Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുപ്പ് ഫണ്ടുകള്‍ കുതിക്കുന്നു.... പ്രിയങ്കയുടെ വരവ് പാര്‍ട്ടിക്ക് ഗുണകരം!!

Recommended Video

cmsvideo
    ഇലക്ഷന് ഫണ്ട് കോൺഗ്രസിലേക്ക് ഒഴുകുന്നു

    ദില്ലി: കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പ് ഫണ്ടിന്റെ അഭാവം അടുത്ത കാലത്തായി രൂക്ഷമായിരുന്നു. നിത്യേനയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് പാര്‍ട്ടിയെ പിന്നോട്ടടിച്ചിരുന്ന ഘടകമായിരുന്നു. എന്നാല്‍ മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പാര്‍ട്ടിക്ക് ഗുണകരമായിരിക്കുകയാണ്. കോര്‍പ്പറേറ്റുകളും മറ്റ് തരത്തില്‍ വന്നിരുന്ന ഫണ്ടുകളും ഇപ്പോള്‍ കോണ്‍ഗ്രസിലേക്ക് കുതിക്കുകയാണ്. കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ പാര്‍ട്ടിയില്‍ വന്‍ മാറ്റമാണ് ഇത് കൊണ്ടുവന്നിരിക്കുന്നത്.

    അതേസമയം പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്നുള്ള നേതൃത്വമാണ് ഇപ്പോഴത്തെ കുതിപ്പിന് കാരണമെന്നാണ് സര്‍വേകളും രാഷ്ട്രീയ വിദഗ്ദരും ഒരുപോലെ പറയുന്നത്. പാര്‍ട്ടിയുടെ കെട്ടുറപ്പ് ഇതോടെ ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സാധിച്ചിരിക്കുകയാണ്. ചില സംസ്ഥാനങ്ങളില്‍ ബിജെപിയേക്കാള്‍ വലിയ ഫണ്ടുകള്‍ കോണ്‍ഗ്രസിനെ തേടി വരുന്നുണ്ട്. അതുകൊണ്ട് പോരാട്ടം ശക്തിപ്പെടുമെന്നാണ് കോണ്‍ഗ്രസ് സൂചിപ്പിക്കുന്നത്.

    കോണ്‍ഗ്രസിന്റെ തിരിച്ചുവരവ്

    കോണ്‍ഗ്രസിന്റെ തിരിച്ചുവരവ്

    പലയിടത്തും ആശയങ്ങളുടെയും നേതാക്കളുടെയും അഭാവം കാരണമാണ് കോണ്‍ഗ്രസ് തകര്‍ന്നു പോയത്. ഇത് കോര്‍പ്പറേറ്റുകള്‍ അടക്കമുള്ളവര്‍ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ മൂന്ന് സംസ്ഥാനങ്ങളില്‍ അപ്രതീക്ഷിതമായി അധികാരം പിടിച്ചതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുമായി നേരിട്ട് നിരവധി കോര്‍പ്പറേറ്റുകളും ചെറുകിട വ്യാപാരികളും ചര്‍ച്ച നടത്തി കഴിഞ്ഞു. ഇവരുമായുള്ള കൂടിക്കാഴ്ച്ച മികച്ച രീതിയില്‍ മുന്നോട്ട് പോയതോടെ രാഹുല്‍ വിശ്വാസ്യത നേടുകയായിരുന്നു.

    എന്തൊക്കെ വാഗ്ദാനം

    എന്തൊക്കെ വാഗ്ദാനം

    രാജ്യത്തെ ഇടത്തരം കമ്പനികള്‍ പലതും തകര്‍ച്ചയുടെ വക്കിലാണ്. ഇവരെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്ന് രാഹുല്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. പ്രധാനമായും ജിഎസ്ടിയില്‍ നട്ടംതിരിയുന്ന കമ്പനികള്‍ക്കുള്ള ആശ്വാസവും രാഹുലില്‍ നിന്നുണ്ടായിട്ടുണ്ട്. ജിഎസ്ടി പുതുക്കുമെന്നാണ് രാഹുലിന്റെ പ്രഖ്യാപനം. ഇതുവഴി ആഢംബര വസ്തുക്കളെ മാത്രം ഉയര്‍ന്ന സ്ലാബിലേക്ക് മാറ്റാനുള്ള വഴിയാണ് രാഹുല്‍ അവതരിപ്പിച്ചത്. ഇതിന് മികച്ച പിന്തുണയാണ് ഗ്രാമീണ വ്യാപാര മേഖലയില്‍ നിന്ന് ലഭിച്ചത്.

    ഫണ്ടുകളുടെ വരവ്

    ഫണ്ടുകളുടെ വരവ്

    കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയ മൂന്ന് സംസ്ഥാനങ്ങളില്‍ കര്‍ഷക വായ്പ എഴുതി തള്ളിയതോടെയാണ് കോര്‍പ്പറേറ്റുകള്‍ രാഹുലില്‍ വിശ്വാസമര്‍പ്പിക്കാന്‍ തുടങ്ങി. തുടര്‍ന്ന് മികച്ച രീതിയില്‍ പാര്‍ട്ടിയിലേക്ക് ഫണ്ടുകള്‍ വരാന്‍ തുടങ്ങിയിട്ടുണ്ട്. രാഹുല്‍ തന്റെ ടെക്‌നിക്കല്‍ ടീമിനെയും പൊളിറ്റിക്കല്‍ ടീമിനെയും കോര്‍പ്പറേറ്റ് മേഖലയിലെ പ്രതിസന്ധികള്‍ പഠിക്കാന്‍ നിയോഗിച്ചിട്ടുണ്ട്. അതേസമയം ചെറുകിട വ്യാപാരികളും കര്‍ഷകരും ചേര്‍ന്നുള്ള വ്യാപാരമേഖലയെ ഉയര്‍ത്തി കൊണ്ടുവരുമെന്ന് രാഹുല്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

    പ്രിയങ്കയുടെ വരവ്

    പ്രിയങ്കയുടെ വരവ്

    പ്രിയങ്കയുടെ വരവ് വിദേശത്ത് നിന്നുള്ള ഇന്ത്യന്‍ സഹായം ലഭ്യമാക്കുന്നതിന് പാര്‍ട്ടിയെ സഹായിച്ചിട്ടുണ്ട്. അമേരിക്കന്‍ ഫോറിന്‍ പോളിസി മാഗസിനാണ് ഇക്കാര്യം ആദ്യം പുറത്തുവിട്ടത്. വിദേശ ഇന്ത്യക്കാരില്‍ പ്രിയങ്കയ്ക്ക് വലിയ സ്വാധീനമുണ്ടെന്നാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. പ്രിയങ്ക ഇത്തവണ മത്സരിക്കുകയില്ലെന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. പകരം പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കാനാണ് അവര്‍ ഇറങ്ങുന്നത്. വിദേശത്ത് നിന്ന് കഴിഞ്ഞ തവണ ഏറ്റവുമധികം സംഭാവന ലഭിച്ച പാര്‍ട്ടി ബിജെപിയായിരുന്നു.

    ഗുണം ഇങ്ങനെ

    ഗുണം ഇങ്ങനെ

    ബിജെപിയുടെ പ്രചാരണത്തെ സോഷ്യല്‍ മീഡിയ വഴി, ഹൈടക്കെ് നീക്കങ്ങള്‍ വഴിയുമാണ് കോണ്‍ഗ്രസ് പൊളിക്കുന്നത്. രാഹുലിന്റെ ഓരോ റാലിയും നടക്കുമ്പോള്‍, ആ തെരുവില്‍ നിറയെ ടിവി കവറേജ് ഒരുക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇതിലൂടെ പാര്‍ട്ടിയുടെ ഇമേജ് വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഓരോ സുപ്രധാന പോക്കറ്റുകളിലും രാഹുലിന് പകരക്കാരനില്ല, എന്ന നിലയിലേക്ക് രാഷ്ട്രീയ മേഖലയെ കൊണ്ടുവരാനുള്ള ശ്രമമാണ്. ബിജെപിയെ പ്രതിരോധത്തിലാക്കാന്‍ ഇതു സഹായിക്കും.

    പ്രിയങ്കയുടെ സ്‌പെഷ്യല്‍ ടീം

    പ്രിയങ്കയുടെ സ്‌പെഷ്യല്‍ ടീം

    കോണ്‍ഗ്രസിന്റെ ഫണ്ടുകള്‍ സോഷ്യല്‍ മീഡിയയിലേക്കും മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലേക്കും പോകുന്നുണ്ടെന്ന് ഉറപ്പിക്കേണ്ട ബാധ്യത പ്രിയങ്കയുടെ ടീമിനാണ്. ഇവര്‍ നിരവധി പ്രമുഖരുമായി ചര്‍ച്ച നടത്തുന്നുണ്ട്. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ പ്രചാരണം ശക്തമായത് മികച്ച ഫണ്ടിന്റെ അടിസ്ഥാനത്തിലാണ്. ബിജെപി മുന്‍തൂക്കം നേടുന്ന മേഖലകളിലെല്ലാം പ്രമുഖ കമ്പനികള്‍ കോണ്‍ഗ്രസിനെ പിന്തുണച്ചിട്ടുണ്ട്. മോദിയുടെ വീരനായക പരിവേഷം ബിസിനസ് മേഖലയില്‍ കുറച്ചുകൊണ്ടുവരാന്‍ പ്രമുഖ കമ്പനികളും ശ്രമിക്കുന്നുണ്ട്.

    നേതൃത്വം ശക്തം

    നേതൃത്വം ശക്തം

    കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധിയും തൊട്ടുപിന്നാലെ പ്രിയങ്കാ ഗാന്ധിയും എത്തിയതാണ് സാമ്പത്തികമായി ശക്തിപ്പെടാന്‍ കാരണം. രാഹുലിന്റെ ടീം പാര്‍ട്ടിയുടെ നിലപാടുകളും നടപടികളും എന്താകുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചതും പാര്‍ട്ടിക്ക് ഗുണം ചെയ്‌തെന്നാണ് വിലയിരുത്തല്‍. ബിജെപിക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്ന 100 സീറ്റുകളില്‍ രാഹുല്‍ നേതാവെന്ന നിലയില്‍ കരുത്താര്‍ജിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെങ്കിലും ഈ മണ്ഡലങ്ങളില്‍ രാഹുലിന്റെ ശക്തിയാണ് പ്രകടമാകുക. മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ മുന്നൊരുക്കങ്ങള്‍ ശക്തമായി മുന്നോട്ട് പോകുന്നുണ്ട്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, എന്നിവയാണ് സംസ്ഥാനങ്ങള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+