കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക യാദവ പക്ഷത്തേക്ക്, യുപിയില്‍ അഖിലേഷിനൊപ്പം ചേരാന്‍ കോണ്‍ഗ്രസ്, ലക്ഷ്യം 3, ബിഎസ്പിയില്ല!!

Google Oneindia Malayalam News

ലഖ്‌നൗ: സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും പിണക്കങ്ങളെല്ലാം മറന്ന് ഒന്നിക്കാനുള്ള സാധ്യത ശക്താകുന്നു. പ്രിയങ്ക ഗാന്ധിയും അഖിലേഷ് യാദവും സമാന വിഷയങ്ങളുമായി ബിജെപി നേരിടാന്‍ ഇറങ്ങിയിട്ടുണ്ട്. അഖിലേഷിന്് നേരത്തെ തന്നെ വിശാല സഖ്യത്തോട് വലിയ യോജിപ്പുണ്ട്. അതുകൊണ്ട് ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ സജീവമാണ്. നിലവിലെ സാഹചര്യത്തില്‍ ബിജെപിയെ ഒറ്റയ്ക്ക് നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സാധിക്കില്ല. അതുകൊണ്ട് പ്രാദേശിക കക്ഷികളെ കൂട്ടുപിടിച്ചുള്ള വിശാല സഖ്യം സംസ്ഥാന തലത്തില്‍ നിന്ന് കൊണ്ടുവരാനുള്ള മാസ്റ്റര്‍ പ്ലാനാണിത്.

പ്രിയങ്കയുടെ ടാര്‍ഗറ്റ്

പ്രിയങ്കയുടെ ടാര്‍ഗറ്റ്

മിഷന്‍ 75 എന്ന പ്രിയങ്കയുടെ ടാര്‍ഗറ്റ് അസാധ്യമല്ല. പക്ഷേ പ്രവര്‍ത്തനം ശക്തമാക്കണമെന്ന് പ്രിയങ്കയ്ക്ക് അറിയാം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്നത് പ്രതിപക്ഷ ഐക്യത്തിലൂടെ മാത്രമേ ബിജെപിയെ വീഴ്ത്താന്‍ സാധിക്കൂ എന്നാണ്. അതിന് ബിജെപിയുടെ വോട്ടുബാങ്കിനെ പിളര്‍ത്തണം. ഒറ്റയ്ക്ക് ഒരു പാര്‍ട്ടിക്കും അത് സാധ്യമല്ല. കോണ്‍ഗ്രസും എസ്പിയും ചേര്‍ന്നാല്‍ വമ്പന്‍ ശക്തിക്കൊപ്പമുള്ള സപ്പോര്‍ട്ടിംഗ് ഘടകമെന്ന നിലയില്‍ കോണ്‍ഗ്രസ് സേഫാകും. അത് സഖ്യത്തിനും വലിയ ഗുണകരമാകും.

യോഗിയെ എങ്ങനെ വീഴ്ത്തും

യോഗിയെ എങ്ങനെ വീഴ്ത്തും

യോഗി ആദിത്യനാഥാണ് ബിജെപിയുടെ ഏറ്റവും വലിയ ബ്രാന്‍ഡ്. എങ്ങനെ താക്കൂര്‍ വോട്ടുകളെ ഭിന്നിക്കാന്‍ സാധിക്കുമെന്നതിനെ ആശ്രയിച്ചാണ് യോഗിയുടെ വീഴ്ച്ച. ഇത് ദീര്‍ഘകാലം കൊണ്ട് നേടിയെടുത്തതാണ്. ഇവരുടെ ഒരു പ്രശ്‌നം പ്രിയങ്ക അവതരിപ്പിക്കാനാണ് ഒരുങ്ങുന്നത്. ബ്രാഹ്മണരുടെ സമ്മര്‍ദം വര്‍ധിച്ചാല്‍ ഇവരെ ബിജെപി കൈവിടുമെന്ന പ്രചാരണം കോണ്‍ഗ്രസ് സജീവമാക്കിയിട്ടുണ്ട്. താക്കൂര്‍ മേഖലയുടെ വികസനത്തിന് എന്താണ് ബിജെപിയുടെ സംഭാവനയെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. മുഖ്യമന്ത്രിയുണ്ടെന്നല്ലാതെ യാതൊരു നേട്ടവും വേറെയില്ല.

മാസ്റ്റര്‍ ഗെയിം തുടങ്ങുന്നു

മാസ്റ്റര്‍ ഗെയിം തുടങ്ങുന്നു

പ്രിയങ്ക വളരെ കണക്കുകൂട്ടിയാണ് 75 സീറ്റ് എന്ന ടാര്‍ഗറ്റ് ഒരുക്കുന്നത്. മൂന്ന് വിഭാഗങ്ങളായി പാര്‍ട്ടിയെ തിരിച്ചു. ബ്രാഹ്മണര്‍, മുസ്ലീം, ദളിത് എന്നിങ്ങനെയാണ് ഇത്. ബ്രാഹ്മണരുടെ ഒരു വിഭാഗം വോട്ടുകള്‍ വന്നാല്‍ തന്നെ കോണ്‍ഗ്രസിന്റെ കുതിപ്പ് കാണാം. 35 സീറ്റോളം ഇത്തരത്തില്‍ മാറ്റി മറിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും. പല മേഖലകളിലും ബ്രാഹ്മണ നേതാക്കളുമായി ജിതിന്‍ പ്രസാദ അടക്കമുള്ളവര്‍ ശക്തമായ ചര്‍ച്ചയില്ല. ഇവര്‍ക്കിടയില്‍ സമവായ കൊണ്ടുവരാനാണ് നീക്കം. സഖ്യം വിജയിച്ചാല്‍ ഉപമുഖ്യമന്ത്രി ബ്രാഹ്മണ വിഭാഗത്തില്‍ നിന്നായിരിക്കും.

ദളിതുകളുടെ കോമ്പിനേഷന്‍

ദളിതുകളുടെ കോമ്പിനേഷന്‍

ദളിതുകളുടെ കോമ്പിനേഷനായി പ്രിയങ്ക അജയ് കുമാര്‍ ലല്ലുവിനെയാണ് ഉപയോഗിക്കുന്നത്. ഇതിലേക്ക് അഖിലേഷ് യാദവിന്റെ സഹായം കൂടി വരുന്നതോടെ 150 സീറ്റുകളില്‍ വിജയ കോമ്പിനേഷനുണ്ടാക്കാന്‍ പ്രിയങ്കയ്ക്ക് സാധിക്കും. ലല്ലുവിന് ദളിതുകള്‍ക്കിടയില്‍ വന്‍ ജനപ്രീതിയുണ്ട്. അദ്ദേഹത്തിന് ദളിത് മേഖലകളില്‍ ഗ്രാമസഭകള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. പ്രിയങ്ക ദളിത് നേതാവായി ചിത്രീകരിക്കുകയാണ് മറ്റൊരു ലക്ഷ്യം. അതിലുപരി അവരെ ബ്രാഹ്മണ നേതാവായി തന്നെ അവതരിപ്പിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

രാഹുല്‍ മോഡല്‍

രാഹുല്‍ മോഡല്‍

രാഹുല്‍ മോഡലിലുള്ള ത്രീഫേസ് തന്ത്രമാണ് കോണ്‍ഗ്രസ് അവതരിപ്പിക്കുന്നത്. അഖിലേഷ് വന്നാല്‍ യുപിയില്‍ പകുതിയോളം സീറ്റില്‍ വിജയസാധ്യത വര്‍ധിപ്പിക്കാന്‍ സഖ്യത്തിന് സാധിക്കും. അതാണ് പ്രിയങ്കയ്ക്ക് വേണ്ടത്. ഇവര്‍ തമ്മിലുള്ള വോട്ട് ഒറ്റയ്ക്ക് മത്സരിച്ചാല്‍ ഭിന്നിച്ച് പോകും. രാഹുല്‍ നേരത്തെ മൂന്ന് സംസ്ഥാനങ്ങള്‍ വിജയിച്ചപ്പോള്‍ അവിടെയുള്ള ചെറുപാര്‍ട്ടികളെ ഒപ്പം നിര്‍ത്തിയിരുന്നു. പിന്നീട് ഇവര്‍ കോണ്‍ഗ്രസില്‍ ലയിക്കുകയും ചെയ്തു. അതേ രീതി തന്നെ യുപിയിലും പിന്തുടരും.

ആസാദ് വിജയഫോര്‍മുല

ആസാദ് വിജയഫോര്‍മുല

ചന്ദ്രശേഖര്‍ ആസാദില്ലാതെ വന്‍ വിജയം നേടാനാവില്ലെന്ന് പ്രതിപക്ഷ സഖ്യത്തിനറിയാം. എന്നാല്‍ മായാവതിയെ പിന്തുണയ്ക്കാനാണ് ആസാദ് ശ്രമിക്കുന്നത്. പക്ഷേ മായാവതിക്ക് ആസാദിനെ വിശ്വാസമില്ല. എന്നാല്‍ പ്രിയങ്ക വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് ചന്ദ്രശേഖര്‍ ആസാദ്. രഹസ്യമായ ചര്‍ച്ചകള്‍ക്ക് ലല്ലുവിനെ പ്രിയങ്ക നിയോഗിച്ചിട്ടുണ്ട്. ഇത് പരസ്യമായാല്‍ ഒരുപക്ഷേ ആസാദിനെ ജയിലിലിടാന്‍ പോലും ബിജെപി ശ്രമിച്ചേക്കും. ദളിത് മേഖലയില്‍ യോഗിക്കെതിരെ വലിയ വികാരമുണ്ട്. ഏറ്റവും കൂടുതല്‍ ദളിത് അതിക്രമം നടന്നതും മുന്നോക്ക വിഭാഗങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയതും ബിജെപി സര്‍ക്കാരിന്റെ കാലത്താണ്.

Recommended Video

cmsvideo
Priyanka Gandhi Making New Waves In Congress | Oneindia Malayalam
സഖ്യം ഇങ്ങനെ

സഖ്യം ഇങ്ങനെ

അഖിലേഷ് യാദവ് 250 സീറ്റുകളില്‍ മത്സരിക്കുകയും ബാക്കി സീറ്റുകള്‍ ചെറുകക്ഷികള്‍ക്കായി വിട്ടുകൊടുക്കുകയും ചെയ്യാനാണ് നീക്കം നടക്കുന്നത്. എന്നാല്‍ അഖിലേഷ് സഖ്യത്തിന് പച്ചക്കൊടി കാണിച്ചിട്ടില്ല. കഴിഞ്ഞ ദിവസം സര്‍ക്കാരിനെതിരെ ലൈറ്റ് അണച്ച് യുവാക്കളോട് പ്രതിഷേധിക്കാന്‍ എസ്പിയും അതേപോലെ കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു. ഇരുവരും ഒരേവിഷയത്തിലാണ് ഫോക്കസ് ചെയ്തിരിക്കുന്നത്. യുവാക്കളുടെ വോട്ടായിരിക്കും സഖ്യത്തിന്റെ പ്രധാന ടാര്‍ഗറ്റ്. പ്രിയങ്കയുടെ ഉപതിരഞ്ഞെടുപ്പ് നീക്കങ്ങള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത തരും.

പോര്‍ക്കളത്തില്‍ ഇറങ്ങി പവാര്‍... കങ്കണയെ നേരിടുമോ? ഉദ്ധവിനെ കണ്ടു, ഇനി അതിനെല്ലാം മറുപടി കൊടുക്കണം!പോര്‍ക്കളത്തില്‍ ഇറങ്ങി പവാര്‍... കങ്കണയെ നേരിടുമോ? ഉദ്ധവിനെ കണ്ടു, ഇനി അതിനെല്ലാം മറുപടി കൊടുക്കണം!

English summary
priyanka gandhi focusing on an alliance with samajwadi party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X