കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കയ്ക്ക് ഒപ്പം അണിനിരന്ന് കോണ്‍ഗ്രസ്, തന്ത്രങ്ങളില്‍ യോജിച്ച് സീനിയേഴ്‌സ്, യുപിയില്‍ ഒരുമിച്ച്

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധിയുമായി എതിര്‍പ്പുള്ളവര്‍ വലിയ തോതില്‍ പ്രിയങ്ക ഗാന്ധി ക്യാമ്പിലേക്ക്. സീനിയേഴ്‌സ് പ്രിയങ്കയുടെ നീക്കത്തെ ഒന്നടങ്കം കഴിഞ്ഞ ദിവസം പിന്തുണച്ചു. ഇപ്പോഴിതാ കര്‍ഷക സമരത്തിന്റെ മുന്‍നിരയിലുള്ള പ്രിയങ്കയ്ക്ക് ദിഗ് വിജയ് സിംഗ് അടക്കമുള്ളവര്‍ പരോക്ഷ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. രാഹുല്‍ ഗാന്ധിക്കെതിരെ സമാന്തര ശക്തിയായി പ്രിയങ്കയെ മാറ്റിയെടുക്കാനുള്ള നീക്കമാണിത്. അതേസമയം കോണ്‍ഗ്രസിന്റെ ട്രബിള്‍ഷൂട്ടര്‍ റോള്‍ പ്രിയങ്ക ഏറ്റെടുത്തത് ഇവരുടെ പ്രോത്സാഹനം കാരണമാണ്.

ആദ്യ നീക്കം യുപിയില്‍

ആദ്യ നീക്കം യുപിയില്‍

യുപിയില്‍ നിന്ന് ദേശീയ തലത്തിലേക്ക് പടരാനുള്ള സമരാഗ്നിക്ക് പ്രിയങ്ക തിരികൊളുത്തിയിട്ടുണ്ട്. ഇത് ഗോവധ വിഷയത്തിലെ പുതിയ രാഷ്ട്രീയ നിലപാടാണ്. കര്‍ഷകര്‍ യുപിയില്‍ വലിയ പ്രതിസന്ധി നേരിടുകയാണ് ഗോവധി നിരോധ നിയമം കാരണം. യോഗിക്കെതിരെ പ്രത്യക്ഷമായി തന്നെ കര്‍ഷകര്‍ ദേഷ്യത്തിലാണ്. ഒരു പശു മൂന്ന് പ്രസവത്തോടെ കറവ വറ്റുന്ന നിലയിലേക്ക് മാറും. ഇത്തരം പശുക്കളെ പിന്നീട് ഉപയോഗിക്കാനുമാവില്ല. എന്നാല്‍ യോഗി സര്‍ക്കാര്‍ ഗോവധത്തിന് അനുമതി നല്‍കുന്നില്ല. അതുകൊണ്ട് ഇവയെ തീറ്റിപ്പോറി പല കര്‍ഷകരും ദാരിദ്ര്യത്തിലേക്ക് വീണിരിക്കുകയാണ്. അതാണ് പ്രിയങ്കയുടെ മാസ്റ്റര്‍ പ്ലാനായ നീക്കത്തിന് പിന്നില്‍.

രാഹുലില്‍ താല്‍പര്യമില്ല

രാഹുലില്‍ താല്‍പര്യമില്ല

രാഹുല്‍ സീനിയര്‍ നേതാക്കളെ കേള്‍ക്കാനോ അവരില്‍ നിന്ന് എന്തെങ്കിലും നിര്‍ദേശം സ്വീകരിക്കാനോ തയ്യാറല്ല. അതാണ് ഓരോ നേതാക്കളും രാഹുലില്‍ നിന്ന് അകലാന്‍ കാരണം. അസം തിരഞ്ഞെടുപ്പില്‍ പ്രിയങ്ക കോണ്‍ഗ്രസിനെ നയിക്കണമെന്ന ആവശ്യം ശക്തമാണ്. ഹിമന്ത ബിശ്വ ശര്‍മയെ നേരിടാന്‍ പ്രിയങ്ക തന്നെ വരണമെന്നാണ് ആവശ്യം. അത് ഉണ്ടായേക്കും. കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് പ്രിയങ്ക പ്രചാരണത്തിനായും എത്തും. ബീഹാറിലെ പിഴവ് ഇനി ആവര്‍ത്തിക്കില്ലെന്ന തീരുമാനത്തിലാണ് പ്രിയങ്ക.

സീനിയേഴ്‌സ് ഒപ്പം

സീനിയേഴ്‌സ് ഒപ്പം

ജി23 നേതാക്കളെല്ലാം പ്രിയങ്കയെ രഹസ്യമായി പിന്തുണയ്ക്കുന്നുണ്ട്. അതിന് കാരണം പ്രശ്‌നം പരിഹരിക്കാന്‍ പ്രിയങ്ക എടുത്ത നിലപാടാണ്. സോണിയാ ഗാന്ധിയുടെ വിശ്വാസം ആ ഒറ്റ നീക്കത്തിലൂടെ പ്രിയങ്ക നേടിയെടുത്തു. രാജസ്ഥാനില്‍ അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും ഒരേപോലെ പ്രിയങ്കയെ പിന്തുണയ്ക്കുന്നുണ്ട്. മധ്യപ്രദേശില്‍ കമല്‍നാഥ് ഇപ്പോള്‍ പ്രിയങ്കയുടെ നിര്‍ദേശമനുസരിച്ചാണ് ദേശീയ തലത്തിലേക്ക് മാറാന്‍ ഒരുങ്ങുന്നത്. ശശി തരൂര്‍ അടക്കമുള്ളവര്‍ പ്രിയങ്കയുടെ നയതന്ത്ര മികവ് നേരിട്ടറിഞ്ഞതാണ്.

പ്രിയങ്കയുടെ തന്ത്രം

പ്രിയങ്കയുടെ തന്ത്രം

ഗോവധത്തെ പിന്തുണച്ചാല്‍ അത് ഹിന്ദുവികാരത്തിന് എതിരാവും. അതുകൊണ്ട് കറവ വറ്റിയ പശുക്കളുടെ വിഷയം കര്‍ഷകരുമായി ചേര്‍ത്താണ് പ്രിയങ്ക അവതരിപ്പിക്കുന്നത്. യുപിയില്‍ കര്‍ഷക പ്രക്ഷോഭത്തിനൊപ്പം ചേരാത്ത പല കര്‍ഷകരും ഈ നിലപാടിനൊപ്പം നില്‍ക്കുന്നുണ്ട്. ഇന്ദിരാ ഗാന്ധിയുടെ തന്ത്രമാണ് ഇത്. കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ഇന്ദിര പശുക്കുട്ടിയും പശുവുമായിരുന്നു അവരുടെ മുദ്രാവാക്യവും ചിഹ്നവും. കര്‍ഷകരുടെ ചെലവുകള്‍ വര്‍ധിപ്പിച്ചത് യോഗി സര്‍ക്കാരാണെന്ന പ്രചാരണത്തിനും പ്രിയങ്ക തുടക്കമിട്ടിട്ടുണ്ട്.

ഉണര്‍ന്നെണീക്കാന്‍ നിര്‍ദേശം

ഉണര്‍ന്നെണീക്കാന്‍ നിര്‍ദേശം

കോണ്‍ഗ്രസ് നേതാക്കള്‍ നിദ്രയിലാണെന്നും, വേഗം ഉണര്‍ന്നെണീക്കാനും ദിഗ് വിജയ് സിംഗ് നിര്‍ദേശിച്ചിരിക്കുകയാണ്. മധ്യപ്രദേശിലെ കര്‍ഷകര്‍ നിഷ്‌കളങ്കരാണ്. ഈ കര്‍ഷക നിയമങ്ങള്‍ക്കെതിരെ ദേശീയ തലത്തില്‍ ആഞ്ഞടിക്കണം. ഇത് പ്രിയങ്കയ്ക്കുള്ള പരോക്ഷ പിന്തുണയായിട്ടാണ് കാണുന്നത്. കഴിഞ്ഞ ദിവസം പ്രിയങ്കയും രാഹുലും ഒരുപോലെ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം നടത്തണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാഹുലിന്റെ നിര്‍ദേശം ആരും കേട്ടിരുന്നില്ല. എന്നാല്‍ പ്രിയങ്കയെ കസ്റ്റഡിയില്‍ എടുത്തതോടെ ഇത് വലിയ വവിഷയമാക്കി കോണ്‍ഗ്രസ് നേതാക്കള്‍ മാറ്റുകയായിരുന്നു.

സോണിയ മാറുന്നു

സോണിയ മാറുന്നു

സോണിയ തന്റെ നയതന്ത്ര മികവ് പ്രിയങ്കയ്ക്ക് കൈമാറിയാണ് കളമൊഴിയാന്‍ പോകുന്നത്. 2004ല്‍ യുപിഎ കക്ഷികളെ ഒന്നിപ്പിച്ച സോണിയയുടെ മോഡല്‍ ഇനി പ്രിയങ്കയിലേക്കാണ് എത്തുന്നത്. അതാണ് സീനിയര്‍ നേതാക്കള്‍ ടീം രാഹുല്‍ വിട്ട് പ്രിയങ്ക പക്ഷത്തേക്ക് മാറുന്നത്. കോണ്‍ഗ്രസിലെ നിര്‍ണായക പദവികളിലേക്കില്ലെന്ന രാഹുലിന്റെ പ്രഖ്യാപനം പല നേതാക്കളെയും നിരാശരാക്കിയിരിക്കുകയാണ്. ജി23 നേതാക്കളുടെ നിര്‍ണായക മുഖമായി പ്രിയങ്ക മാറും. വിമത നീക്കം ഇനിയൊരിക്കലും ഉണ്ടാവില്ലെന്ന് ഉറപ്പിക്കാന്‍ കൂടിയാണ് സീനിയേഴ്‌സ് പ്രിയങ്ക ഒപ്പം ചേര്‍ക്കുന്നത്.

യുവാക്കള്‍ക്കും നേട്ടമാകും

യുവാക്കള്‍ക്കും നേട്ടമാകും

ജിതിന്‍ പ്രസാദയെ ദേശീയ തലത്തില്‍ സജീവമാക്കാന്‍ പ്രിയങ്ക താല്‍പര്യപ്പെടുന്നുണ്ട്. യുപിയില്‍ പ്രസാദയ്ക്ക് ഒന്നും ചെയ്യാനില്ല. സംസ്ഥാന നേതൃത്വുമായി അദ്ദേഹം അകല്‍ച്ചയിലാണ്. ഈ സാഹചര്യത്തിലാണ് പ്രിയങ്ക പ്രസാദയെ ദേശീയ തലത്തിലേക്ക് കൊണ്ടുവരുന്നത്. പെര്‍ഫോം ചെയ്യുന്നവരെ സംസ്ഥാന തലത്തിലും അല്ലാത്തവരെ ദേശീയ തലത്തിലെത്തിച്ച് പുതിയ റോളിലേക്ക് കൊണ്ടുവരികയുമാണ് പ്ലാന്‍. അതേസമയം ടീം രാഹുലിന്റെ ഭാഗമായുള്ളവരെ അധികം പ്രോത്സാഹിപ്പിക്കാനും പ്രിയങ്ക തയ്യാറല്ല.

English summary
priyanka gandhi gaining support among g23 leaders, huge turning point in congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X