കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി നിലപാടിനൊപ്പം നിൽക്കണമെന്ന് മായാവതി, ചുട്ട മറുപടി നൽകി പ്രിയങ്ക ഗാന്ധി!

Google Oneindia Malayalam News

ദില്ലി: പ്രത്യക്ഷമായി തന്നെ ബിജെപി പക്ഷത്തേക്ക് ചായുന്ന ബിഎസ്പി അധ്യക്ഷ മായാവതിക്ക് ചുട്ട മറുപടി നല്‍കി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ചൈനയുമായുളള അതിര്‍ത്തി പ്രശ്‌നത്തില്‍ ബിജെപി നിലപാടിനൊപ്പം നില്‍ക്കണം എന്നാണ് മായാവതി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. രാഷ്ട്രീയം കളിക്കുന്നത് രാജ്യതാല്‍പര്യത്തിന് വിരുദ്ധമാണ്. കോണ്‍ഗ്രസ് ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതാണ് ബിഎസ്പി രൂപീകരിക്കാന്‍ കാരണമായത് എന്നും മായാവതി ഓര്‍മ്മപ്പെടുത്തി.

 കോൺഗ്രസിന്റെ പ്രവചനം ഫലിക്കുന്നു! മധ്യപ്രദേശിൽ ചൗഹാന്റെ വഴി മുടക്കി ജ്യോതിരാദിത്യ സിന്ധ്യ! കോൺഗ്രസിന്റെ പ്രവചനം ഫലിക്കുന്നു! മധ്യപ്രദേശിൽ ചൗഹാന്റെ വഴി മുടക്കി ജ്യോതിരാദിത്യ സിന്ധ്യ!

ഇതിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധി മറുപടിയുമായി രംഗത്ത് വന്നത്. ''രാജ്യത്തോടൊപ്പമാണ് നില്‍ക്കേണ്ടത്, അല്ലാതെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ഒപ്പമല്ല'' എന്നാണ് പ്രിയങ്ക തിരിച്ചടിച്ചത്. ''ചില പ്രതിപക്ഷ നേതാക്കള്‍ ബിജെപിയുടെ അപ്രഖ്യാപിത വക്താക്കളായി മാറിയിരിക്കുകയാണ്. അത് തനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നതിലും അപ്പുറത്തുളള കാര്യമാണ്'' എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Recommended Video

cmsvideo
‘Take whatever action you want to’: Priyanka Gandhi dares UP govt | Oneindia Malayalam
PRIYANKA

''ഈ ഘട്ടത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കൊപ്പം നില്‍ക്കണം എന്ന് പറയുന്നതില്‍ ഒരു അര്‍ത്ഥവും ഇല്ല. ഓരോ ഇന്ത്യക്കാരനും നില്‍ക്കേണ്ടത് രാജ്യത്തിനും അതിന്റെ ഭൂമിക്കും അതിന്റെ ഐക്യത്തിനും വേണ്ടിയാണ്. നമ്മുടെ രാജ്യത്തിന്റെ ഭൂമി അടിയറവ് വെച്ച സര്‍ക്കാരിന് എതിരെ പൊരുതാന്‍ നാം സ്വയം സജ്ജമാവുകയാണ് വേണ്ടത്'' എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തില്‍ 2019 മുതല്‍ സജീവമായ പ്രിയങ്ക ഗാന്ധി ഇതുവരെ മായാവതിയെ നേരിട്ട് ആക്രമിച്ചിരുന്നില്ല. ഇതാദ്യമായാണ് മായാവതിക്ക് നേരെ പ്രിയങ്ക ഗാന്ധി ഇത്ര രൂക്ഷമായി പ്രതികരിക്കുന്നത്. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം മായാവതി നിലപാട് മാറ്റിയിരിക്കുകയാണ്. സമീപ കാലത്തായി ബിജെപിയെ അധികം കടന്നാക്രമിക്കാതെയാണ് മായാവതിയുടെ നിലപാടുകള്‍. പ്രധാനമന്ത്രി വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിലും മായാവതി കാര്യമായ വിമര്‍ശനം ഉന്നയിച്ചിരുന്നില്ല. മാത്രമല്ല സോണിയാ ഗാന്ധി വിളിച്ച് ചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ മായാവതി പങ്കെടുത്തിരുന്നുമില്ല.

ബിഎസ്പിയുടെ വേരറുക്കാൻ പ്രിയങ്ക ഗാന്ധി! വീഴുന്നത് മായാവതിയെന്ന വന്മരം, യുപിയിൽ പുതിയ കളികൾ!ബിഎസ്പിയുടെ വേരറുക്കാൻ പ്രിയങ്ക ഗാന്ധി! വീഴുന്നത് മായാവതിയെന്ന വന്മരം, യുപിയിൽ പുതിയ കളികൾ!

കോൺഗ്രസ് അറിഞ്ഞ് കളിച്ചത്! ജോസ് കെ മാണി രണ്ട് മാസമായി ബിജെപിക്ക് പിറകെയെന്ന് വെളിപ്പെടുത്തൽ!കോൺഗ്രസ് അറിഞ്ഞ് കളിച്ചത്! ജോസ് കെ മാണി രണ്ട് മാസമായി ബിജെപിക്ക് പിറകെയെന്ന് വെളിപ്പെടുത്തൽ!

കോൺഗ്രസ് നേതാവ് അജയ് തറയിലിനെതിരെ രഹ്ന ഫാത്തിമയുടെ ഭർത്താവ്! പ്രായമായ അമ്മയെയും കരുവാക്കുന്നു!കോൺഗ്രസ് നേതാവ് അജയ് തറയിലിനെതിരെ രഹ്ന ഫാത്തിമയുടെ ഭർത്താവ്! പ്രായമായ അമ്മയെയും കരുവാക്കുന്നു!

English summary
Priyanka Gandhi gives befitting reply to Mayawati's comment on BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X