കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് പ്രിയങ്കയുടെ തീപ്പൊരി മറുപടി.... പൂട്ടിടുമെന്ന് യോഗി, കേസ്, ജയിലില്‍ അടയ്ക്കും, കൂസലില്ല!

Google Oneindia Malayalam News

ലഖ്‌നൗ: പ്രിയങ്ക ഗാന്ധി യുപിയില്‍ പോരാട്ടം കടുപ്പിക്കുന്ന സാഹചര്യത്തില്‍ നിലപാട് കടുപ്പിച്ച് യോഗി സര്‍ക്കാര്‍. അവരെ ജയിലില്‍ അടയ്ക്കുമെന്ന തരത്തില്‍ വരെ ഭീഷണി ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ നിലപാടില്‍ ഒരടി പിന്നോട്ടില്ലെന്ന് സൂചിപ്പിച്ചിരിക്കുകയാണ് പ്രിയങ്ക. യോഗി ആദിത്യനാഥിന്റെ അഭിമാനമായ ആഗ്ര മോഡലിനെ ഒരിക്കല്‍ കൂടി പൊളിച്ചടുക്കിയാണ് പ്രിയങ്കയുടെ മറുപടി. യോഗിക്കെതിരെ പോല്‍ ഖോല്‍ ക്യാമ്പയിന്‍ ആരംഭിച്ചത് ബിജെപിയെ സമ്മര്‍ദത്തിലാക്കുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

Recommended Video

cmsvideo
‘Take whatever action you want to’: Priyanka Gandhi dares UP govt | Oneindia Malayalam
പ്രിയങ്കയെ പറപ്പിക്കും

പ്രിയങ്കയെ പറപ്പിക്കും

പ്രിയങ്കയെ യുപിയില്‍ നിന്ന് ഓടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ആഗ്രയുടെ ജില്ലാ മജിസ്‌ട്രേറ്റ് പ്രിയങ്കയ്ക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്. ആഗ്ര മോഡലിനെ കുറിച്ച് വിമര്‍ശിച്ചതാണ് പ്രകോപിപ്പിച്ചത്. കോവിഡ് മരണത്തില്‍ പ്രിയങ്ക പറഞ്ഞ കാര്യങ്ങള്‍ വ്യാജമാണെന്നും തിരുത്തണമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കും. ബിജെപിയുടെ ജില്ലാ തല നേതാവ് പോലീസിനെ സമീപിച്ച് പരാതിയും നല്‍കിയിട്ടുണ്ട്. പ്രിയങ്ക പക്ഷേ തിരുത്താന്‍ തയ്യാറല്ല.

മൂന്നാമത്തെ നേതാവ്

മൂന്നാമത്തെ നേതാവ്

യുപി കോണ്‍ഗ്രസിലെ മൂന്നാമത്തെ പ്രമുഖ നേതാവാണ് ഗുരുതരമായ കേസ് നേരിടുന്നത്. ആദ്യം സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവായിരുന്നു. പ്രിയങ്കയുടെ പ്രൈവറ്റ് സെക്രട്ടറിയായ സന്ദീപ് സിംഗിന്റെ പേരിലായിരുന്നു അടുത്ത കേസ്. ഇത് രണ്ടും അതിഥി തൊഴിലാളികള്‍ക്കായുള്ള ബസിന്റെ രേഖകളില്‍ കൃത്രിമം കാണിച്ചെന്നുള്ള കള്ളക്കേസായിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയങ്കയ്‌ക്കെതിരെ കേസ് വന്നിരിക്കുന്നത്. കോണ്‍ഗ്രസ് നിലപാട് കടുപ്പിച്ച് തിരിച്ചടിക്കാനാണ് ഒരുങ്ങുന്നത്.

ബിജെപി പറയുന്നത്

ബിജെപി പറയുന്നത്

ബിജെപിയുടെ കിസാന്‍ മോര്‍ച്ച ജില്ലാ യൂണിറ്റ് ഉപാധ്യക്ഷന്‍ ഗോവിന്ദ് ചാഹറാണ് പ്രിയങ്കയ്‌ക്കെതിരെ പരാതി നല്‍കിയത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു എന്നാണ് ഇതില്‍ ആരോപിക്കുന്നത്. ജനങ്ങള്‍ പലരും ഭയപ്പെട്ടിരിക്കുകയാണ്. സംസ്ഥാന-ജില്ലാ ഭരണകൂടങ്ങളെ താറടിച്ച് കാണിക്കാനാണ് പ്രിയങ്കയുടെ ശ്രമമെന്നും ചാഹര്‍ ആരോപിക്കുന്നു. അതേസമയം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

പ്രിയങ്കയ്‌ക്കെതിരെ ഭീഷണി

പ്രിയങ്കയ്‌ക്കെതിരെ ഭീഷണി

യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പ്രിയങ്കയ്‌ക്കെതിരെ ഭീഷണി മുഴക്കിയിരിക്കുകയാണ്. ആഗ്ര ജില്ലാ മജിസ്‌ട്രേറ്റ് അയച്ച നോട്ടീസിന് അവര്‍ മറുപടി നല്‍കിയിട്ടില്ലെങ്കില്‍ ജയിലിലാക്കുമെന്നാണ് മൗര്യയുടെ വാദം. ആഗ്രയിലെ മരണനിരക്കില്‍ അവര്‍ പറഞ്ഞതെല്ലാം നുണയാണ്. വിലകുറഞ്ഞ രാഷ്ട്രീയമാണ് അവര്‍ കളിക്കുന്നത്. നേരത്തെ ബസ് രാഷ്ട്രീയത്തില്‍ അറസ്റ്റിലായ അജയ് കുമാര്‍ ലല്ലുവിനെ ജയിലില്‍ വന്ന് കാണാന്‍ പോലും പ്രിയങ്ക തയ്യാറായില്ലെന്നും മൗര്യ പറഞ്ഞു.

ചുട്ടമറുപടിയുമായി പ്രിയങ്ക

ചുട്ടമറുപടിയുമായി പ്രിയങ്ക

ആഗ്രയിലെ മരണനിരക്ക് എല്ലാവരെയും ഭയപ്പെടുത്തുന്നു. ഓരോ 15 പേരിലും ഒരാള്‍ വീതം മരിക്കുന്നു. 48 മണിക്കൂറില്‍ 28 പേര്‍ മരിച്ചു. മുഖ്യമന്ത്രി വിശദമായ അന്വേഷണം നടത്തണം. മുംബൈയിലേക്കാളും ദില്ലിയേക്കാളും മരണനിരക്ക് കൂടുതലാണെന്നും പ്രിയങ്ക പറഞ്ഞു. ജില്ലാ മജിസ്‌ട്രേറ്റിനുള്ള മറുപടി ഇങ്ങനെ- ഒരു ഓഫീസര്‍ പ്രശ്‌നം എന്താണെന്ന് പഠിച്ച് കൂടുതല്‍ നല്ല സൗകര്യങ്ങളാണ് ഒരുക്കേണ്ടത്. അല്ലാതെ മറ്റുള്ളവരെ പഴിചാരുകയല്ലെന്നും പ്രിയങ്ക പറഞ്ഞു.

യോഗിയുടെ കത്ത്

യോഗിയുടെ കത്ത്

യോഗിയുടെ കത്ത് ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. ആഗ്രയിലെ മരണനിരക്കില്‍ അസംതൃപ്തി അറിയിച്ചുള്ള കത്താണിത്. പ്രിയങ്ക അടക്കം ഇത് ആഘോഷമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി നേതാവ് ആരാധന മിശ്ര ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പറഞ്ഞതാണ് ശരിയായിരിക്കുന്നത്, സര്‍ക്കാര്‍ ഇത്രയും കാലം യഥാര്‍ത്ഥ മരണനിരക്കുകള്‍ മറച്ചുവെക്കാനാണ് ശ്രമിച്ചതെന്നും ആരാധന പറഞ്ഞു. ഹിന്ദുസ്ഥാന്‍ ബിരാദാരി ഉപാധ്യക്ഷന്‍ വിശാല്‍ ശര്‍മ അത്തരത്തിലൊരു സംഭവമേ ഇല്ലെന്നാണ് അവര്‍ത്തിക്കുന്നത്.

അവസാനത്തെ ആണി

അവസാനത്തെ ആണി

ഇന്ധന വില വര്‍ധനവും ഇക്കൂട്ടത്തിലേക്ക് എടുത്തിട്ടിരിക്കുകയാണ് പ്രിയങ്ക. ബിജെപിയുടെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയാണ് പ്രിയങ്ക അടിച്ചിരിക്കുന്നത്. ജനങ്ങളുടെ പോക്കറ്റടിക്കുന്നതാണ് പ്രതിസന്ധി ഘട്ടത്തിലും സര്‍ക്കാരിന് താല്‍പര്യമുള്ള കാര്യമെന്ന് പ്രിയങ്ക ആരോപിച്ചു. യുപിയില്‍ ജനകീയ പ്രക്ഷോഭം ഇതിനെ നടത്തുമെന്ന് പ്രിയങ്ക പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങള്‍ ഈ കൊള്ളയെ അംഗീകരിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു. ജൂണ്‍ 29നാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. രാജ്യത്താകെയും പ്രക്ഷോഭം നടത്തുന്നുണ്ട്.

English summary
priyanka gandhi facing case from bjp, she have epic reply
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X