കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക ഗാന്ധി കരുതല്‍ തടങ്കലില്‍; ഉത്തര്‍പ്രദേശ് പോലീസിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക

Google Oneindia Malayalam News

Recommended Video

cmsvideo
യോഗിയുടെ പൊലീസ് രണ്ടും കല്‍പ്പിച്ച്

ലഖ്നൗ: ഭൂമിതര്‍ക്കത്തെ തുടുര്‍ന്നാണ്ടയ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പോലീസ് കരുതല്‍ കസ്റ്റഡിയില്‍ എടുത്തു. പ്രദേശത്തെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് പ്രിയങ്ക ഗാന്ധിയെ കരുതല്‍ കസ്റ്റഡിയില്‍ എടുത്തതെന്നാണ് മിര്‍സാര്‍പൂര്‍ പോലീസ് വ്യക്തമാക്കുന്നത്.

<strong> യദ്യൂരപ്പക്ക് നല്‍കിയത് 15 ദിവസം; കുമാരസ്വാമിക്ക് അര ദിവസം, ഗവര്‍ണ്ണര്‍ ബിജെപി ഏജന്‍റായെന്ന് കെസി</strong> യദ്യൂരപ്പക്ക് നല്‍കിയത് 15 ദിവസം; കുമാരസ്വാമിക്ക് അര ദിവസം, ഗവര്‍ണ്ണര്‍ ബിജെപി ഏജന്‍റായെന്ന് കെസി

ബുധനാഴ്ച്ച നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ വാരണാസിയില്‍ നിന്നും സോന്‍ഭദ്ര ഗ്രാമത്തിലേക്ക് പുറപ്പെട്ട പ്രിയങ്ക ഗാന്ധിയെ മുക്താര്‍പൂരില്‍ വെച്ച് പോലീസ് തടയുകയായിരുന്നു. തനിക്ക് മുന്നോട്ട് പോകണമെന്നും തന്നോടൊപ്പം നാലുപേരുണ്ടാവുമെന്നും പ്രിയങ്ക വ്യക്തമാക്കിയെങ്കിലും ജില്ലാ ഭരണകൂടം ഇവരെ തടയുകയും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം റോഡിരികില്‍ ഇരുന്ന് പ്രിയങ്ക ഗാന്ധി പ്രതിഷേധിച്ചു.

riyanka

കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ഒന്ന് കാണുകയും ആശ്വസിപ്പിക്കുകയും മാത്രമാണ് തന്റെ ആവശ്യം. ഒരു കരുണയുമില്ലാതെയാണ് അവരുടെ ഉറ്റവരെ കൊലപ്പെടുത്തിയത്. വെടിവെപ്പില്‍ പരുക്കേറ്റ 11 വയസുകാരനെ വരെ ഞാന്‍ അവിടെ കണ്ടു. പത്താളുകളാണ് കൊല്ലപ്പെട്ടത്. ഇപ്പോള്‍ എനിക്ക് ഇരകളുടെ കുടുംബത്തെ കാണണം. യാതൊരു കാരണവുമില്ലാതെ എന്നെ തടയുകയാണ്. ഏതു നിയമപ്രകാരമാണ് എന്നെ തടഞ്ഞുവെച്ചിരിക്കുന്നതെന്ന് ഭരണകൂടം വ്യക്തമാക്കണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

<strong>കോണ്‍ഗ്രസ് വാദങ്ങളുടെ മുനയൊടിച്ച് പാട്ടീല്‍; തന്നെ ബിജെപി തട്ടിക്കൊണ്ടുപോയതല്ല</strong>കോണ്‍ഗ്രസ് വാദങ്ങളുടെ മുനയൊടിച്ച് പാട്ടീല്‍; തന്നെ ബിജെപി തട്ടിക്കൊണ്ടുപോയതല്ല

ബുധനാഴ്ച്ചയുണ്ടായ സംഘര്‍ഷത്തില്‍ പത്ത് പേരാണ് മിര്‍സാപൂരില്‍ കൊല്ലപ്പെട്ടത്. 24 പേര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഗ്രാമത്തലവനായ ഇ കെ ദത്ത് എന്നയാള്‍ രണ്ട് വര്‍ഷം മുമ്പ് സോന്‍ഭാദ്രയില്‍ 36 ഏക്കര്‍ കൃഷിഭൂമി വാങ്ങിയിരുന്നു. ഈ ഭൂമി ഏറ്റെടുക്കാന്‍ ഇയാള്‍ എത്തിയപ്പോള്‍ ഗ്രാമീണര്‍ എതിര്‍ത്തതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. എതിര്‍ സ്വരം ഉയര്‍ത്തിയ ഗ്രാമീണര്‍ക്ക് നേരെ ഇകെ ദത്തിന്‍റെ ആളുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

English summary
priyanka gandhi detained; congress slams Uttar Pradesh police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X