• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആൾക്കൂട്ടത്തിനിടയിൽ നിന്നും പ്രിയങ്കാ ഗാന്ധിക്കരികെ; കണ്ണു നിറഞ്ഞ് പാർട്ടി പ്രവർത്തകൻ, വൈറൽ വീഡിയോ

cmsvideo
  കണ്ണു നിറഞ്ഞ് പാർട്ടി പ്രവർത്തകൻ | Oneindia Malayalam

  ലക്നോ: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ താര പ്രചാരകയാണ് പ്രിയങ്കാ ഗാന്ധി. രാജ്യം നിർണായക തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോൾ കോൺഗ്രസിന്റെ വിജയം ഉറപ്പിക്കുകയാണ് പ്രിയങ്കയുടെ ലക്ഷ്യം. കോൺഗ്രസ് അധ്യക്ഷനായ രാഹുൽ ഗാന്ധിക്കൊപ്പം തന്നെ, ചിലപ്പോഴൊക്കെ അതിലേറെ സ്വീകാര്യതയാണ് പ്രിയങ്കയ്ക്ക് ലഭിക്കുന്നത്. രൂപത്തിൽ മാത്രമല്ല രീതികളിലും പ്രിയങ്ക ഇന്ദിര തന്നെയാണെന്നാണ് കോൺഗ്രസ് അണികൾ പറയുന്നത്.

  പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് റാലികളിലെ വൻ ജനപങ്കാളിത്തം കോൺഗ്രസ് കേന്ദ്രങ്ങൾക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മറ്റ് നേതാക്കളിൽ നിന്നും വ്യത്യസ്തയാവുകയാണ് പ്രിയങ്ക. കഴിഞ്ഞ ദിവസം ഗാസിയാബാദിൽ പ്രിയങ്ക പങ്കെടുത്ത റോഡ് ഷോയിലെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.

  Read More:ഉത്തർപ്രദേശിൽ പ്രിയങ്കയുടെ തന്ത്രങ്ങൾ ഫലം കാണുമോ, ചിത്രം ഇങ്ങനെ

  പ്രചാരണ റാലി

  പ്രചാരണ റാലി

  ഗാസിയാബാദിലെ കോൺഗ്രസ് സ്ഥാനാർത്ഥി ഡോളി ശർമയുടെ പ്രചാരണ റാലിയിൽ പ്രിയങ്കയ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പ്രിയങ്കയെ കാണാനായി റോഡിനിരുവശവും വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയിരുന്നത്.

  സ്നേഹം നിറച്ച് പ്രിയങ്ക

  സ്നേഹം നിറച്ച് പ്രിയങ്ക

  തുറന്ന വാഹനത്തിൽ റോഡിനിരുവശവും നിൽക്കുന്ന ജനങ്ങളെ കൈവീശികാണിച്ച് സാവധാനം മുന്നോട്ട് പോകുന്നതിനിടെയാണ് ആൾക്കൂട്ടത്തിനിടയിൽ തനിക്ക് പൂമാലയിടാനായി കാത്തു നിൽക്കുന്ന പാർട്ടി പ്രവർത്തകനെ പ്രിയങ്ക കാണുന്നത്. ഉയരം കുറഞ്ഞൊരു മനുഷ്യനായിരുന്നു അത്.

   അടുത്ത് വിളിച്ച് പ്രിയങ്ക

  അടുത്ത് വിളിച്ച് പ്രിയങ്ക

  ഉയരം കുറവായിരുന്നതിനാൽ പ്രിയങ്കയെ ഒരു നോക്ക് കാണാൻ പോലും അയാൾക്ക് സാധിക്കുമായിരുന്നില്ല. പൊക്കക്കുറവ് ശ്രദ്ധയിൽപെട്ട പ്രിയങ്ക വാഹനത്തിൽ ഇരുന്നുകൊണ്ട് തന്നെ അടുത്തേയ്ക്ക് വരാൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു.

   മാല ചാർത്തി മടക്കം

  മാല ചാർത്തി മടക്കം

  ഉടൻ തന്നെ സമീപത്ത് നിന്നവർ അദ്ദേഹത്തെ പൊക്കിയെടുത്ത് പ്രിയങ്കയുടെ അരികിൽ എത്തിച്ചു. കൈയ്യിൽ കരുതിയ മാല സന്തോഷ പൂർവ്വം പ്രിയങ്കയുടെ കഴുത്തിൽ ചാർത്തിയായിരുന്നു മടക്കം. പ്രിയങ്കയുടെ ഒപ്പം ഫോട്ടോയും എടുത്താണ് പ്രവർത്തകൻ മടങ്ങിയത്. മാല ചാർത്തിയ അദ്ദേഹത്തോട് പേരും ചോദിക്കാനും പ്രിയങ്ക മറന്നില്ല.

  വൈറൽ

  വൈറൽ

  നിവധി പേരാണ് സോഷ്യൽ മീഡിയയിൽ പ്രിയങ്കയുടെ പ്രവർത്തിയെ അഭിനന്ദിച്ചെത്തിയത്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കാണാം.

  സഹായവുമായി പ്രിയങ്കയും രാഹുലും

  കഴിഞ്ഞ ദിവസം നാമ നിർദ്ദേശ പത്രിക സമർപ്പിക്കാനായി രാഹുൽ ഗാന്ധി വയനാട്ടിലെത്തിയപ്പോൾ പ്രിയങ്കയും ഒപ്പം ഉണ്ടായിരുന്നു. ആയിരങ്ങളാണ് ഇരുവരെയും കാണാൻ കാത്തു നിന്നത്. ഇതിനിടെ വാഹനത്തിന്റെ ബാരിക്കേഡ് തകർന്നു വീണ് മാധ്യമപ്രവർത്തകർക്ക് പരുക്കേറ്റിരുന്നു. രാഹുലും പ്രിയങ്കയും മാധ്യമപ്രവർത്തകരുടെ സഹായത്തിനായി ഓടിയെത്തുകയായിരുന്നു.

  ഷൂ പിടിച്ച് പ്രിയങ്ക

  പരുക്കേറ്റ മാധ്യമ പ്രവർത്തകനെ ആംബുലൻസിൽ എത്തിക്കാൻ രാഹുൽ ഗാന്ധിയാണ് മുന്നിലുണ്ടായിരുന്നത്. ഇതിനിടെ പകുക്കേറ്റ മാധ്യമ പ്രവർത്തകന്റെ ഷൂ കൈയ്യിൽ പിടിച്ച് പ്രിയങ്കാ ഗാന്ധിയും ഒപ്പമെത്തുന്നത് ദൃശ്യങ്ങളിൽ കാണാം.

  കരുത്തേകി പ്രിയങ്ക

  കരുത്തേകി പ്രിയങ്ക

  പ്രിയങ്കാ ഗാന്ധി സജീവ രാഷ്ട്രിയത്തിലേക്കിറങ്ങിയതിന് പിന്നാലെ കൂടുതൽ ആളുകൾ പാർട്ടിയിലേക്ക് അടുക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതിന് ഏറ്റവും വലിയ ഉദാഹരണമായി ഉയർത്തിക്കാട്ടുന്നതാണ് കോൺഗ്രസിന്റെ ശക്തി ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുണ്ടായ വർദ്ധന. പ്രിയങ്ക എത്തി രണ്ട് മാസത്തിനിടെ 22 ശതമാനത്തോളം ആളുകളാണ് അധികമായി ആപ്പ് ഉപയോഗിച്ച് തുടങ്ങിയത്.

   സ്ത്രീകളുടെ പങ്കാളിത്തം

  സ്ത്രീകളുടെ പങ്കാളിത്തം

  സ്ത്രീകളെ കൂടുതലായി പാർട്ടിയിലേക്ക് അടുപ്പിക്കാൻ പ്രിയങ്കയുടെ സാന്നിധ്യം ഗുണം ചെയ്തുവെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രിയങ്കയുടെ പ്രചാരണ റാലികളിലെ സ്ത്രീ പങ്കാളിത്തം ശ്രദ്ധേയമാണ്. ശക്തി ആപ്പ് ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണത്തിലും വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നിർണായക തീരുമാനങ്ങളിൽ സാധാരണ പ്രവർത്തകരുടെ വരെ പങ്കാളത്തം ഉറപ്പിക്കുകയാണ് ശക്തി ആപ്പിന്റെ ലക്ഷ്യം.

  ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

  English summary
  Priyanka Gandhi Gaziabad road show, viral video
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X