമല്ല. സച്ചിന്‍ സംസ്ഥാന പര്യടനം നടത്തി വോട്ടുബാങ്ക് ശക്തിപ്പെടുത്തണമെന്നാണ് ആവശ്യം. ഗുജ്ജാറുകള്‍ മാത്രമല്ല എല്ലാ വിഭാഗത്തിന്റെയും പിന്തുണ നേടിയെടുക്കണമെന്നാണ് നിര്‍ദേശം.

ബിജെപിയിലെ മിത്രങ്ങള്‍

ബിജെപിയിലെ മിത്രങ്ങള്‍

ഗെലോട്ട് വസുന്ധര രാജയുമായി ബന്ധമുണ്ടാക്കിയത് പോലെ ബിജെപിയിലെ മിത്രങ്ങളെ കണ്ടെത്തണമെന്നാണ് സച്ചിന്‍ ക്യാമ്പിലെ നിര്‍ദേശങ്ങള്‍. ഗജേന്ദ്ര ഷെഖാവത്തും സതീഷ് പൂനിയയും സച്ചിനുമായി അടുപ്പം ശക്തമാക്കുകയാണ്. ഇവര്‍ ജാട്ടുകളുടെ പിന്തുണ നേടാനും സച്ചിനെ സഹായിക്കും. 15 വര്‍ഷം അധികാര കൈമാറ്റം നടത്തിയ വസുന്ധര-ഗെലോട്ട് സഖ്യത്തെ തകര്‍ത്ത് പുതിയൊരു സഖ്യം വരണമെന്ന് ബിജെപിയിലും കോണ്‍ഗ്രസിലും ആവശ്യമുയര്‍ന്ന് കഴിഞ്ഞു. രണ്ട് പാര്‍ട്ടിയിലെയും പുതിയ തലമുറയാണ് ഈ പോരിന് തുടക്കമിട്ടിരിക്കുന്നത്.

English summary
priyanka gandhi behind ajay maken's appointment in rajasthan, but problem lies ahead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X