Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിയങ്ക ഗെയിം മാറ്റുന്നു, യുപിയില്‍ ദളിത് നീക്കം, ആദ്യം ആവശ്യം ഇങ്ങനെ, ഒറ്റക്കെട്ടായി സീനിയര്‍ ടീം

ലഖ്‌നൗ: പ്രിയങ്ക ഗാന്ധി യുപി രാഷ്ട്രീയത്തില്‍ പുതിയ തന്ത്രമൊരുക്കുന്നു. സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനെതിരെയുള്ള കേസുകള്‍ വന്‍ പ്രതിഷേധമായി ആളിക്കത്തിയിരിക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വം ഒന്നടങ്കം പ്രിയങ്കയ്ക്ക് വേണ്ടി കളത്തിലിറങ്ങിയിരിക്കുകയാണ്. പ്രിയങ്ക മുന്നില്‍ കണ്ട ദേശീയ തന്ത്രം കൂടിയാണിത്. കോടതിയെ അടക്കം സമീപിക്കുന്നതിനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ വാഹനങ്ങള്‍ നല്‍കിയതിന് കേസെടുക്കാന്‍ വകുപ്പില്ലെന്നും നിയമവിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. രേഖകളില്‍ കൃത്രിമം കാണിച്ചെന്നുള്ള വാദം നില്‍ക്കുന്നില്ല.

പ്രിയങ്കയുടെ മാറ്റം

പ്രിയങ്കയുടെ മാറ്റം

പ്രിയങ്ക ബസ് വിവാദത്തില്‍ തനിക്ക് പറ്റിയ വീഴ്ച്ചകള്‍ കൂടി പരിഹരിക്കാനാണ് ലക്ഷ്യമിടുന്നത്. മായാവതിയുടെ നിരന്തരമായുള്ള വിമര്‍ശനത്തെ പൊളിക്കാന്‍ പ്രത്യേക ടീമിനെ തന്നെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. അതിന് മുമ്പ് പുതിയൊരു രാഷ്ട്രീയ നീക്കത്തിനാണ് പ്രിയങ്ക ഒരുങ്ങുന്നത്. ദളിത് രാഷ്ട്രീയത്തില്‍ യോഗിയെ വീഴ്ത്താനാണ് ശ്രമം. യോഗി ദളിത് വിരുദ്ധനാണെന്ന് അദ്ദേഹത്തിന്റെ സഖ്യകക്ഷികല്‍ പോലും ആരോപിച്ചിരുന്നു. അജയ് കുമാര്‍ ലല്ലുവിന്റെ അറസ്റ്റിനെ ആ രീതിയിലേക്ക് മാറ്റാന്‍ ഈ നീക്കം പ്രിയങ്കയെ സഹായിക്കും.

അണിനിരന്ന് കോണ്‍ഗ്രസ്

അണിനിരന്ന് കോണ്‍ഗ്രസ്

പ്രിയങ്ക പ്രതീക്ഷിച്ചതിനേക്കാള്‍ മുകളിലേക്ക് കോണ്‍ഗ്രസ് നേതൃത്വം ഉയര്‍ന്നിരിക്കുകയാണ്. അജയ് കുമാര്‍ ലല്ലുവിനെതിരെയുള്ള കേസുകള്‍ വ്യാജമാണെന്നും, രാഷ്ട്രീയപ്രേരിതമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. മെയ് 20ന് രണ്ട് തവണയാണ് ലല്ലുവിനെ അറസ്റ്റ് ചെയതത്. ആദ്യം അദ്ദേഹത്തെ ആഗ്ര കോടതി ജാമ്യം അനുവദിച്ച് പറഞ്ഞുവിട്ടിരുന്നു. എന്നാല്‍ പിന്നെയും ലഖ്‌നൗ പോലീസ് ഇല്ലാത്ത കേസിന്റെ പേരില്‍ അദ്ദേഹത്തെ ജയിലില്‍ അടച്ചെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

നിയമപോരാട്ടം കടുക്കും

നിയമപോരാട്ടം കടുക്കും

യോഗിയെ പൂട്ടാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇക്കാര്യം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേല്‍ സൂചിപ്പിക്കുകയും ചെയ്തു. ലല്ലുവിന് എല്ലാ നിയമസഹായവും നല്‍കുമെന്നും പട്ടേല്‍ പറഞ്ഞു. സ്വന്തം പരാജയം മറച്ചുവെക്കാന്‍ ജനാധിപത്യ വിരുദ്ധമായ കാര്യങ്ങളാണ് യോഗി ചെയ്യുന്നതെന്ന് അഹമ്മദ് പട്ടേല്‍ കുറ്റപ്പെടുത്തി. അതേസമയം നിയമപോരാട്ടത്തിലൂടെ യോഗി സര്‍ക്കാരിന്റെ ദളിത് വിരുദ്ധ നിലപാടിനെ പരസ്യമാക്കാനാണ് പ്രിയങ്ക ഒരുങ്ങുന്നത്.

കൗണ്ടര്‍ അറ്റാക്ക്

കൗണ്ടര്‍ അറ്റാക്ക്

പ്രിയങ്ക ഈ രീതിയില്‍ തിരിച്ചടിക്കുമെന്ന് യോഗി കരുതിയിരുന്നില്ല. ഓരോ മണ്ഡലത്തിലെയും പ്രശ്‌നങ്ങള്‍ നേരിട്ട് അറിഞ്ഞ് അവതരിപ്പിച്ച പ്രിയങ്ക യോഗിയെ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്. കിഴക്കന്‍, പടിഞ്ഞാറന്‍ യുപിയില്‍ ലല്ലുവിന്റെ വിഭാഗത്തിന് വലിയ സ്വാധീനമുണ്ട്. ദളിത് വോട്ടുകള്‍ ബിജെപി കുത്തകയായി കാണുന്നതാണ്. എന്നാല്‍ അതിഥി തൊഴിലാളി വിഷയത്തില്‍ ഇവര്‍ ഇടഞ്ഞിരിക്കുകയാണ്. ലല്ലുവിന്റെ അറസ്റ്റ് അന്യായമാണെന്ന് വിവിധ ദളിത് സംഘടനകളും പരോക്ഷമായി അംഗീകരിക്കുന്നു.

ട്വിറ്റര്‍ ബെഹന്‍ജി

ട്വിറ്റര്‍ ബെഹന്‍ജി

മായാവതിയെയും കോണ്‍ഗ്രസ് വെറുതെ വിട്ടിട്ടില്ല. ഉത്തര്‍പ്രദേശില്‍ അവരെ കാണാനില്ലെന്നും, വെറും ട്വിറ്റര്‍ ബെഹന്‍ജിയാണ് അവരെന്നും കോണ്‍ഗ്രസ് പരിഹസിച്ചു. ബിജെപിക്ക് വേണ്ടി പത്രക്കുറിപ്പ് ഇറക്കുന്നതാണ് ഇപ്പോള്‍ മായാവതിയുടെ പണി. കോണ്‍ഗ്രസും പ്രിയങ്കയും ചെയ്യുന്നത് അവരുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. 1989 മുതല്‍ കോണ്‍ഗ്രസ് യുപിയില്‍ ഭരണത്തിലില്ല. ഇത്രയും കാലം കൊണ്ട് സകലമാന കാര്യങ്ങളും വിറ്റുതുലച്ച മായാവതി കോണ്‍ഗ്രസിനെ ന്യായം പഠിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ആരാധാന മിശ്ര പറഞ്ഞു.

പടക്കളത്തിലിറങ്ങി പ്രിയങ്ക

പടക്കളത്തിലിറങ്ങി പ്രിയങ്ക

അതിഥി തൊഴിലാളികളെ മൂന്ന് തരത്തിലാക്കിയാണ് പ്രിയങ്ക തരംതിരിച്ചിരിക്കുന്നത്. ദരിദ്രര്‍, പിന്നോക്ക വിഭാഗക്കാര്‍, ഒബിസികള്‍. ഏറ്റവും പിന്നോക്കമുള്ളവര്‍ക്ക് കോണ്‍ഗ്രസ് നേരിട്ട് പണവും ഭക്ഷണവും നല്‍കുന്നുണ്ട്. പാര്‍പ്പിട സൗകര്യം ഒരുക്കാനും പ്രിയങ്ക നിര്‍ദേശിക്കുന്നുണ്ട്. യുപിയിലേക്ക് മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലേക്കും കുടുങ്ങി കിടക്കുന്നവരെ എത്തിക്കാനാണ് നീക്കം. അടുത്ത ദിവസം ദളിതുകളുമായും ഒബിസികളുമായും പ്രിയങ്ക കൂടിക്കാഴ്ച്ച നടത്തും. ഇതിനായി ഗ്രാമസഭകളും കോണ്‍ഗ്രസ് തയ്യാറാക്കും.

അണിനിരന്ന് സീനിയേഴ്‌സ്

അണിനിരന്ന് സീനിയേഴ്‌സ്

സീനിയര്‍ ടീം പ്രിയങ്കയ്‌ക്കൊപ്പം നിന്ന് രാഷ്ട്രീയ നീക്കം നടത്താന്‍ താല്‍പര്യപ്പെടുന്നുണ്ട്. അതാണ് അഹമ്മദ് പട്ടേലിന്റെ വരവ് സൂചിപ്പിക്കുന്നത്. അതേസമയം യോഗിയുടെ ഇമേജ് ഇടിഞ്ഞുപൊളിഞ്ഞ അവസ്ഥയിലാണ്. നിതീഷ് കുമാര്‍ കഴിഞ്ഞാല്‍ ഏറ്റവും മോശം മുഖ്യമന്ത്രി യോഗി ആദിത്യനാഥാണെന്ന് സര്‍വേകള്‍ സൂചിപ്പിക്കുന്നു. ബസ്സുകള്‍ വേണ്ടെന്ന വെച്ച യോഗിയുടെ തീരുമാനം പാളിയെന്നാണ് ഇവരുടെ പ്രതികരണം വ്യക്തമാക്കുന്നത്. തിരിച്ചെത്തുന്നവര്‍ക്ക് ബിജെപി സര്‍ക്കാരില്‍ നിന്ന് സുരക്ഷ ലഭിക്കുന്നില്ലെന്ന വാദം പ്രിയങ്ക ശക്തിപ്പെടുത്തിയിരിക്കുകയാണ്. ബിജെപി പ്രിയങ്കയെ ഭയപ്പെടുത്തുന്നതും ഇതേ കാരണം കൊണ്ടാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+