Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിന് പകരക്കാരിയായി പ്രിയങ്ക ഗാന്ധിയില്ല

ദില്ലി: കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേയ്ക്ക് രാഹുലിന് പകരം പ്രിയങ്കാ ഗാന്ധി വരുന്നു എന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞതുമുതല്‍ പ്രചരിക്കുന്ന വാര്‍ത്തയാണ്. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാര രഹിതമാണെന്ന് പ്രിയങ്കാ ഗാന്ധി പ്രതികരിച്ചു.

നേതൃത്വത്തിലേക്കില്ലെന്നും അനാവശ്യ പ്രചാരണം അവസാനിപ്പിക്കണമെന്നും പ്രിയങ്കാ ഗാന്ധി അഭ്യര്‍ത്ഥിച്ചു. രാഹുലിന് പകരക്കാരിയാകാന്‍ തനിക്ക് കഴിയില്ലെന്നും പ്രിയങ്ക വ്യക്തമാക്കി.

priyanka-rahul-gandhi

പ്രിയങ്കയെ നേതൃസ്ഥാനത്തെത്തിച്ച് നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് ഈ ആവശ്യവുമായി മുന്നോട്ട് വന്നതും. ഇതോടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ചുമതലയേല്‍ക്കുമെന്നും വാര്‍ത്തകള്‍ വന്നു.

ഇതിനെതിരെയാണ് ഇപ്പോള്‍ പ്രിയങ്ക പ്രതികരിച്ചിരിക്കുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനമോ ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനമോ പ്രിയങ്കയ്ക്ക് നല്‍കണമെന്നാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നോതാക്കളുടെ അഭിപ്രായം.

ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പ്രിയങ്കയുടേതാണെന്നും നേതാക്കള്‍ സൂചന നല്‍കിയിരുന്നു. എന്തായാലും ഈ വിഷയത്തില്‍ പ്രിയങ്ക നിലപാട് വ്യക്തമാക്കിയതോടെ അക്കാര്യത്തില്‍ തീരുമാനമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+