Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിയങ്കയുടെ റാലിയിലെ ആള്‍ക്കൂട്ടം.. പൊളിച്ചടുക്കി വീഡിയോ.. വൈറല്‍

കോണ്‍ഗ്രസിന്‍റെ സ്റ്റാര്‍ കാമ്പെയ്നര്‍ ആയി മാറിയിരിക്കുകയാണ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയാണ് അവര്‍ക്കുള്ളതെങ്കിലും രാജ്യം മുഴുവന്‍ ഓടി നടന്ന് റാലികളിലും പൊതുയോഗങ്ങളിലും പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയാണവര്‍.

ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഡോളി ശര്‍മ്മയ്ക്ക് വേണ്ടി പ്രിയങ്ക പ്രചരണത്തിന് എത്തിയിരുന്നു. പ്രത്യേക റോഡ് ഷോ നടത്തിയായിരുന്നു പ്രിയങ്ക ഗാസിയാബാദില്‍ എത്തിയത്. പ്രവര്‍ത്തകരുടെ കുത്തൊഴുക്കായിരുന്നു പരിപാടിയില്‍. എന്നാല്‍ പരിപാടിയില്‍ ആവേശത്തോടെ പങ്കെടുത്ത 'പ്രവര്‍ത്തകരുടെ" കള്ളി വെളിച്ചത്തായിരിക്കുകയാണിപ്പോള്‍. പണം കൊടുത്താണ് പരിപാടി ആളുകളെ എത്തിച്ചതെന്ന് തെളിയിക്കുന്ന വീഡിയോ ദേശീയ മാധ്യമമായ ദി പ്രിന്‍റ് ആണ് പുറത്തുവിട്ടത്. പ്രവര്‍ത്തകരുടെ പ്രതികരണം തേടുന്നതിനിടയിലാണ് രസകരമായ ചില കാര്യങ്ങള്‍ റിപ്പോര്‍ട്ടര്‍ പങ്കുവെച്ചത്.

 ആവേശത്തോടെ

ആവേശത്തോടെ

എഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശിലെ സ്റ്റാര്‍ കാമ്പെയ്നറാണ്. പ്രധാന സ്ഥാനാര്‍ത്ഥികള്‍ക്കായി അവര്‍ മണ്ഡലങ്ങളില്‍ റോഡ് ഷോ ഉള്‍പ്പെടെയുള്ള പ്രചരണ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. ഏപ്രില്‍ ആറിന് അവര്‍ ഗാസിയാബാദിലും റോഡ് ഷോ നടത്തിയിരുന്നു.

 രണ്ട് കിമി റാലി

രണ്ട് കിമി റാലി

ഗാസിയാബാദ് സ്ഥാനാര്‍ത്ഥിയായ ഡോളി ശര്‍മ്മയുടെ പ്രചരണ പരിപാടിക്കാണ് പ്രിയങ്ക എത്തിയത്. രണ്ട് കിലോമീറ്ററോളം റോഡ് ഷോ നടത്തിയാണ് പ്രിയങ്ക മണ്ഡലത്തില്‍ എത്തിയത്. വന്‍ ജനാവലിയായിരുന്നു പരിപാടിയില്‍.

 പാര്‍ട്ടി പ്രവര്‍ത്തകര്‍ അല്ല

പാര്‍ട്ടി പ്രവര്‍ത്തകര്‍ അല്ല

എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ യഥാര്‍ത്ഥ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആയിരുന്നില്ലെന്നും മറിച്ച് പാര്‍ട്ടി പണം കൊടുത്ത് എത്തിച്ചതാണെന്നുമാണ് ദി പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്തത്. വോട്ടോര്‍മാരുടെ പ്രതികരണം തേടിയ റിപ്പോര്‍ട്ടറോടാണ് 'പ്രവര്‍ത്തകരായി' എത്തിയവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

 പണത്തിന് വേണ്ടി

പണത്തിന് വേണ്ടി

പരിപാടിയില്‍ കോണ്‍ഗ്രസ് തൊപ്പിയും രാഹുലിന്‍റെ മുഖം മൂടിയും ധരിച്ചയാളോടായിരുന്നു റിപ്പോര്‍ട്ടറുടെ ചോദ്യം. എവിടെ നിന്നാണ് വരുന്നതെന്ന ചോദ്യത്തിന് ജാര്‍ഖണ്ഡില്‍ നിന്നാണെന്നായിരുന്നു മറുപടി. കൗതുകം തോന്നി കൂടുതല്‍ തിരക്കിയപ്പോഴാണ് പണത്തിന് വേണ്ടിയാണ് വന്നതെന്ന് അയാള്‍ റിപ്പോര്‍ട്ടറോട് പറഞ്ഞത്.

 ഭക്ഷണവും വെള്ളവും

ഭക്ഷണവും വെള്ളവും

വൈകീട്ട് പണം തരാമെന്ന കരാറിലാണ് എത്തിയത്. എന്നാല്‍ കുടിക്കാന്‍ വെള്ളമോ ഭക്ഷണമോ ലഭിച്ചിട്ടില്ലെന്ന് അയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്. പരിപാടിയില്‍ ട്രെക്ക് ഓടിച്ചിരുന്ന കോണ്‍ഗ്രസ് തൊപ്പി ധരിച്ചയാളോടും റിപ്പോര്‍ട്ടര്‍ ചോദ്യം ഉന്നയിച്ചു.

 സമാജ്വാദി പാര്‍ട്ടിക്ക്

സമാജ്വാദി പാര്‍ട്ടിക്ക്

ആര്‍ക്ക് വോട്ട് ചെയ്യും എന്ന ചോദ്യത്തിന് താന്‍ സമാജ്വാദി പാര്‍ട്ടിക്കാണ് വോട്ട് നല്‍കുകയെന്നായിരുന്നു അയാളുടെ മറുപടി. കോണ്‍ഗ്രസ് തൊപ്പിയും ചിഹ്നവും ധരിച്ചിട്ടുണ്ടല്ലോയെന്ന ചോദ്യത്തിന് തന്‍റെ മാലിക് തന്ന ജോലിയാണിതെന്നായിരുന്നു അയാളുടെ പ്രതികരണം.

 ബിജെപി ചതിച്ചു

ബിജെപി ചതിച്ചു

കര്‍ഷകര്‍ക്ക് വേണ്ടി യാതൊന്നും ബിജെപി സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്ന് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ഒരാള്‍ പ്രതികരിച്ചു. മുന്‍പ് തങ്ങള്‍ ബിജെപിയെയാണ് പിന്തുണച്ചത് എന്നാല്‍ ബിജെപി തങ്ങള്‍ കര്‍ഷകരെ ചതിച്ചെന്നുമായിരുന്നു ഇയാളുടെ പ്രതികരണം.

 പ്രകടന പത്രിക

പ്രകടന പത്രിക

കര്‍ഷക സൗഹൃദ നയങ്ങളാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നായിരുന്നു പരിപാടിയില്‍ പങ്കെടുത്ത ചിലരുടെ പ്രതികരണം. അതേസമയം കോണ്‍ഗ്രസിന്‍റെ പ്രകടന പത്രിക വായിച്ചിട്ടുണ്ടോയെന്ന റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് പത്രിക കണ്ടിട്ടേ ഇല്ലെന്നായിരുന്നു പലരുടേയും പ്രതികരണം.

വീഡിയോ

വീഡിയോ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+