' അദ്ദേഹം സ്വന്തം കവിളുകളെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ'; ബിജെപി നേതാവിന് മറുപടിയുമായി പ്രിയങ്ക ഗാന്ധി
ഡൽഹി: മുൻ ബി ജെ പി എംപിയായ രമേഷ് ബിധുരിയുടെ വിവാദ പരാമർശനത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. അത്തരം അപ്രസക്തമായ കാര്യങ്ങൾക്ക് പകരം പ്രധാനപ്പെട്ട വിഷയങ്ങളാണ് ഡൽഹി നിയമ സഭാ തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടത് എന്ന് പ്രിയങ്ക പറഞ്ഞു. രമേഷ് ബിധുരി സ്വന്തം കവിളുകളെക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്നും പ്രിയങ്ക പറഞ്ഞു.
എം എൽ എയായി തിരഞ്ഞെടുക്കപ്പെട്ടാൽ കൽക്കാജിയിലെ റോഡുകൾ പ്രിയങ്ക ഗാന്ധിയുടെ കവിളുകൾ പോലെ മിനുസമാർന്നതാക്കുമെന്നാണ് ബിധുരി പറഞ്ഞത്.
ഈ പരാമർശം പരിഹാസ്യമാണെന്നും അപ്രസക്തമാണെന്നും പ്രിയങ്ക പറഞ്ഞു. ബിധുരിയുടെ പരാമർശം വലിയ വിവാദമാകുകയും കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. പ്രതിഷേധം ശക്തമായതിന് പിന്നാലെ ബിധുരി ഖേദം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരുന്നു.

തന്റെ വാക്കുകൾ വളച്ചൊടിക്കുകയാണെന്നായിരുന്നു ബിധുരി പറഞ്ഞത്. അതേ സമയം ഇതിന് മുൻപും ബിധുരി വിവാദ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. എം പി യായിരുന്നപ്പോൾ ഇദ്ദേഹം അസഭ്യ പരാമർശം നടത്തിയിരുന്നു. ഡൽഡഹിയിലെ കൽക്കാജി മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർത്ഥിയാണ് ബിധുരി. എ എ പി നേതാവ് അതിഷിക്കെതിരെയാണ് രമേഷ് ബിധുരി മത്സരിക്കുന്നത്.
അതിഷിക്കെതിരെയും രമേഷ് ബിധുരി വിവാദ പരാമർശം നടത്തിയിരുന്നു. ഒരു പൊതുസമ്മേളനത്തിൽ സംസാരിക്കവേയായരുന്നു രമേഷ് ബിധുരി അതിഷിക്കെതിരെ അധിക്ഷേപം നടത്തിയത്. അതിഷി അച്ഛനെ മാറ്റിയെന്നായിരുന്നു ബിധുരി പറഞ്ഞത്. ഈ മർലേന ഇപ്പോൾ സിങ് ആയിരിക്കുകയാണ്. അവർ പേര് മാറ്റിയിരിക്കുകയാണ്.
മർലേന തന്റെ പിതാവിനെ പോലും മാറ്റി. ഇത് ആം ആദ്മി പാർട്ടിയുടെ സ്വഭാവമാണ് പ്രതിഫലിപ്പിക്കുന്നത്. നമ്മുടെ ധീര സൈനികരെ ഇല്ലായ്മ ചെയ്ത അഫ്സൽ ഗുരുവിന്റെ വധശിക്ഷ നടത്തരുതെന്നാവശ്യപ്പട്ട് ദയാഹർജി നൽകിയാവരാണ് അതിഷിയുടെ മാതാപിതാക്കൾ. അങ്ങനെയുള്ളവരെ പിന്തുണയ്ക്കണമോ എന്ന് ജനളോട് എനിക്ക് ചോദിക്കാൻ ആഗ്രഹമുണ്ട്, എന്നാണ് രമേശ് ബിധുരി പറഞ്ഞത്.
രമേഷ് ബിധുരിയുടെ അധിക്ഷേപ പരാമർശത്തിന് മറുപടി നൽകാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ അതിഷി വിഭാകഭരിതയായിരുന്നു. തിരഞ്ഞെടുപ്പിൽ വിജയിക്കാനായി ഇത്രയും തരംതാണ പ്രസ്താവന നടത്താമോയെന്നാണ് അതിഷി ചോദിച്ചത്.
രാജ്യത്തെ രാഷ്ട്രീയം ഇത്രയും അധ പതിക്കുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്നും അതിഷി പറഞ്ഞിരുന്നു..












Click it and Unblock the Notifications