കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ സ്റ്റാറായി പ്രിയങ്ക.... 67 ലക്ഷം പേര്‍ക്ക് സഹായം, വിറച്ച് യോഗി, 22 കേസുകള്‍, ഭയമില്ല!!

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്ലാന്‍ പുതുക്കാനുള്ള പ്രിയങ്കയുടെ ആവശ്യം ഏറ്റെടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സംസ്ഥാനത്തെ ഓരോ ജില്ലയിലും കോണ്‍ഗ്രസ് യുവ സംഘടനകളുടെ സഹായത്തോടെ കുതിച്ച് കയറുകയാണ്. ബിജെപിയുടെ യുവജന സംഘടനകളേക്കാളും ജനപ്രീതിയാണ് ഇവര്‍ നേടുന്നത്. എന്നാല്‍ യോഗി ആദിത്യനാഥ് ഇതില്‍ ശരിക്കും വിറച്ചിരിക്കുകയാണ്. ഇതുവരെ 22 കേസുകളാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ എടുത്തിരിക്കുന്നത്. എന്തുകൊണ്ടാണ് ഈ കേസുകള്‍ എന്ന ചോദ്യത്തിന്, നിങ്ങള്‍ അന്യസംസ്ഥാന തൊഴിലാളികളെ സഹായിച്ചെന്നാണ് മറുപടി നല്‍കിയിരിക്കുന്നത്.

പ്രിയങ്കയുടെ മാസ് ഗെയിം

പ്രിയങ്കയുടെ മാസ് ഗെയിം

എല്ലാ ജില്ലകളിലും വന്‍ തോതിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉത്തര്‍പ്രദേശില്‍ സജീവമായിരിക്കുന്നത്. ഏത് സമയത്തും അന്യസംസ്ഥാന തൊഴിലാളികളെ സഹായിക്കണമെന്നാണ് പ്രിയങ്കയുടെ നിര്‍ദേശം. ഭക്ഷണസാധനങ്ങള്‍, റേഷന്‍, മരുന്നുകള്‍, ഭക്ഷണവും വെള്ളവും കോണ്‍ഗ്രസ് ഇവര്‍ക്കായി എത്തിച്ച് നല്‍കുന്നുണ്ട്. ഇവര്‍ക്കൊപ്പം നില്‍ക്കാന്‍ കുറച്ച് പ്രവര്‍ത്തകരെ തന്നെ പ്രിയങ്ക നിയോഗിച്ചിട്ടുണ്ട്. ഇവരുടെ പ്രശ്‌നങ്ങള്‍ പ്രിയങ്കയ്ക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. അമ്പരിപ്പിക്കുന്ന വിധത്തില്‍ യോഗിയുടെ ഇമേജ് താഴ്ന്നിരിക്കുകയാണ്.

മനുഷ്യത്വം ഇതാണ്

മനുഷ്യത്വം ഇതാണ്

60 ദിവസത്തിനുള്ളില്‍ കോണ്‍ഗ്രസ് 67 ലക്ഷം പേര്‍ക്കാണ് യുപിയില്‍ സഹായം ലഭ്യമാക്കിയിരിക്കുന്നത്. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, കോണ്‍ഗ്രസ് യുപിയിലെ വലിയ പാര്‍ട്ടിയല്ല എന്നതാണ്. ബിജെപി, സമാജ് വാദി പാര്‍ട്ടി, ബിഎസ്പി എന്നിവ കഴിഞ്ഞാല്‍ പോലും കോണ്‍ഗ്രസ് ഉണ്ടാകില്ല. പക്ഷേ വലിയ ഇംപാക്റ്റാണ് പ്രിയങ്കയുടെ ഇടപെടല്‍ ഉണ്ടാക്കിയത്. ഇത്രയും പേര്‍ക്ക് ബിജെപി പോലും സഹായം ലഭ്യമാക്കിയിട്ടില്ല. പ്രിയങ്കയുടെ വാക്കുകള്‍ സ്വീകരിച്ച പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് സാധ്യമാക്കിയിരിക്കുകയാണ്.

പ്രിയങ്കയുടെ സംയമനം

പ്രിയങ്കയുടെ സംയമനം

കോണ്‍ഗ്രസിന്റെ സേവനം വഴിതെറ്റിക്കാനുള്ള ശ്രമത്തിലാണ് യോഗി സര്‍ക്കാരെന്ന് പ്രിയങ്ക പറഞ്ഞു. ഞങ്ങളുടെ സംസ്ഥാന അധ്യക്ഷന്‍, പ്രവര്‍ത്തകര്‍ എല്ലാവരും ജയിലിലാണ്. 50000 പ്രവര്‍ത്തകരാണ് ഇതിനെതിരെ രംഗത്ത് വന്നത്. പക്ഷേ അവര്‍ സംയമനം പാലിച്ചു. ഞങ്ങളെ തകര്‍ക്കാന്‍ നോക്കുന്നവര്‍ ഒരു കാര്യം മറന്നുപോയി. ഇത് മഹാത്മാ ഗാന്ധിയുടെ പാര്‍ട്ടിയാണ്. സേവനമാണ് ഞങ്ങളുടെ മുഖമുദ്ര. ഭയം ഞങ്ങള്‍ക്ക് ഒരിക്കല്‍ പോലുമില്ലെന്നും പ്രിയങ്ക പറഞ്ഞു.

യോഗി ഭയത്തില്‍

യോഗി ഭയത്തില്‍

പ്രിയങ്കയുടെ പ്രവര്‍ത്തനത്തില്‍ യോഗി കടുത്ത ഭയത്തിലാണ്. ഒരൊറ്റ കോണ്‍ഗ്രസ് നേതാവിനെ പോലും വിടാതെ പൂട്ടിയിരിക്കുകയാണ് യോഗി. ഇവര്‍ അതിഥി തൊഴിലാളികളെ സഹായിച്ചു എന്നാണ് കേസിന് മറുപടി. ആര്‍എസ്എസ്, സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയുള്ള എന്‍ജിഒകള്‍ എന്നിവര്‍ ഇതേ പ്രവര്‍ത്തനം നടത്തുന്നുണ്ട്. ഇവര്‍ക്കെതിരെ ഒന്നും കേസില്ല. ഇതിനര്‍ത്ഥം ബിജെപി പകപോക്കുകയാണെന്ന് തന്നെയാണ്. പിന്നോക്ക വോട്ടുകള്‍ ചോര്‍ന്ന് പോകുന്നത് യോഗി തിരിച്ചറിഞ്ഞിട്ടുണ്ട്.

22 കേസുകള്‍

22 കേസുകള്‍

യുപിയില്‍ 60 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ 22 കേസുകളാണ് ചുമത്തിയിരിക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ അറസ്റ്റിലായത് കേട്ട് കേള്‍വി പോലുമില്ലാത്തതാണ്. യോഗിയുടെ വീട് ഉപരോധിക്കാനായിരുന്നു കോണ്‍ഗ്രസിന്റെ പ്ലാന്‍. പ്രിയങ്കയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവര്‍ ഒന്നടങ്കിയത്. ലഖ്‌നൗവിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ കൂടുതല്‍ കേസ് നേരിടുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി സന്ദീപ് സിംഗിനെതിരെ പോലും കേസുണ്ട്. പ്രിയങ്ക ഗാന്ധിക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. രാഷ്ട്രീയ വിഷയമായി ഇത് ഉയര്‍ത്തി കൊണ്ടുവരികയാണ് പ്രിയങ്ക.

ഉത്തരമില്ലാതെ യോഗി

ഉത്തരമില്ലാതെ യോഗി

എന്തിനാണ് ഇവര്‍ക്കെതിരെ കേസെടുത്തതെന്ന് യോഗി കൃത്യമായി പറയുന്നില്ല. അജയ് കുമാര്‍ ലല്ലുവിനെതിരെ വാഹനങ്ങളുടെ രേഖയില്‍ കൃത്രിമം കാണിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കോണ്‍ഗ്രസ് നല്‍കിയ പട്ടികയിലെ എല്ലാ വാഹനങ്ങളും ബസ് തന്നെയാണ്. ഇതിന് തെളിവ് സച്ചിന്‍ പൈലറ്റ് പുറത്തുവിട്ടതാണ്. മുന്‍ എംഎല്‍എമാരായ പങ്കജ് മാലിക്ക്, അനുഗ്രഹ് നാരായണ്‍ സിംഗ് എന്നിവരെയും യോഗി വെറുതെ വിട്ടിട്ടില്ല. അതേസമയം എതിര്‍പ്പുകള്‍ ഈ അവസരത്തില്‍ ഇല്ലാതാക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്.

ജനപ്രീതി ഇടിയുന്നു

ജനപ്രീതി ഇടിയുന്നു

യോഗിയുടെ ജനപ്രീതി ഇടിയുന്നു എന്നാണ് സര്‍വേകള്‍ കാണിക്കുന്നത്. ഭരണമികവില്‍ അദ്ദേഹത്തെ മുന്നോക്ക വിഭാഗം മാത്രമാണ് പിന്തുണയ്ക്കുന്നത്. ഇവര്‍ യുപിയില്‍ ധനികരെ പ്രതിനിധീകരിക്കുന്നവരാണ്. പ്രിയങ്ക ഏറ്റവും വലിയ വോട്ടുബാങ്കിനെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അത് പിന്നോക്ക-ഒബിസി വിഭാഗമാണ്. അതേസമയം അറസ്റ്റിലായ നേതാക്കളുടെ അഭിഭാഷകരെയോ കുടുംബാംഗങ്ങളെയോ കാണാന്‍ പോലും സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. അജയ് കുമാര്‍ ലല്ലുവിനും ഈ അനുഭവം ഉണ്ടായിരിക്കുന്നത്. യോഗിയുടെ വീഴ്ച്ചയില്‍ നിന്ന് കൃത്യമായ ഇടപെടലിലൂടെ നേട്ടം ഉണ്ടാക്കിയിരിക്കുകയാണ് പ്രിയങ്കയും കോണ്‍ഗ്രസും. ഇതിന്റെ ഫലം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഫലിക്കും. കൂടുതല്‍ പ്രവര്‍ത്തനത്തില്‍ കോണ്‍ഗ്രസ് ശ്രദ്ധിക്കേണ്ടി വരും.

സിന്ധ്യ വീഴും... കോണ്‍ഗ്രസിന്റെ എട്ടംഗ ടീം വരുന്നു, കമല്‍നാഥിന്റെ പ്ലാന്‍ മാറും, കോട്ട പൊളിയും!!സിന്ധ്യ വീഴും... കോണ്‍ഗ്രസിന്റെ എട്ടംഗ ടീം വരുന്നു, കമല്‍നാഥിന്റെ പ്ലാന്‍ മാറും, കോട്ട പൊളിയും!!

English summary
priyanka gandhi fireband politics a nightmare for yogi adityanath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X