Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി നിലപാടിനൊപ്പം നിൽക്കണമെന്ന് മായാവതി, ചുട്ട മറുപടി നൽകി പ്രിയങ്ക ഗാന്ധി!

ദില്ലി: പ്രത്യക്ഷമായി തന്നെ ബിജെപി പക്ഷത്തേക്ക് ചായുന്ന ബിഎസ്പി അധ്യക്ഷ മായാവതിക്ക് ചുട്ട മറുപടി നല്‍കി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ചൈനയുമായുളള അതിര്‍ത്തി പ്രശ്‌നത്തില്‍ ബിജെപി നിലപാടിനൊപ്പം നില്‍ക്കണം എന്നാണ് മായാവതി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. രാഷ്ട്രീയം കളിക്കുന്നത് രാജ്യതാല്‍പര്യത്തിന് വിരുദ്ധമാണ്. കോണ്‍ഗ്രസ് ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതാണ് ബിഎസ്പി രൂപീകരിക്കാന്‍ കാരണമായത് എന്നും മായാവതി ഓര്‍മ്മപ്പെടുത്തി.

ഇതിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധി മറുപടിയുമായി രംഗത്ത് വന്നത്. ''രാജ്യത്തോടൊപ്പമാണ് നില്‍ക്കേണ്ടത്, അല്ലാതെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ഒപ്പമല്ല'' എന്നാണ് പ്രിയങ്ക തിരിച്ചടിച്ചത്. ''ചില പ്രതിപക്ഷ നേതാക്കള്‍ ബിജെപിയുടെ അപ്രഖ്യാപിത വക്താക്കളായി മാറിയിരിക്കുകയാണ്. അത് തനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നതിലും അപ്പുറത്തുളള കാര്യമാണ്'' എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

PRIYANKA

Recommended Video

cmsvideo
    ‘Take whatever action you want to’: Priyanka Gandhi dares UP govt | Oneindia Malayalam

    ''ഈ ഘട്ടത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കൊപ്പം നില്‍ക്കണം എന്ന് പറയുന്നതില്‍ ഒരു അര്‍ത്ഥവും ഇല്ല. ഓരോ ഇന്ത്യക്കാരനും നില്‍ക്കേണ്ടത് രാജ്യത്തിനും അതിന്റെ ഭൂമിക്കും അതിന്റെ ഐക്യത്തിനും വേണ്ടിയാണ്. നമ്മുടെ രാജ്യത്തിന്റെ ഭൂമി അടിയറവ് വെച്ച സര്‍ക്കാരിന് എതിരെ പൊരുതാന്‍ നാം സ്വയം സജ്ജമാവുകയാണ് വേണ്ടത്'' എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

    ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തില്‍ 2019 മുതല്‍ സജീവമായ പ്രിയങ്ക ഗാന്ധി ഇതുവരെ മായാവതിയെ നേരിട്ട് ആക്രമിച്ചിരുന്നില്ല. ഇതാദ്യമായാണ് മായാവതിക്ക് നേരെ പ്രിയങ്ക ഗാന്ധി ഇത്ര രൂക്ഷമായി പ്രതികരിക്കുന്നത്. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം മായാവതി നിലപാട് മാറ്റിയിരിക്കുകയാണ്. സമീപ കാലത്തായി ബിജെപിയെ അധികം കടന്നാക്രമിക്കാതെയാണ് മായാവതിയുടെ നിലപാടുകള്‍. പ്രധാനമന്ത്രി വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിലും മായാവതി കാര്യമായ വിമര്‍ശനം ഉന്നയിച്ചിരുന്നില്ല. മാത്രമല്ല സോണിയാ ഗാന്ധി വിളിച്ച് ചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ മായാവതി പങ്കെടുത്തിരുന്നുമില്ല.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+