'നിലവിലെ രാഷ്ട്രീയം അസ്വസ്ഥതയുണ്ടാക്കുന്നു, ജനം ആവശ്യപ്പെട്ടാല്‍ രാഷ്ട്രിയത്തിലിറങ്ങാം ': വാദ്ര
ഭോപ്പാല്‍ : ജനം ആവശ്യപ്പെട്ടാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ തയ്യാറാണെന്ന് പിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബോര്‍ട്ട് വാദ്ര. ഇതിലൂടെ മികച്ച രീതിയില്‍ ജനങ്ങളെ സേവിക്കാന്‍ കഴിയുമെന്നും റോബര്‍ട്ട് വദ്ര ഇന്‍ഡോറില്‍ പറഞ്ഞു. 'ജനം ഞാന്‍ അവരെ പ്രതിനിധീകരിക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍, എനിക്ക് അവര്‍ക്ക് എന്തെങ്കിലും മാറ്റം കൊണ്ടുവരാന്‍ കഴിയുമെങ്കില്‍, ഞാന്‍ തീര്‍ച്ചയായും ഈ നടപടി സ്വീകരിക്കും. അങ്ങനെ ചെയ്യുന്നതിലൂടെ, 'പ്രധാനമായ രീതിയില്‍' ജനങ്ങളെ സേവിക്കാന്‍ വാദ്ര പറഞ്ഞു.
പത്ത് വര്‍ഷത്തിലധികമായി താന്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ താന്‍ പങ്കാളിയാണെന്നും ഭാവിയിലും ഇത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തില്‍ പ്രവേശിച്ചാലും ഇല്ലെങ്കിലും ഈ പ്രവര്‍ത്തനങ്ങള്‍ താന്‍ തുടരും. രാജ്യത്തുടനീളമുള്ള ജനങ്ങളുടെ ഇടയിലാണ് താന്‍ ഉണ്ടായിരുന്നതെന്നും അവര്‍ തനിക്കൊപ്പമാണെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. ഇനി എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം, ഇന്ന് ഏത് തരത്തിലുള്ള രാഷ്ട്രീയമാണ് നടക്കുന്നതെന്നും രാജ്യം എങ്ങനെ മാറുന്നുവെന്നും ഞങ്ങള്‍ കുടുംബത്തില്‍ ദിവസവും ചര്‍ച്ച ചെയ്യാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലെ രാഷ്ട്രീയ സാഹചര്യം അസ്വസ്ഥത ഉളവാക്കുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു.

ജനങ്ങളുടെ ശരിയായ ജീവിതം കാണിക്കാന്‍ ഇന്നത്തെ മാധ്യമങ്ങള്‍ക്ക് മടിയാണ്. ഇത്തരം സംഭവങ്ങള്‍ ജനാധിപത്യത്തിന്റെ ഭാഗമല്ലെന്നും ഇത് രാജ്യത്തെ പുറകോട്ട് നടത്തുന്ന ഘടകങ്ങളാണെന്നും വാദ്ര വിമര്‍ശിച്ചു. യുപി തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി മികച്ച പ്രകടനമാണ് നടത്തിയതെന്നും വാദ്ര പറഞ്ഞു.
ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ വനിതകള്‍ക്ക് പ്രധാന്യം നല്‍കിയതില്‍ പ്രിയങ്കാഗാന്ധിയെ റോബര്‍ട്ട് വാദ്ര അഭിനന്ദിച്ചു. പ്രിയങ്കക്ക് പത്തില്‍ പത്തു മാര്‍ക്കും ഞാന്‍ നല്‍കും. രാത്രിയും പകലും വ്യത്യാസമില്ലാതെയാണ് പ്രിയങ്ക തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ സംസ്ഥാനത്തെ ജനങ്ങളുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും അവര്‍ക്കായി ഇനിയും അഹോരാത്രം പ്രവര്‍ത്തിക്കുമെന്നും വാദ്ര വിശദീകരിച്ചു.

നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് റോബര്‍ട്ട് വാദ്ര കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കുടുംബവുമായി ആലോചിച്ച ശേഷം വിഷയത്തില്‍ തീരുമാനം എടുക്കുമെന്നായിരുന്നു വാദ്രയുടെ പ്രതികരണം. ഉത്തര്‍പ്രദേശിലെ മൊറാദബാദ് ലോക്സഭ മണ്ഡലത്തെ പ്രതിനിധീകരിക്കാന്‍ പല പാര്‍ട്ടികളില്‍ നിന്നും തനിക്ക് ഇതിനകം ക്ഷണം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ രാഷ്ട്രീയ പ്രവേശനത്തിലൂടെ മാത്രമേ കഴിയൂവെന്നും റോബര്‍ട്ട് വാദ്ര പറഞ്ഞു. നെഹ്‌റു ഗാന്ധി കുടുംബത്തില്‍ നിന്ന് വിവാഹം കഴിച്ചതിനാല്‍ മാത്രം കഴിഞ്ഞ 10 വര്‍ഷമായി താന്‍ വേട്ടയാടപ്പെടുകയാണെന്നും റോബര്‍ട്ട് വാദ്ര പറഞ്ഞു.

യുക്രൈനില്‍ കുടുങ്ങികിടന്ന ഇന്ത്യക്കാരുടെ രക്ഷാപ്രവര്‍ത്തനത്തില്‍ കേന്ദ്രസര്‍ക്കാര്‍ അലംബാവം കാട്ടി എന്ന് റോബര്‍ട്ട് വാദ്ര ആരോപിച്ചിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും വിശ്വാസത്തിലെടുക്കുകയും യുക്രൈനിലെ സാഹചര്യം അവരെ ധരിപ്പിക്കുകയും ചെയ്യണമായിരുന്നുവെന്ന് റോബര്‍ട്ട് വാദ്ര ആ സമയം അഭിപ്രായപ്പെട്ടത്.

ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണ്. ബിജെപിക്കെതിരെ ചോദ്യം ഉയരുമ്പോള്‍ തനിക്കെതിരായ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചും വേട്ടയാടിയും ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കും. പാര്‍ലമെന്റാണ് ഉത്തരം പറയാന്‍ നല്ല വേദിയെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് കാലഘട്ടത്തില്‍ പെട്ടെന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെയും വാദ്ര വിമര്‍ശിച്ചു. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായെന്നും രാജ്യത്ത് കൊണ്ടുവരുന്ന മുസ്ലീം ഹിന്ദു പ്രശ്ങ്ങള്‍ പര്‍വതീകരിക്കുന്നതും അവസാനിക്കണമെന്നും അദ്ദേഹം വിശദമാക്കി.












Click it and Unblock the Notifications