Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞാന്‍ ഇന്ദിരയുടെ പേരക്കുട്ടിയാണ്... ഭയമില്ല, നടപടിയെടുത്ത് കാണിക്കൂ, യോഗിയെ വെല്ലുവിളിച്ച് പ്രിയങ്ക!

ദില്ലി: ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയ യുദ്ധം പ്രഖ്യാപിച്ച് പ്രിയങ്ക ഗാന്ധി. യോഗി ആദിത്യനാഥും ബിജെപിയും ചേര്‍ന്ന് പ്രിയങ്കയെ അഴിക്കുള്ളിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനാണ് പ്രിയങ്ക വെല്ലുവിളിയോടെ മറുപടി നല്‍കിയത്. ധൈര്യമുണ്ടെങ്കില്‍ നടപടിയെടുക്കൂ എന്നാണ് വെല്ലുവിളി. ഇന്ദിരാ ഗാന്ധിയുടെ രക്തമാണ് എനിക്കും എന്ന് മറന്നുപോകരുതെന്ന് യോഗിക്ക് മറുപടിയായി പ്രിയങ്ക പറഞ്ഞു. ബിഎസ്പി അധ്യക്ഷ മായാവതിക്കും ഇതിനിടയില്‍ ശക്തമായ മറുപടി നല്‍കിയിട്ടുണ്ട് പ്രിയങ്ക.

പ്രിയങ്കയുടെ കൗണ്ടര്‍ അറ്റാക്ക്

പ്രിയങ്കയുടെ കൗണ്ടര്‍ അറ്റാക്ക്

യുപി സര്‍ക്കാരിനെതിരെ ഇതുവരെ കാണാത്ത രീതിയിലുള്ള രോഷ പ്രകടനമാണ് പ്രിയങ്ക നടത്തിയത്. യുപിയിലെ ഷെല്‍ട്ടര്‍ ഹോമില്‍ രണ്ട് പെണ്‍കുട്ടികള്‍ ഗര്‍ഭിണിയായ സംഭവത്തില്‍ പ്രിയങ്ക നടത്തിയ പരാമര്‍ശത്തില്‍ സര്‍ക്കാര്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിറപ്പിച്ച മറുപടിയെത്തിയത്. നിങ്ങള്‍ക്ക് എന്ത് നടപടിയും എടുക്കാം. ധൈര്യമുണ്ടെങ്കില്‍ ചെയ്ത് കാണിക്കൂ. സത്യം ഞാന്‍ പുറത്തുകൊണ്ടു വരിക തന്നെ ചെയ്യും. ഞാന്‍ ഇന്ദിരാ ഗാന്ധിയുടെ പേരക്കുട്ടിയാണ് അല്ലാതെ ചിലരെ പോലെ ബിജെപിയുടെ അപ്രഖ്യാപിത വക്താക്കളല്ലെന്നും പ്രിയങ്ക പറഞ്ഞു.

വീറോടെ എത്താന്‍ കാരണം

വീറോടെ എത്താന്‍ കാരണം

കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ നേതാക്കള്‍ ബിജെപിയോട് മൃദു സമീപനം സ്വീകരിക്കുന്നതും, പ്രതിപക്ഷ പാര്‍ട്ടികളില്‍ പലരും ഇതേ രീതി തുടരുന്നതും പ്രിയങ്കയെ ചൊടിപ്പിച്ചിരിക്കുകയാണ്. സീനിയര്‍ നേതാക്കളെ രാഹുലും പ്രിയങ്കയും ചേര്‍ന്ന് വിറപ്പിച്ചിരുന്നു. രാഹുലിന് മാത്രമാണ് നരേന്ദ്ര മോദിയെ നേരിടാനും വിമര്‍ശിക്കാനുമുള്ള ധൈര്യമുള്ളതെന്ന് പ്രിയങ്ക തുറന്നടിച്ചിരുന്നു. ഇതാണ് പ്രിയങ്ക യോഗിയെ നേരിട്ട് വെല്ലുവിളിച്ചിരിക്കുന്നത്. തന്റെ കുടുംബ ചരിത്രം പിന്നില്‍ നിന്ന് കുത്തുന്നവരുടേത് അല്ലെന്നും കൂടിയുള്ള സൂചനയാണ് പ്രിയങ്ക നല്‍കുന്നത്.

പ്രിയങ്കയ്‌ക്കെതിരെ കേസ്

പ്രിയങ്കയ്‌ക്കെതിരെ കേസ്

പ്രിയങ്കയ്‌ക്കെതിരെ ബിജെപി നേതാക്കള്‍ നല്‍കിയ കേസ് ഇപ്പോഴുണ്ട് ആഗ്രയില്‍. അതിന് പുറമേയാണ് ശിശുക്ഷേമ സമിതി പ്രിയങ്കയ്ക്ക് നോട്ടീസ് അയച്ചത്. മൂന്ന് ദിവസത്തിനുള്ള മറുപടി നല്‍കാനാണ് നിര്‍ദേശം. കാണ്‍പൂരിലെ ഷെല്‍ട്ടര്‍ ഹോമിലെ വാദങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ശിശുക്ഷേമ സമിതി പറയുന്നു. തെളിവുകള്‍ ഇല്ലാതെയാണ് പ്രിയങ്ക വാദങ്ങള്‍ ഉന്നയിച്ചതെന്ന് സമിതി ആരോപിക്കുന്നു. പോസ്റ്റ് പിന്‍വലിച്ചിട്ടില്ലെങ്കില്‍ പ്രിയങ്കയ്‌ക്കെതിരെ നടപടിയെടുക്കുമെന്നാണ് ശിശുക്ഷേമ സമിതി ചെയര്‍മാന്‍ വിശേഷ് ഗുപ്തയുടെ മുന്നറിയിപ്പ്.

Recommended Video

cmsvideo
    ‘Take whatever action you want to’: Priyanka Gandhi dares UP govt | Oneindia Malayalam
    മായാവതിയെയും വെറുതെ വിട്ടില്ല

    മായാവതിയെയും വെറുതെ വിട്ടില്ല

    മായാവതിയെ സൂചിപ്പിച്ചാണ് പ്രിയങ്ക അനൗദ്യോഗിക വക്താവെന്ന് വിശേഷിപ്പിച്ചത്. പ്രതിപക്ഷ നിരയിലെ ചില നേതാക്കള്‍ എന്ന് ഇതിനൊപ്പം ചേര്‍ക്കുകയും ചെയ്തു. ജനങ്ങളെ സേവിക്കുകയാണ് എന്റെ ലക്ഷ്യം. യുപിയിലെ ജനങ്ങളെയാണ് ഞാന്‍ സേവിക്കുന്നത്. അവര്‍ക്ക് മുന്നിലാണ് ഞാന്‍ സത്യം വിളിച്ച് പറയുന്നത്. അല്ലാതെ സര്‍ക്കാരിന്റെ വാദങ്ങള്‍ പ്രചരിപ്പിക്കലല്ല. യുപി സര്‍ക്കാര്‍ എന്നെ ഭീഷണിപ്പെടുത്തി സമയം കളയുകയാണ്. അവരുടെ വിവിധ വകുപ്പുകള്‍ അതിനാണ് സമയം ചെലവിടുന്നതെന്നും പ്രിയങ്ക പറഞ്ഞു.

    കളി മാറ്റി കോണ്‍ഗ്രസ്

    കളി മാറ്റി കോണ്‍ഗ്രസ്

    പ്രിയങ്കയെ അറസ്റ്റ് ചെയ്യാനാവില്ലെന്ന് ബിജെപിക്ക് നന്നായി അറിയാം. അത്തരമൊരു നേതാവിനെ തൊട്ടാല്‍ ആ പാര്‍ട്ടിക്ക് വന്‍ തിരിച്ചടി. ഉദാഹരണത്തിന് ഇന്ദിരാ ഗാന്ധിയെ അടിയന്തരാവസ്ഥയ്ക്ക് ശേഷം ജനതാ പാര്‍ട്ടി നേതാക്കള്‍ അറസ്റ്റ് ചെയ്തിരുന്നു. പക്ഷേ അന്ന് അവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തതാണ് ജനതാ പാര്‍ട്ടിയെ നാശത്തിലേക്ക് നയിച്ചത്. തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ വന്‍ ഭൂരിപക്ഷത്തിന് ഇന്ദിര അധികാരത്തിലെത്തി. ഇവിടെ പ്രിയങ്കയെ യോഗി അറസ്റ്റ് ചെയ്താല്‍ അന്ന് യുപിയില്‍ ബിജെപി തകരും. എന്നാല്‍ നടപടി എടുക്കാനും പറ്റാത്ത അവസ്ഥയാണ്. അറസ്റ്റ് ചെയ്യട്ടെ എന്നാണ് പ്രിയങ്കയുടെ നിലപാട്.

    റോളില്ലാതെ ബിഎസ്പി

    റോളില്ലാതെ ബിഎസ്പി

    പ്രതിപക്ഷത്തിലേക്ക് നല്ലൊരു വിമര്‍ശനമാണ് പ്രിയങ്ക നടത്തിയത്. ഒറ്റക്കെട്ടല്ല അവര്‍ എന്ന സന്ദേശവും പ്രിയങ്ക കൃത്യമായി നല്‍കി. ബിഎസ്പിയുടെ റോള്‍ പ്രിയങ്ക നേരത്തെ ഏറ്റെടുത്തിരുന്നു. ദളിത് വിഷയത്തില്‍ പ്രിയങ്കയെ സംസ്ഥാനത്ത് തന്നെ കാണാനില്ല. വന്‍ പരാതികളാണ് ബിഎസ്പിക്കെതിരെയുള്ളത്. കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുന്ന ബിഎസ്പിയെ ഒറ്റപ്പെടുത്താനുള്ള നീക്കമാണ് പ്രിയങ്ക നടത്തുന്നത്. പ്രിയങ്കയുടെ പോല്‍ ഖോല്‍ ക്യാമ്പയിന്‍ സമാജ് വാദി പാര്‍ട്ടി ഒഴികെയുള്ള പാര്‍ട്ടികളെയും ചൊടിപ്പിച്ചിട്ടുണ്ട്.

    ദളിത് വോട്ടിനായി ഇഞ്ചോടിഞ്ച്

    ദളിത് വോട്ടിനായി ഇഞ്ചോടിഞ്ച്

    ബിഎസ്പിയുടെ പ്ലാന്‍ ഇത്തരത്തിലാണ്. കോണ്‍ഗ്രസുമായി ചേര്‍ന്ന് നിന്നാല്‍ ദളിത് വോട്ടുബാങ്ക് ഭിന്നിച്ച് പോകും. അത് കോണ്‍ഗ്രസിന് കൂടി നേട്ടമാകും. എന്നാല്‍ ബിജെപിയുമായി ചേര്‍ന്ന് നിന്നാല്‍ ഒരിക്കലും ആ വോട്ട് ബിജെപിയിലേക്ക് പോകില്ല. ഇവര്‍ കാലങ്ങളായി കോണ്‍ഗ്രസിനോ ബിഎസ്പിക്കോ മാത്രമായി വോട്ടു ചെയ്യുന്നവരാണ്. കോണ്‍ഗ്രസും ബിഎസ്പിയും തമ്മില്‍ വന്‍ പോരാട്ടമാണ് യുപിയില്‍ ഇപ്പോള്‍ നടക്കുന്നത്. ബിഎസ്പി ബിജെപി ഏജന്റാണെന്ന് പ്രിയങ്ക പറയുന്നു. ആയിരത്തിലധികം ബിഎസ്പി പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേര്‍ന്നത് പാര്‍ട്ടി നേട്ടമായിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+