• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യോഗിയോട് കൊമ്പുകോര്‍ത്ത് പ്രിയങ്ക, അടിമുടി ചോദ്യങ്ങള്‍, ഉത്തരമില്ല, ലോക്കല്‍ സ്റ്റാറായി മുന്നോട്ട്!!

ലഖ്‌നൗ: പ്രിയങ്ക ഗാന്ധിയുടെ തുടര്‍ ചോദ്യങ്ങള്‍ യോഗി ആദിത്യനാഥിനെ വീണ്ടും പ്രതിരോധത്തിലാക്കുന്നു. രാജ്യത്തെ ഏറ്റവും മോശം കോവിഡ് പ്രതിരോധമാണ് യുപി സര്‍ക്കാര്‍ ഒരുക്കിയതെന്ന പ്രിയങ്കയുടെ ആരോപണത്തിനെതിരെ പിടിച്ച് നില്‍ക്കാനായി യോഗിയും കളത്തില്‍ ഇറങ്ങിയിരിക്കുകയാണ്. എന്നാല്‍ അടിമുടി യോഗിയെ പൂട്ടിയ ചോദ്യങ്ങള്‍ പിന്നാലെ വന്നത്. എന്താണ് യോഗിയുടെ തൊഴിലാളി നയത്തില്‍ അടക്കമുള്ള പ്ലാനെന്ന് പ്രിയങ്ക ചോദിക്കുന്നു. കോണ്‍ഗ്രസിലെ യുവതുര്‍ക്കികളുടെ വമ്പന്‍ ടീമും ബിജെപി പല തരത്തില്‍ പൂട്ടാനായി പ്രിയങ്ക കളത്തിലിറക്കി കഴിഞ്ഞു. ലോക്കല്‍ സ്റ്റാറായിട്ടാണ് പ്രിയങ്കയുടെ കുതിപ്പ്.

യോഗിയോട് കൊമ്പുകോര്‍ക്കല്‍

യോഗിയോട് കൊമ്പുകോര്‍ക്കല്‍

യോഗിയോട് പരസ്യമായി കൊമ്പുകോര്‍ത്തിരിക്കുകയാണ് പ്രിയങ്ക. ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന പ്രതിപക്ഷമെന്ന ഇമേജാണ് ഇതിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. കോവിഡിലെ യഥാര്‍ത്ഥ കണക്കുകള്‍ യോഗി മറച്ചുവെക്കുകയാണെന്ന് പ്രിയങ്ക പറയുന്നു. അതിനായി തെളിവുകളും നിരത്തുന്നുണ്ട്. ഉപമുഖ്യമന്ത്രിയടക്കം ഇതിനെ പ്രതിരോധിക്കാന്‍ ഇറങ്ങിയതും പ്രിയങ്കയുടെ നീക്കം വിജയിച്ചത് കൊണ്ടാണ്. പുതിയ തൊഴില്‍ നിയമം അടക്കം പിന്‍വലിക്കേണ്ടത് വന്നത് പ്രിയങ്കയുടെ ഈ ഇടപെടല്‍ കൊണ്ടാണ്.

ബിജെപിയിലും പിന്തുണ

ബിജെപിയിലും പിന്തുണ

ബിജെപിയില്‍ യോഗി ആദിത്യനാഥിന്റെ ധാര്‍ഷ്ട്യം നിറഞ്ഞ സമീപനത്തോട് എതിര്‍പ്പുള്ളവര്‍ നിരവധിയാണ്. കേന്ദ്ര നിര്‍ദേശങ്ങളും പലതും അംഗീകരിക്കാനുള്ള ബുദ്ധിമുട്ടും യോഗിയെ അപ്രിയങ്കരനാക്കുന്നുണ്ട്. എന്‍ഡിഎയില്‍ നിതീഷ് കുമാര്‍ പ്രിയങ്കയെ തുറന്ന് പിന്തുണയ്ക്കുന്നുണ്ട്. സ്മൃതി ഇറാനിയോ നിര്‍മലാ സീതാരാമനോ തുടര്‍ച്ചയായി പ്രിയങ്കയെ ആക്രമിക്കാതിരിക്കുന്നത് കാരണം ഇതാണ്. അമേഠിയില്‍ യോഗിയുടെ പിന്തുണ കാര്യമായി കിട്ടുന്നില്ലെന്ന പരാതിയും സ്മൃതിക്കുണ്ട്.

അടിമുടി പൊളിച്ചെഴുത്ത്

അടിമുടി പൊളിച്ചെഴുത്ത്

ഗാന്ധി കോട്ട തിരിച്ചുപിടിക്കുന്നതിനും ഈ അവസരം പ്രിയങ്ക ഉപയോഗിക്കുന്നുണ്ട്. സ്മൃതി ഇറാനിക്കെതിരെയുള്ള പോസ്റ്റര്‍ പ്രചാരണം ഇതിന്റെ തുടക്കമാണ്. ലോക്ഡൗണ്‍ കാലത്ത് അമേഠിയിലെ നിരവധി പേര്‍ സ്മൃതി ഇറാനിയുടെ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ സജീവമായിരുന്നില്ല. അവശ്യ സര്‍വീസുകള്‍ അടക്കം അമേഠിയില്‍ ലഭ്യമായിട്ടില്ല. ഇതെല്ലാം പ്രിയങ്കയും രാഹുലും ചേര്‍ന്നാണ് പരിഹരിച്ചത്. അമേഠിയില്‍ നിന്നുള്ളവര്‍ വിവിധ ഇടങ്ങളില്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെ നാട്ടിലെത്തിക്കണമെന്ന് സ്മൃതി യോഗിയോട് സൂചിപ്പിച്ചെങ്കിലും അദ്ദേഹം അത് തള്ളുകയായിരുന്നു.

യുവടീമിന്റെ കുതിപ്പ്

യുവടീമിന്റെ കുതിപ്പ്

സീനിയര്‍ ടീമിനെ മൊത്തത്തില്‍ പ്രിയങ്ക തഴഞ്ഞിരിക്കുകയാണ്. ഇടവും വലവും രണ്ട് പേരാണ് ഉള്ളത്. സന്ദീപ് സിംഗ് സംഘടനാ കാര്യങ്ങള്‍ നോക്കുമ്പോള്‍ ജിതിന്‍ പ്രസാദ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെയാണ് ഏകോപിപ്പിക്കുന്നത്. ആര്‍പിഎന്‍ സിംഗുമായുള്ള പിണക്കവും പ്രിയങ്ക മറന്നേക്കും. യോഗിയെ മൂന്ന് രീതിയില്‍ നേരിടാനാണ് നീക്കം. ഒന്ന് കോവിഡ് രൂക്ഷമായതില്‍. രണ്ട് അതിഥി തൊഴിലാളി വിഷയത്തില്‍. മൂന്ന് ഇവരെ എങ്ങനെ പുനരധിവസിപ്പിക്കും എന്ന കാര്യത്തില്‍. ബിജെപിക്ക് മറുപടിയോ വ്യക്തതയോ ഇല്ലാത്ത കാര്യമാണിത്.

ലോക്കല്‍ സ്റ്റാര്‍

ലോക്കല്‍ സ്റ്റാര്‍

പ്രിയങ്ക പ്രാദേശിക തലത്തിലെ സ്റ്റാറായി മാറിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ യുപി ഘടകം പത്ത് കൊല്ലത്തിന് ശേഷം ജനകീയ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയതും ഇതിന്റെ ലക്ഷണമാണ്. പ്രിയങ്കയുടെ ഇടപെടല്‍ ശരിക്കും അഖിലേഷ് യാദവിനെ കൂടുതല്‍ അമ്പരിപ്പിച്ചിരിക്കുകയാണ്. കടുത്ത ശത്രുവായി കോണ്‍ഗ്രസ് ബിഎസ്പി കോട്ടകളിലേക്ക് കടന്ന് വന്നു എന്നാണ് വിലയിരുത്തല്‍. പാര്‍ട്ടിയിലെ പടലപിണക്കം മറികടന്ന് സ്വന്തം കോട്ട സംരക്ഷിക്കാനുള്ള ഓട്ടത്തിലാണ് അഖിലേഷ്. ഇല്ലെങ്കില്‍ ചെറുകിട പാര്‍ട്ടിയായി ഇവര്‍ക്കിടയില്‍ വീണ് പോകുമെന്ന് അഖിലേഷ് പറയുന്നു. പ്രിയങ്കയുടെ എല്ലാ നീക്കങ്ങളും വിജയിച്ചെന്ന് സമാജ് വാദി പാര്‍ട്ടിയും സമ്മതിക്കുന്നു.

അവരെ ഗൗനിക്കുന്നില്ല

അവരെ ഗൗനിക്കുന്നില്ല

യോഗി പരമാവധി പ്രിയങ്കയെ തള്ളിക്കളയുകയാണ് ചെയ്യുന്നത്. എന്നാല്‍ കാര്യം ഗൗരവമേറിയതാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. ട്വിറ്റര്‍ രാഷ്ട്രീയക്കാരിയെന്നാണ് പ്രിയങ്കയെ യോഗി വിളിച്ചിരിക്കുന്നത്. അതിഥി തൊഴിലാളികള്‍ക്കായി പ്രിയങ്ക ഒന്നും ചെയ്തില്ലെന്ന് യോഗി പറഞ്ഞു. മുഖ്യമന്ത്രി പറയുന്നത്‌പോലെയല്ല യുപിയിലെ സാഹചര്യമെന്ന് പ്രിയങ്ക തിരിച്ചടിച്ചു. കള്ളം പറഞ്ഞ് യുപിയെ മോഡലാക്കുകയാണ് അദ്ദേഹം. രോഗികള്‍ വര്‍ധിക്കുന്നു. ക്വാറന്റൈന്‍ സെന്ററുകളില്‍ എന്ത് നിലവാരമാണ് ഉള്ളതെന്നും പ്രിയങ്ക ചോദിക്കുന്നു.

അണിനിരന്ന് കോണ്‍ഗ്രസ്

അണിനിരന്ന് കോണ്‍ഗ്രസ്

പ്രിയങ്കയ്ക്ക് പിന്നില്‍ അണിനിരന്നിരിക്കുകയാണ് കോണ്‍ഗ്രസ്. യോഗിയെ നേരിടാന്‍ ഒറ്റക്കെട്ടായ സമീപനം വേണമെന്നാണ് പ്രിയങ്കയുടെ നിലപാട്. സീനിയേഴ്‌സിന് കോവിഡ് വിദഗ്ധ സമിതിയില്‍ ഇടംനല്‍കും. അതേസമയം യുപിയിലെ ക്വാറന്റൈന്‍ സെന്ററുകളുടെ വീഡിയോകള്‍ പരക്കെ ഷെയര്‍ ചെയ്യുന്നുണ്ട് പ്രിയങ്ക. രോഗികള്‍ ഇതിനെതിരെ പ്രതിഷേധിക്കുന്നതും വീഡിയോയിലുണ്ട്. ഇതോടൊപ്പം യുപിയില്‍ നിന്നുള്ള അന്യസംസ്ഥാന തൊഴിലാളികളാണ് ഏറ്റവും കഷ്ടപ്പാട് അനുഭവിക്കുന്നതെന്ന അനുഭവക്കുറിപ്പുകളും പ്രിയങ്കയുടെ ടീം ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. പ്രിയങ്കയുടെ കൗണ്ടര്‍ അറ്റാക്ക് യോഗിയെ ശരിക്കും പൂട്ടിയിരിക്കുകയാണ്.

English summary
priyanka gandhi engage in verbal war with yogi adityanath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more