കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക ഗാന്ധി ചുമ്മാ പൊളിയാണ്! രക്ഷിച്ചത് രണ്ടര വയസ്സുകാരി പെൺകുഞ്ഞിന്റെ ജീവൻ!

Google Oneindia Malayalam News

Recommended Video

cmsvideo
അര്‍ബുദം ബാധിച്ച കുഞ്ഞിന് കരുണയുടെ കൈകളുമായി പ്രിയങ്ക

ദില്ലി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മറ്റ് വന്‍ നേതാക്കളില്‍ നിന്നും വ്യത്യസ്തമായി സാധാരണക്കാരായ പൊതുജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയാണ് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. പോകുന്ന ഇടങ്ങളിലെല്ലാം വലിയ പിന്തുണയും സ്‌നേഹവും ഇവര്‍ക്ക് കിട്ടാന്‍ കാരണം ഇടപെടലിലെ ലാളിത്യവും സ്‌നേഹവും എളിമയും തന്നെയാണ്.

ഇന്ന് ഉനയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകരാര്‍ ആയപ്പോള്‍ പ്രശ്‌ന പരിഹാരത്തിന് സ്വയം മുന്നിട്ടിറങ്ങി രാഹുല്‍ കയ്യടി വാങ്ങി. സഹോദരി പ്രിയങ്ക ഗാന്ധി അതുക്കും എത്രയോ മേലെയാണ്.

പ്രിയങ്ക പ്രിയങ്കരി

പ്രിയങ്ക പ്രിയങ്കരി

ഉത്തര്‍ പ്രദേശില്‍ സജീവ രാഷ്ട്രീയത്തിന്റെ തുടക്കം ചടുലമായി മുന്നോട്ട് കൊണ്ട് പോവുകയാണ് പ്രിയങ്ക ഗാന്ധി. കര്‍ഷകരും സ്ത്രീകളും അടക്കമുളള സാധാരണക്കാരില്‍ സാധാരണക്കാരായ ആളുകള്‍ക്കിടയില്‍ വന്‍ ഇമേജുണ്ടാക്കാന്‍ ഇതിനകം തന്നെ പ്രിയങ്കയ്ക്ക് സാധിച്ചിട്ടുണ്ട്. ബിജെപിക്കാര്‍ പോലും പ്രിയങ്കയ്ക്ക് ജയ് വിളിക്കുന്ന വീഡിയോകള്‍ പുറത്ത് വന്നിരുന്നു.

എവിടെയും കയ്യടി

എവിടെയും കയ്യടി

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ അപകടത്തില്‍പ്പെടുകയുണ്ടായി. അന്ന് പ്രിയങ്ക നടത്തിയ ഇടപെടല്‍ വലിയ കൈയ്യടി നേടിയിരുന്നു. പ്രചാരണ വാഹനത്തില്‍ നിന്നുമിറങ്ങി പ്രിയങ്ക അപകടത്തില്‍പ്പെട്ടവരെ സഹായിക്കുകയായിരുന്നു.

പ്രിയങ്ക ഗാന്ധിയുടെ സ്‌നേഹ സ്പര്‍ശം

പ്രിയങ്ക ഗാന്ധിയുടെ സ്‌നേഹ സ്പര്‍ശം

പരിക്കേറ്റ മാധ്യമപ്രവര്‍ത്തകന്റെ ചെരിപ്പും പിടിച്ച് നില്‍ക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇന്ന് പ്രിയങ്ക ഗാന്ധി ഒരു പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിച്ചാണ് താരമായിരിക്കുന്നത്. അര്‍ബുദ രോഗിയായ രണ്ടര വയസ്സുകാരിയാണ് പ്രിയങ്ക ഗാന്ധിയുടെ സ്‌നേഹ സ്പര്‍ശം അറിഞ്ഞത്.

കുഞ്ഞ് ഗുരുതരാവസ്ഥയിൽ

കുഞ്ഞ് ഗുരുതരാവസ്ഥയിൽ

ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജിലുളളതാണ് രോഗിയായ പെണ്‍കുഞ്ഞ്. അര്‍ബുദം ബാധിച്ച് ഈ കുഞ്ഞ് അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്നു. പ്രയാഗ് രാജിലെ തന്നെ കമലാ നെഹ്രു ആശുപത്രിയില്‍ ആയിരുന്നു പെണ്‍കുട്ടിയുടെ ചികിത്സ നടത്തിക്കൊണ്ടിരുന്നത്.

ഉടൻ ദില്ലിയിലെത്തിക്കണം

ഉടൻ ദില്ലിയിലെത്തിക്കണം

എന്നാല്‍ കുഞ്ഞിന്റെ ആരോഗ്യ നില ഗുരുതരമായതോടെ ദില്ലിയിലെ എയിംസ് ആശുപത്രിയിലേക്ക് ഉടനെ എത്തിക്കണം എന്ന അവസ്ഥയായി. പ്രയാഗ് രാജില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയായിരുന്ന കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ല ഈ വിവരം അറിഞ്ഞു.

ചടുലമായ ഇടപെടൽ

ചടുലമായ ഇടപെടൽ

അദ്ദേഹം കുട്ടിയെ ദില്ലിയില്‍ ഉടനടി എത്തിക്കണം എന്ന വിവരം പ്രിയങ്ക ഗാന്ധിയെ അറിയിച്ചു. പ്രിയങ്ക ഗാന്ധിക്ക് മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. ഉടനെ തന്നെ കുഞ്ഞിനേയും കുടുംബാംഗങ്ങളേയും സ്വകാര്യ വിമാനത്തില്‍ ദില്ലി എയിംസ് ആശുപത്രിയില്‍ എത്തിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി.

നിർത്താതെ കയ്യടിച്ച് സോഷ്യൽ മീഡിയ

നിർത്താതെ കയ്യടിച്ച് സോഷ്യൽ മീഡിയ

പെട്ടെന്ന് തന്നെ കുഞ്ഞുമായി വിമാനം ദില്ലിയിലേക്ക് പറന്നു. പ്രയാഗ് രാജില്‍ പ്രചാരണത്തിന് എത്തിയ കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവും ആയ മുഹമ്മദ് അസ്ഹറുദ്ദീന്‍ അടക്കമുളളവര്‍ വിമാനത്തില്‍ കുഞ്ഞിനെ അനുഗമിച്ചു. എയിംസില്‍ എത്തിച്ച കുഞ്ഞിനെ പ്രിയങ്ക ഗാന്ധി പിന്നീട് സന്ദര്‍ശിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. പ്രിയങ്കയെ സോഷ്യൽ മീഡിയ പ്രശംസ കൊണ്ട് മൂടുകയാണ്.

കേരളത്തിൽ വേരുറപ്പിക്കാൻ ബിജെപിയുടെ പുതിയ തന്ത്രം.. ഇനി ക്രിസ്ത്യാനികളുടെ സംരക്ഷണം!കേരളത്തിൽ വേരുറപ്പിക്കാൻ ബിജെപിയുടെ പുതിയ തന്ത്രം.. ഇനി ക്രിസ്ത്യാനികളുടെ സംരക്ഷണം!

'അച്ഛന്റെ മരണത്തിന് ഉത്തരവാദി മോദിയെന്ന് സഹോദരങ്ങൾ'! പത്രക്കട്ടിംഗ് പ്രചരിക്കുന്നു, സത്യാവസ്ഥ ഇങ്ങനെ'അച്ഛന്റെ മരണത്തിന് ഉത്തരവാദി മോദിയെന്ന് സഹോദരങ്ങൾ'! പത്രക്കട്ടിംഗ് പ്രചരിക്കുന്നു, സത്യാവസ്ഥ ഇങ്ങനെ

English summary
Priyanka Gandhi helped ill girl child to get airlifted to Delhi AIIMS, social media appreciates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X