Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്വിറ്ററില്‍ 'ഞെട്ടിച്ച്' പ്രിയങ്ക ഗാന്ധി! 'പൊളപ്പന്‍" പ്രൊഫൈല്‍ പിക്ചര്‍! കൈയ്യടി

Recommended Video

cmsvideo
    ട്വിറ്ററില്‍ 'ഞെട്ടിച്ച്' പ്രിയങ്ക ഗാന്ധി!

    കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി ചുമതലയേറ്റതിന്നി പിന്നാലെയായിരുന്നു പ്രിയങ്കയുടെ ട്വിറ്റര്‍ പ്രവേശം. ഒരു പോസ്റ്റ് പോലും ഇടാതെ തന്നെ അത്ഭുതപൂര്‍വ്വമായ പിന്തുണയായിരുന്നു പ്രിയങ്കയ്ക്ക് ലഭിച്ചത്. ഇതോടെ ബിജെപി കേന്ദ്രങ്ങള്‍ ശരിക്കും വെറളി പിടിച്ചു.

    കഴിഞ്ഞ ദിവസം ഗുജറാത്തിലെ തന്‍റെ ആദ്യ ഔഗ്യോദിക പരിപാടിക്ക് ശേഷം പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ പോസ്റ്റുകളും ഇട്ട് തുടങ്ങി. സബർമതി ആശ്രമം സന്ദർശിച്ചതിന്റെ വിവരങ്ങൾ പങ്കുവച്ചായിരുന്നു കോൺഗ്രസ് ജനറൽ സെക്രട്ടറിയുടെ അരങ്ങേറ്റം.എന്നാല്‍ പ്രിയങ്കയുടെ പോസ്റ്റിനെക്കാള്‍ വൈറലായിരിക്കുന്നത് ഇപ്പോള്‍ പ്രിയങ്കയുടെ പ്രൊഫൈല്‍ ചിത്രമാണ്. ചൂടന്‍ ചര്‍ച്ചയാണ് ഇതുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ നടക്കുന്നത്.

     ഇന്‍സ്റ്റയില്‍ നിന്ന് ട്വിറ്ററിലേക്ക്

    ഇന്‍സ്റ്റയില്‍ നിന്ന് ട്വിറ്ററിലേക്ക്

    പാര്‍ട്ടി ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുത്തിന് ശേഷം ആദ്യമായി ഉത്തര്‍പ്രദേശില്‍ എത്തുന്നതിന് തലേദിവസമായിരുന്നു പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയത്. ഇതുവരെ ഇന്‍സ്റ്റഗ്രാമില്‍ മാത്രമായിരുന്നു പ്രിയങ്ക ഗാന്ധിക്ക് അക്കൗണ്ട് ഉണ്ടായിരുന്നത്.

     റെക്കോഡ് കടന്നു

    റെക്കോഡ് കടന്നു

    പ്രിയങ്കയുടെ ട്വിറ്റര്‍ പ്രവേശനത്തിന് ഏവരേയും ഞെട്ടിക്കുന്ന വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. അക്കൗണ്ട് തുറന്ന് നിമിഷങ്ങള്‍ക്ക് പ്രിയങ്ക ഗാന്ധിയെ ഫോളോ ചെയ്യുന്നവരുടെ എണ്ണം റെക്കോര്‍ഡ് കടന്നിരുന്നു.

     കിടു പ്രൊഫൈല്‍ ചിത്രം

    കിടു പ്രൊഫൈല്‍ ചിത്രം

    കഴിഞ്ഞ ദിവസം മുതല്‍ പ്രിയങ്ക തന്‍റെ അക്കൗണ്ടിലൂടെ ട്വീറ്റുകളും നടത്തി തുടങ്ങി. എന്നാല്‍ ട്വീറ്റല്ല ഇപ്പോള്‍ ട്വിറ്ററിലെ ചര്‍ച്ച. മറിച്ച് പ്രിയങ്കാ ഗാന്ധിയുടെ പ്രൊഫൈല്‍ ചിത്രമാണ്.

     ആദ്യമായി?

    ആദ്യമായി?

    നീല ജീന്‍സും ഷര്‍ട്ടും ധരിച്ച ചിത്രമാണ് പ്രിയങ്ക പ്രൊഫൈല്‍ ചിത്രമായി ഇട്ടിരിക്കുന്നത്. ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയപ്പോള്‍ ഒരു മെറൂണ്‍ സാരി ധരിച്ച് ഫുള്‍ സ്ലീവ് ബ്ലൗസുമിട്ട ചിത്രമായിരുന്നു പ്രിയങ്ക പ്രൊഫൈല്‍ ചിത്രമാക്കിയിരുന്നത്.

     ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

    ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

    എന്നാല്‍ ജീന്‍സും ഷര്‍ട്ടും ഇട്ട പ്രിയങ്കയുടെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. ബിജെപി നേതാവ് ഹാരിഷ് ദ്വിവേദിക്കുള്ള മുഖമടച്ചുള്ള മറുപടിയാണ് പ്രിയങ്കയുടെ പ്രൊഫൈല്‍ ചിത്രമെന്നാണ് ചിലര്‍ ട്വിറ്ററില്‍ കുറിച്ചത്.

     സാരിയും ജീന്‍സും

    സാരിയും ജീന്‍സും

    പ്രിയങ്കയുടെ വസ്ത്രധാരണത്തെ കുറിച്ച് നേരത്തേ ഹാരിഷ് ദ്വിവേദി പറഞ്ഞത് വിവാദമായിരുന്നു. ദില്ലിയിലാകുമ്പോള്‍ ജീന്‍സും ഷര്‍ട്ടും ധരിക്കുന്ന പ്രിയങ്ക കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇടയിലേക്ക് വരുമ്പോള്‍ സാരിയാണ് ഉടുക്കാറുള്ളത് എന്നായിരുന്നു ദ്വിവേദിയുടെ പരാമര്‍ശം

     സെക്സിസ്റ്റ് പരാമര്‍ശം

    സെക്സിസ്റ്റ് പരാമര്‍ശം

    ഇത് മാത്രമായിരുന്നില്ല, പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത് മുതല്‍ അവര്‍ക്കെതിരേയുള്ള സെക്സിസ്റ്റ് പരാമര്‍ശങ്ങളും അധഘിക്ഷേപങ്ങളും ധാരാളമായിരുന്നു.

     പ്രിയങ്ക സുന്ദരി

    പ്രിയങ്ക സുന്ദരി

    പ്രിയങ്ക ഗാന്ധിയെ കാണാന്‍ വളരെ സുന്ദരിയാണ്,എന്നാല്‍ രാഷ്ട്രീയത്തില്‍ വലിയ പരിചയമൊന്നുമില്ലെന്നായിരുന്നു ബിഹാര്‍ ബിജെപി മന്ത്രിയായിരുന്ന വിനോദ് നാരായന്‍ ഝാ പ്രതികരിച്ചത്. ഇതേ തുടര്‍ന്ന് ഝായ്ക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു.

     തടിച്ചവള്‍, പിന്നെ മെലിഞ്ഞു

    തടിച്ചവള്‍, പിന്നെ മെലിഞ്ഞു

    രാഷ്ട്രീയത്തിലെ വനിതാ നേതാക്കളെ അധിക്ഷേപിക്കുന്ന സംഭവങ്ങള്‍ നിരവധിയാണ്. മുന്‍പ് രാജസ്ഥാന്‍ മുഖ്യമന്ത്രിയായിരുന്ന വസുന്ധര രാജയെ കുറിച്ച് ലോക് താന്ത്രിക് ജനതാദള്‍ നേതാവ് ശരദ് യാദവ് വിവാദ പരാമര്‍ശം നടത്തിയിരുന്നു.

     കൂടുതല്‍ സ്ഥലം

    കൂടുതല്‍ സ്ഥലം

    അവര്‍ മുന്‍പ് മെലിഞ്ഞിട്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ തടിച്ചുവെന്നായിരുന്നു അത്. ഇതില്‍ പ്രതിഷേധം ഉയര്‍ന്നതോടെ ശരദ് യാദവ് മാപ്പ് പറഞ്ഞു. സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ബിഎസ്പി നേതാവ് മായാവതിക്കെതിരെ ഒരിക്കല്‍ വിവാദ പരാമര്‍ശം നടത്തിയിരുന്നു.മായാവതിക്ക് കൂടുതല്‍ സ്ഥലം വേണമെന്നായിരുന്നു അത്.

     രാഹുലിനും പ്രിയങ്കയ്ക്കും കൈയ്യടി

    രാഹുലിനും പ്രിയങ്കയ്ക്കും കൈയ്യടി

    അതിനിടെ പ്രിയങ്കയിടെ ലുക്കിനെ പലരും അഭിനന്ദിച്ചു. വസ്ത്രത്തിലല്ല കാര്യമെന്നും രാഹുല്‍ ഗാന്ധി സ്റ്റെല്ലാ മേരീസിലെ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിപ്പോള്‍ ധരിച്ച ജീന്‍സും പാന്‍റും ധരിച്ച് തന്നെ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങൂവെന്നും ചിലര്‍ കുറിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+